സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണമേർപ്പെടുത്തി സർക്കാർ വിജ്ഞാപനമിറക്കി

  • 17th November 2020
  • 0 Comments

സംസ്ഥാനത്ത് സിബിഐക്ക് നിയന്ത്രണമേർപ്പെടുത്തി വിജ്ഞാപനമിറക്കി. സർക്കാരിന്റെ അനുമതിയോടെയോ കോടതി വിധി പ്രകാരമോ മാത്രമേ സിബിഐക്ക് ഇനി കേസെറ്റടുക്കാനാവൂ. സിബിഐക്ക് നേരത്തെ നൽകിയിരുന്ന അനുമതി പിൻവലിച്ചുകൊണ്ടുള്ള ഉത്തരവാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മന്ത്രിസഭ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് വിജ്ഞാപനമിറക്കിയത്. എന്നാൽ നിലവിലുള്ള സിബിഐ അന്വേഷണങ്ങൾക്ക് പുതിയ നടപടി ബാധകമാകില്ല.

ബിലിവേഴ്‌സ് ചര്‍ച്ചിന്റെ ഇടപാടുകള്‍ ഇനി സിബിഐ പരിശോധിക്കും

  • 16th November 2020
  • 0 Comments

ബിലിവേഴ്‌സ് ചര്‍ച്ചിന്റെ ഇടപാടുകള്‍ ഇനി സിബിഐ പരിശോധിക്കും. എന്‍ഫോഴ്‌സ്‌മെന്റും ആദായനികുതി വകുപ്പും നല്‍കുന്ന റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാവും അന്വേഷണം. ബിലിവേഴ്‌സ് ചര്‍ച്ചുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രാഥമിക വിവര ശേഖരണം സിബിഐ നടത്തിക്കഴിഞ്ഞു. സിബിഐയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമകും അന്വേഷണം നടത്തുക. മതത്തിനെ മറയാക്കി നടന്ന കള്ളപ്പണ വെളുപ്പിക്കലാണ് ബിലിവേഴ്‌സ് ചര്‍ച്ച് നടത്തിയത് എന്നാണ് പ്രാഥമിക നിരീക്ഷണം. അതേസമയം, കണ്ടെടുത്ത പണത്തിനും നിക്ഷേപിച്ച പണത്തിനും നിയമപ്രകാരമായ സ്രോതസ്സ് കാണിക്കാന്‍ ബിലീവേഴ്‌സ് ചര്‍ച്ചിന് ഇതുവരെ സാധിച്ചില്ലെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെയെന്ന് സിബിഐ;‘കലാഭവൻ സോബിയും അർജുനും നുണ പറഞ്ഞു’;

  • 12th November 2020
  • 0 Comments

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം വാഹന അപകടം എന്ന നിഗമനത്തിൽ സിബിഐ. പോളിഗ്രാഫ് ടെസ്റ്റിൽ കലാഭവൻ സോബിയും ബാലഭാസ്‌കറിന്റെ ഡ്രൈവർ ആയിരുന്ന അർജുനും നുണ പറഞ്ഞതായി സിബിഐ പറയുന്നു. അപകസമയം ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്ന അർജുന്റെ മൊഴി തെറ്റാണ്. കലാഭവൻ സോബി പല ഘട്ടങ്ങളിലും പോളിഗ്രാഫ് ടെസ്റ്റിനോട് സഹകരിച്ചിരുന്നില്ല. ലേയഡ് വോയിസ് ടെസ്റ്റിനോട് സഹകരിച്ച കലാഭവൻ സോബി പിന്നീട് പോളിഗ്രാഫ് ടെസ്റ്റിൽ നിന്ന് മാറി നിൽക്കുകയായിരുന്നുവെന്നും സിബിഐ പറയുന്നു. ബാലഭാസ്‌കറിന്റെ സുഹൃത്തും മാനേജറുമായിരുന്ന വിഷ്ണു സോമസുന്ദരം, ഡ്രൈവർ അർജുൻ, […]

Kerala News

ബാലഭാസ്‌കറിന്റെ മരണം; സിബിഐ കൂടുതൽ പേരുടെ മൊഴിയെടുക്കുന്നു

  • 20th October 2020
  • 0 Comments

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം കൂടുതൽ പേരുടെ മൊഴിയെടുക്കുന്നു. സംഗീതജ്ഞൻ ഇഷാൻ ദേവ് ഉൾപ്പെടെ പത്തുപേരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുന്നത്. ബാലഭാസ്‌കറിന്റെ സംഗീത ഗ്രൂപ്പായ ബിഗ് ബാൻഡ് സംഘത്തിലുള്ളവരുടെയും മൊഴിയെടുക്കും. തിരുവനന്തപുരം പൂന്തുറ സിബിഐ ഓഫീസിലാണ് മൊഴിയെടുക്കൽ പുരോഗമിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരുമായുള്ള ബാലഭാസ്‌ക്കറിന്റെ സാമ്പത്തിക ഇടപാടുകളടക്കമുള്ള കാര്യങ്ങളാകും സിബിഐ അന്വേഷണ സംഘം ചോദിച്ചറിയുക.

Kerala News

ലൈഫ് മിഷന്‍ കേസ് ; സി.ബി.ഐ ആവശ്യം ഹൈക്കോടതി തള്ളി

  • 20th October 2020
  • 0 Comments

ലൈഫ് മിഷന്‍ കേസ് വേഗം പരിഗണിക്കണമെന്ന സി.ബി.ഐ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണത്തിനുള്ള ഇടക്കാല സ്റ്റേ നീക്കണമെന്ന ആവശ്യവും കോടതി തള്ളി. എതിര്‍ സത്യവാങ് മൂലം നല്‍കാത്തതില്‍ സി.ബി.ഐക്ക് കോടതിയുടെ വിമര്‍ശനം. സി.ബി.ഐ വാര്‍ത്തകള്‍ സൃഷ്ടിക്കാനാണെന്ന് ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദം ഉന്നയിക്കുകയും ചെയ്തു.ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സി.ബി.ഐl രജിസ്റ്റർ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ചിട്ടുള്ള ഹരജികളും ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ലൈഫ് മിഷൻ സിഇഒയും യൂണിടാക്കുമാണ് ഹരജി നൽകിയത്. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍റെ ബെഞ്ച് […]

News

പെരിയ കേസ് : കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് സിബിഐ

  • 30th September 2020
  • 0 Comments

ക്രൈംബ്രാഞ്ച് പെരിയ കേസിൽ കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് സിബിഐ. ഇത് സംബന്ധിച്ച് സിബിഐ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടിസ് നൽകി. രേഖകൾ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിൽ തിങ്കളാഴ്ച്ച അപേക്ഷയും നൽകിയിട്ടുണ്ട്. കേസ് രേഖകൾ തേടി ഏഴ് തവണ സിബിഐ കത്ത് നൽകിയിട്ടും പൊലീസ് അനങ്ങിയില്ല. ഇതോടെയാണ് സിബിഐ നിലപാട് കടുപ്പിടച്ചത്. സി.ആർ.പി.സി 91 പ്രകാരമാണ് നോട്ടിസ് നൽകിയത്. രേഖകൾ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നൽകിയിട്ടുണ്ട്.

Kerala News

ലൈഫ് മിഷൻ അന്വേഷണം വേഗത്തിലാക്കാൻ സിബിഐ

  • 26th September 2020
  • 0 Comments

ലൈഫ് മിഷൻ ഇടപാട് സംബന്ധിച്ച അന്വേഷണം വേഗത്തിലാക്കാൻ സിബിഐയ്ക്ക് നിർദേശം. ലൈഫ് മിഷനിലെ ചില ഉദ്യോഗസ്ഥരെയടക്കം പ്രതിചേര്‍ത്ത് രജിസ്റ്റർ ചെയ്ത കേസില്‍, പ്രമുഖരെയടക്കം വരും ദിവസങ്ങളില്‍ സി.ബി.ഐ ചോദ്യം ചെയ്തേക്കാം. സംസ്ഥാന വിജിലൻസ് കൂടി പദ്ധതിയിലെ കോഴ ഇടപാട് സംബന്ധിച്ച് സമാന്തര അന്വേഷണം തുടങ്ങിയ സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസിയുടെ തലപ്പത്തുനിന്ന് നി‍ർദേശമെത്തിയത്. യു.എ.ഇ ആസ്ഥാനമായ റെഡ് ക്രസന്റുമായി ചേർന്ന് വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി തുടങ്ങാനുണ്ടായ സാഹചര്യം അടക്കം സി.ബി.ഐ പരിശോധിക്കുന്നുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയടക്കമുള്ളവർ […]

Kerala

ലൈഫ് മിഷന്‍ പദ്ധതി സംബന്ധിച്ച ആരോപണങ്ങളില്‍ സിബി ഐ കേസെടുത്തു

  • 25th September 2020
  • 0 Comments

ലൈഫ് മിഷന്‍ പദ്ധതി സംബന്ധിച്ച ആരോപണങ്ങളില്‍ സിബി ഐ കേസെടുത്തു. എഫ്‌സിആര്‍എ നിയമപ്രകരാമാണ് കേസ്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. 20 കോടി രൂപയുടെ പദ്ധതിയില്‍ 9 കോടിയുടെ അഴിമതി നടന്നതായി ആരോപിച്ച് അനിൽ അക്കര എംഎല്‍എയാണ് കൊച്ചി യൂണിറ്റിലെ സിബിഐ എസ്പിക്കു പരാതി നല്‍കിയത്. ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ ആക്ടിന്റെ (2010) ലംഘനം നടന്നതായാണ് പരാതിയില്‍ പറയുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ സിബിഐ നേരത്തേ ശേഖരിച്ചു തുടങ്ങിയിരുന്നു.

Kerala

മുക്കം ഉള്‍പ്പെടെ യത്തീംഖാനകളിലേത് കുട്ടിക്കടത്തല്ല; സിബിഐ റിപ്പോര്‍ട്ട്

മുക്കം: യത്തീംഖാനയിലേക്ക് കുട്ടികളെ കൊണ്ടുവന്നത് കുട്ടികടത്താണെന്നുള്ള കേസില്‍ സി.ബി.ഐ റിപ്പോര്‍ട്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ യത്തീംഖാനകളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് സിബിഐ കണ്ടെത്തി.കേസിന്റെ അന്വേഷണം അവസാനിപ്പിച്ച് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കുട്ടിക്കടത്ത് നടന്നില്ലെന്ന് പറയുന്നത്. 2014 ല്‍ 455 കൂട്ടികളെ എത്തിച്ചതു സംബന്ധിച്ച് കേസിലാണ് സി.ബി.ഐ റിപ്പോര്‍ട്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പരാതിയിലായിരുന്നു സി.ബി.ഐ അന്വേഷണം. 2014 ല്‍ ബീഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ […]

Kerala News Trending

കൂടത്തായി കൊലപാതകം: മൃതദേഹാവശിഷ്ടങ്ങളിൽ ഡിഎൻഎ പരിശോധന അമേരിക്കയിൽ നടത്തും

കൂടത്തായി കൊലപാതക പരമ്പരയിൽ അന്വേഷണം ഊർജ്ജിതമാക്കി അന്വേഷണസംഘം. കല്ലറയിൽ നിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. അമേരിക്കയിലാണ് മൈറ്റോ കോൺഡ്രിയ ഡിഎൻഎ അനാലിസിസ് ടെസ്റ്റ് നടത്തുക. മരണകാരണം കൃത്യമായി മനസ്സിലാക്കുക ലക്ഷ്യമിട്ടാണ് ഈ നടപടിയുമായി അന്വേഷണസംഘം മുന്നോട്ട് നീങ്ങുന്നത്. കേസിൽ പരാതിക്കാരനായ റോജോയെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ടോം തോമസിന്റെ ഇളയ മകനും റോയി തോമസിന്റെ സഹോദരനുമാണ് റോജോ. കുടുംബസ്വത്തുമായി ബന്ധപ്പെട്ട് റോജോ നൽകിയ പരാതിയാണ് ദുരൂഹമരണങ്ങളുടെ നിഗൂഡത […]

error: Protected Content !!