Kerala

ഐപിഎല്‍ മാതൃകയില്‍ ബോട്ട് ലീഗ് വള്ളംകളി: സച്ചിന്‍ മുഖ്യാതിഥി

തിരുവനന്തപുരം: ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റുപോലെ സംഘടിപ്പിക്കുന്ന ചാംപ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍)വള്ളംകളി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം 31ന് ആലപ്പുഴ പുന്നമടക്കായലില്‍ നെഹ്‌റു ട്രോഫി വള്ളംകളിക്കൊപ്പം നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുഖ്യാതിഥിയാവും.

ട്രോപ്പിക്കല്‍ ടൈറ്റന്‍സ് (പള്ളാതുരുത്തി ബോട്ട് ക്ലബ്), ബാക്ക്വാട്ടര്‍ നൈറ്റ്‌സ് (വില്ലേജ് ബോട്ട്ക്ലബ്),  ബാക്ക് വാട്ടര്‍ നിന്‍ജ (ബ്രദേഴ്‌സ് ബോട്ട് ക്ലബ്), ബാക്ക് വാട്ടര്‍ വാരിയേഴ്‌സ് (ടൗണ്‍ ബോട്ട് ക്ലബ് ), കോസ്റ്റ് ഡോമിനേറ്റേഴ്‌സ് (യുണൈറ്റഡ് ബോട്ട് ക്ലബ്), മൈറ്റി ഓര്‍സ് (എന്‍സിഡിസി), പ്രൈഡ് ചേസേഴ്‌സ് (വേമ്പനാട് ബോട്ട് ക്ലബ്), റേജിങ് റോവേഴ്‌സ് (പൊലീസ് ബോട്ട് ക്ലബ്), തണ്ടര്‍ ഓര്‍സ് (കെബിസി/ എസ്എഫ്ബിസി) എന്നിവയാണ് ടീമുകള്‍.
5.9 കോടി രൂപയാണ് സമ്മാനത്തുക.

ബുക്ക് മൈ ഷോ പ്ലാറ്റ്‌ഫോമിലൂടെ ഓണ്‍ലൈനായി ടിക്കറ്റുകള്‍ ലഭിക്കും. 100 രൂപ മുതല്‍ 3000 രൂപ വരെയുള്ള ടിക്കറ്റുകള്‍ വേദികളിലും തത്സമയം ലഭിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!