Kerala News

ആക്രമണങ്ങളും ക്രമസമാധാന പ്രശ്നങ്ങളുമില്ല; നാമജപഘോഷയാത്രക്കെതിരായ കേസ് അവസാനിപ്പിച്ച് പോലീസ്

  • 12th November 2023
  • 0 Comments

സ്‌പീക്കർ ഷംസീറിന്റെ മിത്ത് പരാമർശത്തിൽ എൻഎസ്എസ് സംഘടിപ്പിച്ച പ്രതിഷേധ നാമജപഘോഷയാത്രക്കെതിരായ കേസ് അവസാനിപ്പിച്ച് പോലീസ്. ഘോഷയാത്രയിൽ ആക്രമണങ്ങളും അക്രമങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടായില്ലെന്നും യാത്ര നടത്തിയവർക്ക് ഗൂഢലക്ഷ്യമില്ലായിരുന്നെന്നും പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് കോടതി അം​ഗീകരിച്ചു. തിരുവനന്തപുരം കന്റോൺമെന്റ്പോലീസ് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് റിപ്പോർട്ട് നൽകിയത്. നാമജപ ഘോഷയാത്രക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. പാളയം മുതൽ പഴവങ്ങാടി വരെയായിരുന്നു […]

Kerala News

മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവം; സുരേഷ് ഗോപിക്ക് പോലീസ് നോട്ടീസ്

  • 10th November 2023
  • 0 Comments

മധ്യപ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ സുരേഷ്‌ഗോപിക്ക് പോലീസ് നോട്ടീസ്. ഈ മാസം 18 ന് മുൻപ് ഹാജരാകണമെന്ന് നടക്കാവ് പോലീസ് അയച്ച നോട്ടീസിൽ പറയുന്നു. കോഴിക്കോട് കെ.പി.എം ട്രൈസെൻഡ ഹോട്ടലിന് മുന്നിൽ ബൈറ്റ് എടുക്കുമ്പോഴായിരുന്നു സുരേഷ് ഗോപി മാധ്യമപ്രവർത്തകയെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയത്. ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെക്കുകയും തുടർന്ന് ഇവർ ഒഴിഞ്ഞുമാറിയെങ്കിലും വീണ്ടും ചോദ്യമുന്നയിച്ചപ്പോൾ വീണ്ടും തോളിൽ കൈവെക്കുകയായിരുന്നു. അപ്പോള്‍ തന്നെ സുരേഷ് ഗോപിയുടെ കൈതട്ടി മാറ്റിയ മാധ്യമപ്രവര്‍ത്തക പിന്നീട് പോലീസിനെ […]

National News

റെയിൽവെ പാളത്തിൽ പടക്കങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചു; യൂട്യൂബറെ കണ്ടെത്തി കേസെടുത്ത് ആര്‍പിഎഫ്

  • 9th November 2023
  • 0 Comments

റെയിൽവേ പാളത്തിൽ പടക്കങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്ന യൂട്യൂബറുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ട്രാക്കിന്‍റെ സുരക്ഷ അപകടത്തിലാക്കി ഇത്തരമൊരു വീഡിയോ ചെയ്ത യുവാവിനെതിരെ നടപടിയെടുക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ആവശ്യമുയര്‍ന്നു. വീഡിയോ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ നോർത്ത് വെസ്റ്റേൺ ഡിവിഷന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെ യഷ് എന്ന യൂട്യൂബര്‍ക്കെതിരെ കേസെടുത്തു. സ്റ്റുപ്പിഡ് ഡിടിഎക്സ് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ അപ്‍ലോഡ് ചെയ്തത്. യാഷിനെതിരെ റെയിൽവേ ആക്‌റ്റിലെ 145, 147 വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി നോർത്ത് […]

Entertainment News

സിനിമാ റിവ്യൂ ബോബിംങ്ങിൽ കേസ് എടുത്ത് പോലീസ്; ഫേസ്ബുക്കും യൂട്യൂബും പ്രതിപ്പട്ടികയിൽ

  • 25th October 2023
  • 0 Comments

സാമൂഹമാധ്യമങ്ങളിൽ സിനിമയ്ക്കെതിരെ മോശം റിവ്യൂ പ്രചരിപ്പിച്ച സംഭവത്തിൽ ആദ്യ കേസ് രജിസ്റ്റർ ചെയ്ത് കൊച്ചി പോലീസ്. റാഹേൽ മകൻ കോര’ എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് നടപടി.ഒൻപത് പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്, പ്രമുഖ ഓൺലൈൻ സിനിമാ റിവ്യൂവേഴ്സും യൂട്യൂബും ഫേസ്ബുക്കും ആണ് പ്രതിപ്പട്ടികയിൽ ഉള്ളത്. ചിത്രങ്ങൾ തീയേറ്ററിലെത്തി ആദ്യ ദിനം മുതൽ മോശം റിവ്യൂകൾ നൽകി സിനിമയെ തകർക്കാൻ ഉള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് നിർമാതാക്കളുടെ സംഘടനാ പ്രതിനിധികൾ ആരോപണം ഉയർത്തിയിരുന്നു. ഇത്തരത്തിൽ പരാജയപ്പെട്ട സിനിമകളുടെ […]

Kerala News

വിമാനത്തിൽ വെച്ച് യുവ നടിയോട് അപ മര്യാദയായി പെരുമാറിയ സംഭവം; പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

  • 12th October 2023
  • 0 Comments

യുവ നടിയോട് വിമാനത്തിൽ വെച്ച് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി. ഇന്നലെ എയര്‍ ഇന്ത്യാ വിമാനത്തില്‍വെച്ച് നടന്ന സംഭവത്തിൽ നടിയുടെ പരാതിയെ തുടർന്ന് നെടുമ്പാശ്ശേരി പൊലീസ് ആണ് കേസെടുത്തത്. എയർ ഇന്ത്യ ജീവനക്കാർക്കെതിരെയും നടി മൊഴി നൽകിയിരുന്നു. വിമാന ജീവനക്കാരുടേയും സഹയാത്രികരുടെയും മൊഴിയെടുക്കും. സംഭവത്തിൽ എയർ ഇന്ത്യയും അന്വേഷണം ആരംഭിച്ചു. 12 ബിയിൽ യാത്ര ചെയ്തയാളാണ് നടിയെ ഉപദ്രവിച്ചതെന്ന് പൊലീസ്. ഇരിങ്ങാലക്കുട സ്വദേശി ആൻ്റോയാണ് പ്രതിയെന്ന് സംശയിക്കുന്നയാൾ. പാസഞ്ചർ ലിസ്റ്റ് പരിശോധിച്ച് വരുന്നു. […]

Kerala News

വിമാനയാത്രക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറി; പോലീസിൽ പരാതി നൽകി യുവനടി

  • 11th October 2023
  • 0 Comments

വിമാനയാത്രയ്ക്കിടെ സഹയാത്രികന്‍ അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് യുവനടിയുടെ പരാതി നൽകി. മുംബെെ-കൊച്ചി എയർ ഇന്ത്യാ വിമാനത്തിൽ ചൊവ്വാഴ്ച വെെകീട്ടാണ് സംഭവം നടന്നത്. നടിയുടെ പരാതിയില്‍ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു.‍ ചൊവ്വാഴ്ച വൈകീട്ട് 7.20-ന് നെടുമ്പാശ്ശേരിയിലെത്തിയ എയർ ഇന്ത്യാ വിമാനത്തിൽ വച്ചാണ് നടിക്ക് ദുരനുഭവമുണ്ടായത്. മദ്യലഹരിയിലായിരുന്ന സഹയാത്രികൻ അടുത്ത് വന്നിരുന്ന് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. വിമാനത്തിൽ വച്ച് വിഷയം എയർ ഹോസ്റ്റസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തന്നെ സീറ്റ് മാറ്റി ഇരുത്തിയല്ലാതെ മറ്റ് നടപടികളൊന്നുമുണ്ടായില്ലെന്നും യുവനടി ആരോപിക്കുന്നു. വിമാനം കൊച്ചിയിൽ […]

Kerala News

ഗ്രോ വാസു പ്രതിയായ കേസ് നാളത്തേക്ക് മാറ്റി.

  • 11th September 2023
  • 0 Comments

ഗ്രോ വാസു പ്രതിയായ കേസിലെ വിചാരണ നടപടികൾ കുന്ദമംഗലം കോടതിയിൽ തുടരുന്നു.സാക്ഷി മൊഴികൾ ഗ്രോ വാസുവിനെ വായിച്ചു കേൾപ്പിച്ചു. ഹബീബുള്ള ,അബ്ദുൾ അസീസ്, മീനീഷ്, ജയശ്രീ , ജയചന്ദ്രൻ , ശിവദാസൻ എന്നിവരുടെ മൊഴിയാണ് വായിച്ച് കേൾപ്പിച്ചത്. സാക്ഷി മൊഴിയിൽ എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചപ്പോൾ പശ്ചിമ ഘട്ട വനമേഖലയിൽ ചതിയിൽ ആണ് അജിത ഉൾപ്പെടെ ഉള്ളവരെ വെടി വെച്ച് കൊന്നതെന്നും പിണറായി വിജയൻ കോടതി ഭരണ കൂടം ആണ് ഉത്തരവാദി എന്നും ഗ്രോ വാസു കോടതിയിൽ […]

Local

പാലക്കാട് കടൽ കുതിരയെ കൈവശം വച്ച യുവാവ് പിടിയിൽ

  • 19th August 2023
  • 0 Comments

പാലക്കാട് കടൽ കുതിരയുമായി യുവാവ് വനം വകുപ്പിന്റെ പിടിയിൽ. ചെന്നൈ സ്വദേശി എഴിൽ സത്യയാണ് പിടിയിലായത്.പാലക്കാട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നുമാണ് യുവാവിനെ പിടികൂടിയത്. കടൽ കുതിരകളെ ഒരു ബോക്‌സിലിട്ട് കവറിലാക്കിയ നിലയിലായിരുന്നു. രഹസ്യ വിവരത്തെ തുടർന്ന് വനം വകുപ്പിന്റെ വിജിലൻസ് സംഘം നടത്തിയ പരിശോധനയിലാണ് കടൽ കുതിരകളുമായി യുവാവ് പിടിയിലാകുന്നത്. വംശനാശ ഭീഷണി നേരിടുന്ന കടൽജീവിയാണ് കടൽകുതിര. 35 സെന്റിമീറ്റർ വരെ വലുപ്പം വയ്ക്കുന്ന ഇവയുടെ ആൺ വർഗ്ഗമാണ് പ്രസവിക്കുന്നത്. ലക്ഷങ്ങൾ വിലമതിക്കുന്ന കടൽക്കുതിരകളെ മരുന്നു […]

Kerala

താമരശേരിയിൽ എം ഡി എം എ യുമായി യുവാവ് പിടിയിൽ

  • 3rd August 2023
  • 0 Comments

താമരശേരിയിൽ എം ഡി എം എ യുമായി യുവാവ് പിടിയിലായി.12.45 ഗ്രാം എം ഡി എം എ- യുമായി പിടിയിലായ യുവാവിനെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.പുതുപ്പാടി ചേലോട്ടിൽ വടക്കേ പറമ്പിൽ ആഷിഫ് (24) നെയാണ് പിടികൂടിയത്. കോഴിക്കോട്- കൊല്ലഗൽ ദേശീയപാതയിൽ താമരശ്ശേരി അമ്ത്തോമ്പാഴത്തോട് വെച്ച് താമരശ്ശേരി പൊലീസും സ്പെഷ്യൽ സ്‌ക്വാഡും ചേർന്നാണ് ഇയാളെ പിടികൂടിയത്. ബലെനൊ കാറിൽ സഞ്ചരിച്ച് ലഹരി വില്പന നടത്തുകയായിരുന്നു, ഇതിനിടെയാണ് ഇയാൾ പിടിയിലാവുന്നത്.

Kerala News

‘വ്യാജരേഖയിൽ സമഗ്ര അന്വേഷണം വേണം’; കെ.വിദ്യക്കെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി

മഹാരാജാസ് കോളജ് വ്യാജരേഖാ കേസിൽ കുറ്റാരോപിതയായ കെ വിദ്യക്കെതിരെ പരാതി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദുവിന് യൂത്ത് കോൺഗ്രസാണ് പരാതി നൽകിയത്. വ്യാജരേഖ , പി എച്ച് ഡി വിവാദങ്ങളിലാണ് കെ. വിദ്യക്കെതിരെ പരാതി നൽകിയത്. അടിയന്തരമായി സമഗ്ര അന്വേഷണം വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. അതേസമയം കെ വിദ്യ കാസർകോട്ടെ കരിന്തളം കോളജിൽ ഹാജരാക്കിയ സർട്ടിഫിക്കറ്റും കൊച്ചി പൊലീസ് പരിശോധിക്കും. വ്യാജ രേഖയെന്ന വിലയിരുത്തലിൽ കാസർഗോഡ് നിന്ന് മഹാരാജാസ് കോളജിലേക്ക് ഈ സർട്ടിഫിക്കറ്റ് അയച്ചിട്ടുണ്ട്. […]

error: Protected Content !!