Local News

മാലിന്യ നിക്ഷേപത്താൽ പൊറുതി മുട്ടി ജനം, കീർത്തി റസിഡൻസ് അസോസിയേഷൻ കുന്ദമംഗലം പോലീസിൽ പരാതി നൽകി

കുന്ദമംഗലം: ആളൊഴിഞ്ഞ പ്രദേശം മാലിന്യ മാഫിയയുടെ സങ്കേതമായി മാറുന്നു. പിലാശ്ശേരി റോഡ് കൊട്ടാരം സ്റേറപ്പ് മുതൽ പൊയ്യ പ്രദേശതാണ് വിവിധതരം മാലിന്യങ്ങൾ അടിഞ്ഞ് കൂടിയിരിക്കുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ളവ ഇവിടെയുണ്ടെന്നും ജനദ്രോഹപരമായ ഇത്തരം പ്രവർത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കീർത്തി റസിഡൻസ് അസോസിയേഷൻ കുന്ദമംഗലം പോലീസിൽ പരാതി നൽകി.കഴിഞ്ഞദിവസം തൊഴിലുറപ്പ് തൊഴിലാളികളും അസോസിയേഷൻ അംഗങ്ങളും മഴക്കാല ശുചീകരണം നടത്തിയ പ്രദേശത്താണ് വീണ്ടും മാലിന്യങ്ങൾ തള്ളിയത്.

National News

പതിനൊന്ന് വയസുകാരനെ തട്ടിക്കൊണ്ട് പോയി ജയ് ശ്രീ റാം വിളിപ്പിച്ചു; പരാതിയിൽ കേസ് എടുത്ത് പോലീസ്

  • 14th April 2023
  • 0 Comments

മധ്യപ്രദേശിൽ പതിനൊന്ന് വയസുകാരനെ തട്ടികൊണ്ട് പോയി ജയ് ശ്രീ റാം മുദ്രാ വാക്യം വിളിക്കാൻ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തതായി പരാതി. ഇൻഡോറിലെ നിപാനിയ മേഖലയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയി വിവസ്ത്രനാക്കി മർദിച്ച ശേഷം നിർബന്ധിച്ച് ജയ് ശ്രീറാം, പാകിസ്ഥാൻ മുർദാബാദ് എന്നിങ്ങനെ വിളിക്കാനായി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.. താൻ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ പ്രതികൾ സമീപിച്ചു. ബൈപ്പാസിന് സമീപം കളിപ്പാട്ടങ്ങൾ വിതരണം ചെയ്യുന്നുണ്ടെന്നും കൂടെ വന്നാൽ വാങ്ങിതരാമെന്നും പ്രതികൾ പറഞ്ഞുവെന്നാണ് കുട്ടി പൊലീസിന് നൽകിയ മൊഴി. തുടർന്ന് കളിപ്പാട്ടങ്ങൾ […]

Kerala News

കത്രിക ഉപയോഗിച്ച് സ്വയം പൊക്കിൾക്കൊടി മുറിച്ചു, കുഞ്ഞ് മരിച്ചെന്ന് കരുതി, യുവതിക്കെതിരെ പൊലീസ് കേസ്

  • 6th April 2023
  • 0 Comments

ആറന്മുള ∙ പ്രസവിച്ചയുടൻ അമ്മ ബക്കറ്റിൽ ഉപേക്ഷിച്ച നവജാത ശിശുവിന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ടായതായി ആശുപത്രി അധികൃതർ. കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലെ അതിതീവ്രപരിചരണ വിഭാഗത്തിൽ ഓക്സിജന്റെ സഹായത്തോടെ കഴിഞ്ഞിരുന്ന കുഞ്ഞ് ഇന്നലെ വൈകുന്നേരം മുതൽ സ്വാഭാവികമായി ശ്വസിച്ചു തുടങ്ങി. നവജാത ശിശുക്കളുടെ ഭക്ഷണങ്ങൾ കഴിച്ചു തുടങ്ങിയതായും ആശുപത്രി അധികൃതർ പറഞ്ഞു.ഇതിനെ കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിന്റെ സൂചനകളായാണ് ആരോഗ്യ വിദഗ്ധർ കാണുന്നത്. എന്നാൽ പൂർണ ആരോഗ്യത്തിൽ എത്തിയിട്ടില്ല. അപകടനില തരണം ചെയ്തതായും നിലവിൽ […]

National News

ബിഗ് ബോസ് താരം അർച്ചന ഗൗതമിന് വധ ഭീഷണി; പ്രിയങ്ക ഗാന്ധിയുടെ പി എ ക്കെതിരെ കേസ്

  • 8th March 2023
  • 0 Comments

ബിഗ് ബോസ് താരം അർച്ചന ഗൗതമിനെതിരെ വധ ഭീഷണി. പ്രിയങ്ക ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റൻ്റിനെതിരെ കേസ് നൽകി താരത്തിന്റെ പിതാവ്. കോൺഗ്രസ് ദേശീയ സെക്രട്ടറി പി എ സന്ദീപ് കുമാറിനെതിരെയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മീററ്റിലെ പർതാപൂർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. സന്ദീപ് കുമാർ മകളെ ജാതിയധിക്ഷേപം നടത്തിയെന്നും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഛത്തീസ്ഗഡിൽ 2023 ഫെബ്രുവരി 26 ന് കോൺഗ്രസ് ജനറൽ കൺവെഷനിൽപ്രിയങ്കയുടെ ക്ഷണം സ്വീകരിച്ച് അർച്ചന […]

Trending

നൻപകലിന് സീറ്റ് കിട്ടാത്തതിലെ പ്രതിഷേധം; 30 ഓളം പേർക്കെതിരെ കലാപശ്രമത്തിന് കേസേടുത്ത് പോലീസ്‌

  • 14th December 2022
  • 0 Comments

തിരുവനന്തപുരം∙ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രതിഷേധിച്ച ഡെലിഗേറ്റുകൾക്കെതിരെ കലാപകുറ്റത്തിന് കേസെടുത്തു. വിദ്യാർത്ഥികൾ ഉൾപ്പടെ 30 ഓളം പേർക്കെതിരെയാണ് കേസെടുത്തത്. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയുടെ റിസർവേഷനെച്ചൊല്ലിയായിരുന്നു പ്രതിഷേധം. റിസര്‍വേഷന്‍ ചെയ്തിട്ട് പോലും പലർക്കും സിനിമ കാണാൻ സാധിക്കാതിരുന്നതിനെ തുടർന്നായിരുന്നു ബഹളം. 12ന് ടാഗോര്‍ തിയേറ്ററിൽ വെച്ച് നടന്ന നൻപകൽ നേരത്ത് മയക്കത്തിന്റെ പ്രദർശനം കാണാൻ രാവിലെ 10 മുതൽ പ്രേക്ഷകർ കാത്തുനിൽപ്പ് തുടങ്ങിയിരുന്നു. പിന്നീട് വേദിയിൽ ക്യൂവില്‍ […]

National News

ആര്യൻഖാനെതിരായ ലഹരി കേസ്;ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംശയകരം,എൻസിബി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത

  • 19th October 2022
  • 0 Comments

ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായ ലഹരി മരുന്ന് കേസ് അന്വേഷിച്ച എൻ സി ബി ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത.കേസിന്റെ അന്വേഷണത്തിൽ നിരവധി ‘ക്രമക്കേടുകൾ’ നടന്നിട്ടുണ്ടെന്നും സ്വന്തം ഏജൻസിയിലെ ഏഴ്–എട്ട് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംശയകരമാണെന്നും എൻസിബി പറയുന്നു. 3000 പേജുള്ള വിശദമായ റിപ്പോർട്ട് എൻസിബി ഡയറക്ടർ ജനറലിന് സമർപ്പിച്ചു. കേസന്വേഷണം നയിച്ച എട്ട് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സംശയകരമായ ഇടപെടലുണ്ടായെന്ന് റിപ്പോർട്ടിൽ പറയുന്നു.തെളിവു കണ്ടെത്താൻ കഴിഞ്ഞില്ലെന്നു കാട്ടി മേയിൽ ആര്യനെ കുറ്റവിമുക്തനാക്കിയിരുന്നു.ലഹരി മരുന്ന് […]

Kerala News

ശിവലിംഗത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ പരിശോധനയില്ല;ഗ്യാന്‍വാപിമസ്ജിദ് കേസില്‍ ഹിന്ദുസേനയ്ക്ക് തിരിച്ചടി

  • 14th October 2022
  • 0 Comments

ഗ്യാന്‍വാപിമസ്ജിദ് കേസില്‍ ഹിന്ദുസേനയ്ക്ക് തിരിച്ചടി.കുളത്തില്‍ കണ്ടെത്തിയതായി പറയുന്ന ശിവലിംഗത്തിന് സമാനമായ വസ്തുവിന്‍റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ ശാസ്ത്രീയ പരിശോധന നടത്തണമെന്ന ഹര്‍ജി കോടതി തള്ളി. മസ്ജിദിനുള്ളില്‍ ശാസ്ത്രീയ പരിശോധന അനുവദിക്കില്ലെന്ന് അറിയിച്ച വാരാണസി കോടതി കാര്‍ബണ്‍ ഡേറ്റിംഗ് അനുവദിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു.ജില്ലാ ജഡ്ജി എകെ വിശ്വേശയാണ് ഹർജി തള്ളിയത്.സുപ്രീംകോടതിയുടെ മെയ് 16 ലെ ഉത്തരവ് പ്രകാരം ഈ ഭാഗം സീൽ ചെയ്യാനാണ് നിർദ്ദേശം. അതിനാൽ അപേക്ഷ അംഗീകരിക്കാനാകില്ലെന്നാണ് ജില്ലാ ജഡ്ജി എ കെ വിശ്വേശ ഉത്തരവിറക്കിയത്. മസ്ജിദ് വളപ്പിലെ […]

Kerala

മെഡിക്കൽ സർവീസ് കോർപറേഷൻ അഴിമതി; മന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ അന്വേഷണ ഉത്തരവിട്ട് ലോകായുക്ത

  • 14th October 2022
  • 0 Comments

മെഡിക്കൽ സർവീസ് കോർപറേഷൻ അഴിമതിയിൽ മുൻ മന്ത്രി കെ.കെ.ശൈലജയ്ക്ക് എതിരെ അന്വേഷണം. ലോകായുക്തയുടേതാണ് ഉത്തരവ്. കോൺ​ഗ്രസ് നേതാവ് വീണ എസ്.നായരാണ് ഹർജി നൽകിയത്. കൊവിഡിന്റെ തുടക്കത്തിൽ പിപിഎ കിറ്റ് അടക്കമുള്ള കൊവിഡ് പ്രതിരോധ സാമഗ്രികൾ ധൃതി പിടിച്ച് വാങ്ങിയതിൽ വൻ ക്രമക്കേട് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ നടന്നു എന്നുള്ളതായിരുന്നു ഇക്കാര്യത്തിലെ പ്രധാന ആക്ഷേപം. വിഷയത്തിൽ നേരത്തെ ധനകാര്യ വകുപ്പ് പരിശോധനാ വിഭാഗം അന്വേഷണം നടത്തിവരികയായിരുന്നു. മാത്രവുമല്ല ഈ കൊവിഡ് പർച്ചേസുമായി ബന്ധപ്പെട്ട ഫയലുകൾ കമ്പ്യൂട്ടറിൽ നിന്ന് […]

Kerala

കോഴിക്കോട് നിർത്തിയിട്ട മിനിലോറിയിൽ കെഎസ്ആർടിസി ബസ്സിടിച്ച് ഒരാൾ മരിച്ചു; ഡ്രൈവർക്കെതിരെ കേസെടുത്ത്‌ പോലീസ്

  • 11th October 2022
  • 0 Comments

കോഴിക്കോട്: കോഴിക്കോട് അരീക്കാട് നിർത്തിയിട്ടിരുന്ന മിനിലോറിയിൽ കെഎസ്ആർടിസി ബസ്സിടിച്ച് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്കേറ്റു. ലോറിയിലുണ്ടായിരുന്ന മണ്ണാർക്കാട് സ്വദേശി ഷഫീക്കാണ് മരിച്ചത്. സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർ ബാബുവിനെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസെടുത്തു. പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടമുണ്ടായത്. ഇറച്ചിക്കോഴികളുമായി വന്ന മിനിലോറിയിൽ, അരീക്കാട് ലോഡ് ഇറക്കുന്നതിനിടെ, ഇടതുവശം ചേ‍ർന്നു വന്ന കെഎസ്ആർടിസി ബസ് ഇടിച്ചു കയറുകയായിരുന്നു. ലോഡ് ഇറക്കുകയായിരുന്ന ഷഫീക്കിന്റെ ദേഹത്തേക്ക് ഇടിയുടെ ആഘാതത്തിൽ ഇരുമ്പുകൂടുകൾ വീണു. ഷഫീഖ് തത്ക്ഷണം മരിച്ചു. ലോറിയിലുണ്ടായിരുന്ന മറ്റ് മൂന്ന് […]

Kerala News

ബിനോയ് കോടിയേരിക്കെതിരായ പീഡനപരാതി ഒത്തുതീർപ്പാക്കി;പിതൃത്വത്തെക്കുറിച്ച് പറയാതെ കരാർ,യുവതിക്ക് നൽകിയത് 80 ലക്ഷം

  • 29th September 2022
  • 0 Comments

ബിനോയ് കോടിയേരിക്കെതിരായ പീ‍ഡന കേസ് ഒത്തുതീർപ്പായി.നിയമ നടപടികൾ മതിയാക്കാൻ ഇരുകൂട്ടരും സന്നദ്ധരായതോടെ ബോബെ ഹൈക്കോടതി കേസ് അവസാനിപ്പിച്ചു. കുട്ടിയുടെ ഭാവിക്കായി 80 ലക്ഷം രൂപ നൽകിയെന്നാണ് ഒത്തുതീർപ്പ് കരാറിൽ പറയുന്നത്.കുട്ടിയുടെ ജീവിതച്ചെലവിനും പഠനത്തിനുമായാണ് 80 ലക്ഷം രൂപ ബിനോയ് യുവതിക്കു കൈമാറിയത്.പണം നൽകിയ വിവരങ്ങൾ ബിനോയിയും കോടതിയെ ബോധിപ്പിച്ചു. ഇതിന് ശേഷം ഇരുവരും ഒപ്പുവച്ച ഒത്തുതീർപ്പുകരാർ അംഗീകരിച്ച ഹൈക്കോടതി ചൊവ്വാഴ്ച കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. കുട്ടിയുടെ അച്ഛൻ ആരെന്ന കണ്ടെത്താൻ നടത്തിയ ഡിഎൻഎ പരിശോധനാ ഫലം പുറത്ത് വരും […]

error: Protected Content !!