മുക്കം ഉള്‍പ്പെടെ യത്തീംഖാനകളിലേത് കുട്ടിക്കടത്തല്ല; സിബിഐ റിപ്പോര്‍ട്ട്
മുക്കം: യത്തീംഖാനയിലേക്ക് കുട്ടികളെ കൊണ്ടുവന്നത് കുട്ടികടത്താണെന്നുള്ള കേസില്‍ സി.ബി.ഐ റിപ്പോര്‍ട്ട്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ യത്തീംഖാനകളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് സിബിഐ കണ്ടെത്തി.കേസിന്റെ അന്വേഷണം അവസാനിപ്പിച്ച് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കുട്ടിക്കടത്ത് നടന്നില്ലെന്ന് പറയുന്നത്. 2014 ല്‍ 455 കൂട്ടികളെ എത്തിച്ചതു സംബന്ധിച്ച് കേസിലാണ് സി.ബി.ഐ റിപ്പോര്‍ട്ട്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പരാതിയിലായിരുന്നു സി.ബി.ഐ അന്വേഷണം. 2014 ല്‍ ബീഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ […]
