ഡൽഹി : ബി സി സി ഐ വിലക്കിൽ നിന്നും മുക്തനായ ശ്രീശാന്തിന് ഇനിയും രാജ്യാന്തര കളികളിൽ ഭാവിയുണ്ടെന്ന്
മുൻ ഇന്ത്യൻ ഓപ്പണർ വിരേന്ദ്ര സെവാഗ്. ഏഴുവർഷമായി ശ്രീയുടെ വിലക്ക് കുറചതിൽ സന്തോഷമുണ്ട് അദ്ദേഹം പറഞ്ഞു. ഒപ്പം മുൻ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമായ അനിൽ കുംബ്ലെയെ സെലക്ഷൻ കമ്മറ്റി ചെയർമാനാക്കണമെന്നും ഈ സ്ഥാനത്തേക്ക് ഏറ്റവും യോഗ്യനായ വ്യക്തിയാണ് കുംബ്ലെയെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
സെലെക്ഷൻ കമ്മറ്റിയുടെ നേതൃത്വം നയിക്കുന്ന വ്യക്തിയ്ക്ക് ലഭ്യമാകുന്ന തുക നിലവിൽ കുറവാണെന്നും അത് പരിഹരിച്ച ശേഷം മാത്രമേ അനിലിനെ ആ സ്ഥാനത്തേക്ക് ക്ഷണിക്കാൻ പാടുള്ളു എന്നും മുൻ ഇന്ത്യൻ താരം പറയുന്നു. എം.എസ്.കെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള നിലവിലെ സെലക്ഷൻ കമ്മിറ്റിയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് സിലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് കുംബ്ലെയെ നിയമിക്കണമെന്ന സേവാഗിന്റെ ആവശ്യം.