ഭക്ഷണം കഴിയ്ക്കുമ്‌ബോള്‍ ശീലിക്കേണ്ട അടിസ്ഥാനപരമായ ആരോഗ്യ കാര്യങ്ങളില്‍ ഒന്നാണ് ഭക്ഷണത്തിന് മുന്‍പും ശേഷവും വെള്ളം കുടിക്കാതിരിക്കുക എന്നത്. വെള്ളം ഭക്ഷണത്തിന് മുന്‍പ് കുടിക്കുന്നത് ദഹനരസങ്ങളെ താറുമാറാക്കുന്നു. ദഹനവ്യവസ്ഥയെ വെള്ളം ദഹനരസവുമായി ചേര്‍ന്ന് പ്രശ്‌നത്തിലാക്കുന്നു.
എന്നാല്‍ ഭക്ഷണത്തിന് ശേഷം വെള്ളം കുടിക്കുന്നതും പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കും വഴി ഒരുക്കുന്നു. ഭക്ഷണം കഴിഞ്ഞ ഉടന്‍ വെള്ളം കുടിക്കുന്നത് ദഹനം കൃത്യമാക്കില്ല. ഭക്ഷണത്തെ ശീതീകരിച്ച അവസ്ഥയിലായിരിക്കും ശരീരം ഏറ്റുവാങ്ങേണ്ടി വരിക. ആയുര്‍വ്വേദമനുസരിച്ച് ഭക്ഷണ ശേഷം ഉടന്‍ തന്നെ വെള്ളം കുടിച്ചാല്‍ അത് ശരീരഭാരം വര്‍ദ്ധിക്കാന്‍ കാരണമാകും എന്നാണ് പറയുന്നത്. സ്വാഭാവികമായ സംശയമാണ് ഭക്ഷണശേഷം അല്ലാതെയും ഭക്ഷണത്തിനു മുന്‍പും അല്ലാതെയും എപ്പോള്‍ വെള്ളം കുടിക്കണം എന്നത് . ഭക്ഷണം കഴിഞ്ഞ് അരമണിക്കൂറിനു ശേഷം വെള്ളം കുടിക്കാം. അതിനു ശേഷം ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ് ആവശ്യത്തിന് വെള്ളം കുടിക്കാവുന്നതാണ്.
അഥവാ നിങ്ങള്‍ക്ക് ഭക്ഷണത്തിനിടയില്‍ ദാഹം സഹിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഭക്ഷണത്തിനിടയ്ക്ക് വെള്ളം കുടിക്കാം. എന്നാല്‍ അതും അധികമാകാതെ ശ്രദ്ധിക്കണം. കാരണം ഈ വെള്ളം കുടി അമിതമായാല്‍ ശരീരത്തില്‍ ടോക്‌സിന്റെ അളവ് വര്‍ദ്ധിക്കുന്നതിനു കാരണമാകും.