മുക്കം: യത്തീംഖാനയിലേക്ക് കുട്ടികളെ കൊണ്ടുവന്നത് കുട്ടികടത്താണെന്നുള്ള കേസില്‍ സി.ബി.ഐ റിപ്പോര്‍ട്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ യത്തീംഖാനകളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് സിബിഐ കണ്ടെത്തി.കേസിന്റെ അന്വേഷണം അവസാനിപ്പിച്ച് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കുട്ടിക്കടത്ത് നടന്നില്ലെന്ന് പറയുന്നത്. 2014 ല്‍ 455 കൂട്ടികളെ എത്തിച്ചതു സംബന്ധിച്ച് കേസിലാണ് സി.ബി.ഐ റിപ്പോര്‍ട്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പരാതിയിലായിരുന്നു സി.ബി.ഐ അന്വേഷണം.
2014 ല്‍ ബീഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മുക്കം, വെട്ടത്തൂര്‍ യത്തീംഖാനകളിലേക്ക് 455 കുട്ടികളെ വിദ്യാഭ്യാസത്തിനായി കുട്ടികളെ കൊണ്ടുവന്നത്. എന്നാല്‍ ഇത് കുട്ടിക്കടത്താണെന്ന പേരില്‍ വലിയ വിവാദങ്ങള്‍ ഉണ്ടായി. കുട്ടികളെ നിയമവിരുദ്ധമായി കടത്തികൊണ്ടുവെന്നുവെന്നായിരുന്നു പാലക്കാട് ശിശുക്ഷേമ സമിതിയും ഒരു വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്ന് പോലീസില്‍ നല്കിയ പരാതി.എന്നാല്‍ യത്തീംഖാനയില്‍ കുട്ടികളെ ദുരുപയോഗം ചെയ്തിട്ടില്ല. സൗജന്യ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് കുട്ടികളെത്തിയതെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.
പാലക്കാട് റെയില്‍വെ പോലീസ് യത്തീംഖാനകള്‍ക്കെതിരെ കേസെടുക്കുകയും പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു.കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചു.വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ട കേസായതിനാല്‍ ഹൈക്കോടതി കേസ് സിബിഐക്ക് വിടുകയായിരുന്നു.

