Kerala kerala

പന്തീരങ്കാവില്‍ നവവധുവിന് മര്‍ദനമേറ്റ കേസ്; അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു

കോഴിക്കോട്: പന്തീരങ്കാവില്‍ നവവധുവിന് മര്‍ദനമേറ്റ കേസന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. ഫറൂഖ് എസിപി സാജു കെ എബ്രഹാമാണ് അന്വേഷണ സംഘം തലവന്‍. ഏഴംഗ പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിച്ചത്. പന്തീരങ്കാവ് എസ്എച്ച്ഒ എഎസ് സരിന്‍ ഉള്‍പ്പടെ നേരത്തെ കേസ് അന്വേഷിച്ചവരെ കേസിന്റെ ചുമതലയില്‍ നിന്നും ഒഴിവാക്കി. ഫറൂഖ് എസിപിക്ക് അന്വേഷണച്ചുമതല നല്‍കാന്‍ നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. പൊലീസ് വീഴ്ചയിലും അന്വേഷണം പ്രഖ്യാപിച്ചു. എഡിജിപി എം ആര്‍ അജിത് കുമാര്‍ ആണ് പൊലീസ് വീഴ്ചയില്‍ അന്വേഷണത്തിന് […]

kerala Kerala Local

പന്തീരങ്കാവില്‍ നവവധുവിന് മര്‍ദനമേറ്റ കേസ്; മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

കോഴിക്കോട്: പന്തീരങ്കാവില്‍ നവവധുവിന് മര്‍ദനമേറ്റ കേസില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. കേസെടുക്കാന്‍ പൊലീസ് വിമുഖത കാണിച്ചെന്ന പരാതിയിലാണ് കേസ് . കോഴിക്കോട് കമ്മിഷണറോട് റിപ്പോര്‍ട്ട് തേടി. സ്ത്രീധനത്തിന്റെ പേരില്‍ പന്തീരങ്കാവ് സ്വദേശിയായ രാഹുല്‍ കൊല്ലാനാണ് ശ്രമിച്ചതെന്ന് മര്‍ദനത്തിനിരയായ പെണ്‍കുട്ടി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. കൊലവിളിച്ചുള്ള ക്രൂരമര്‍ദനം പൊലീസ് ലാഘവത്തോടെ കൈകാര്യം ചെയ്‌തെന്നും വധശ്രമം നടന്നുവന്ന തന്റെ മൊഴി പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പരാതി നല്‍കിയിരുന്നു. മകള്‍ മാനസികമായും ശാരീരികമായും തകര്‍ന്ന അവസ്ഥയിലെന്നും ഭര്‍തൃമാതാവ് മകളോട് […]

kerala Kerala

വിവാഹം കഴിഞ്ഞിട്ട് ഒരാഴ്ച; വധുവിന് ഭര്‍ത്താവിന്റെ മര്‍ദനമെന്ന് പരാതി; സല്‍ക്കാരചടങ്ങിനിടെ യുവതിയുടെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടത്; പന്തീരാങ്കാവ് സ്വദേശിക്കെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ്

കോഴിക്കോട്: ഒരാഴ്ച മുമ്പ് വിവാഹിതയായ വധുവിന് ഭര്‍ത്താവിന്റെ മര്‍ദനമെന്ന് പരാതി. പന്തീരാങ്കാവ് സ്വദേശിയായ രാഹുലിനെതിരെ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുത്തു. കഴിഞ്ഞ അഞ്ചിനായിരുന്നു രാഹുലും എറണാകുളം സ്വദേശിയായ യുവതിയും തമ്മില്‍ വിവാഹം. ഇന്നലെ സല്‍ക്കാരചടങ്ങിനിടെ യുവതിയുടെ ശരീരത്തില്‍ പരിക്കുകള്‍ കണ്ടതോടെ എറണാകുളത്ത് നിന്നെത്തിയ വീട്ടുകാര്‍ കാര്യം തിരക്കി. രാഹുല്‍ ഉപദ്രവിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തി. തുടര്‍ന്നാണ് വധുവിന്റെ വീട്ടുകാര്‍ പന്തീരാങ്കാവ് പൊലീസില്‍ പരാതി നല്‍കിയത്. വിവാഹബന്ധം തുടരാന്‍ താല്‍പര്യം ഇല്ലെന്ന് അറിയിച്ച് യുവതി കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മടങ്ങി.

Kerala kerala

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്

കണ്ണൂര്‍: വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പ്രതി ശ്യാംജിത്ത് വീട്ടില്‍ കയറി വിഷ്ണുപ്രിയയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 2022 ഒക്ടോബര്‍ 22 നായിരുന്നു സംഭവം. 2023 സെപ്റ്റംബര്‍ 21നാണ് കേസില്‍ വിചാരണ തുടങ്ങിയത്. തലശേരി അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി മുമ്പാകെയാണ് പ്രതിഭാഗം വാദം പൂര്‍ത്തിയാക്കിയത്. കേസില്‍ 73 സാക്ഷികളാണുള്ളത്. 23 വയസ് മാത്രമുള്ള വിഷ്ണുപ്രിയയെ വീട്ടില്‍ കയറി മാരകമായി കുത്തിപ്പരിക്കേല്‍പ്പിച്ചാണ് ശ്യാംജിത്ത് കൊലപ്പെടുത്തിയത്. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് വേണ്ടി വീട്ടിലുള്ളവരെല്ലാം പോയ സമയത്ത്, വിഷ്ണുപ്രിയ […]

kerala Kerala

ഭിന്നശേഷിക്കാരനായ 16കാരന്‍ ക്രൂരമര്‍ദനത്തിന് ഇരയായ സംഭവം; സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെതിരെ കേസ്

  • 31st March 2024
  • 0 Comments

കോട്ടയം: ഭിന്നശേഷിക്കാരനായ 16കാരന് സ്‌പെഷ്യല്‍ സ്‌കൂളില്‍ വെച്ച് മര്‍ദനമേറ്റ സംഭവത്തില്‍ പ്രിന്‍സിപ്പലിനെതിരെ കേസെടുത്തു. പത്തനംതിട്ട തിരുവല്ല സ്വദേശിയായ 16കാരനാണ് ക്രൂരമര്‍ദനത്തിന് ഇരയായത്. തിരുവനന്തപുരം വെള്ളറട സ്‌നേഹഭവന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഷീജ, ജീവനക്കാരി സിസ്റ്റര്‍ റോസി എന്നിവര്‍ക്കെതിരെയാണ് തിരുവല്ല പൊലീസ് കേസെടുത്തത്. ജുവനൈല്‍, ഭിന്നശേഷി സംരക്ഷണ നിയമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയതായി പൊലീസ് പറഞ്ഞു. ദേഹമാസകലം മര്‍ദനമേറ്റ പാടുകളുമായാണ് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ എത്തിയത്. വിദ്യാര്‍ഥിയെ ചികിത്സിച്ച ഡോക്ടറാണ് പൊലീസിനെയും ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരെയും വിവരമറിയിച്ചത്.

kerala Kerala

മൈക്രോ ഫോണിലൂടെ മുഖ്യമന്ത്രിയെ അസഭ്യം പറഞ്ഞു; യുവാവിനെതിരെ കേസ്

  • 30th March 2024
  • 0 Comments

മുഖ്യമന്ത്രിക്കെതിരെ അസഭ്യം പറഞ്ഞതിന് യുവാവിനെതിരെ കേസെടുത്തു. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെയാണ് കേസ് എടുത്തത്. സെക്രട്ടേറിയറ്റ് വളപ്പിലേക്ക് നോക്കി മൈക്രോ ഫോണിലൂടെയാണ് അസഭ്യം പറഞ്ഞത്. സഹോദരന്റെ കസ്റ്റഡി മരണത്തില്‍ നടപടിക്ക് വേണ്ടി വര്‍ഷങ്ങളായി സമരത്തിലാണ് ശ്രീജിത്ത്. ജാതീയമായ അധിക്ഷേപവും ശ്രീജിത്ത് നടത്തിയതായി പൊലീസ് പറയുന്നു. സഹോദരന്‍ ശ്രീജിവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷവും സമരം തുടരാന്‍ തീരുമാക്കുകയായിരുന്നു നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത്.

Kerala kerala kerala politics

കേരള സര്‍വകലാശാല യുവജനോത്സവ സംഘര്‍ഷം; എസ്.എഫ്.ഐ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  • 11th March 2024
  • 0 Comments

തിരുവനന്തപുരം: കേരള സര്‍വകലാശാല യുവജനോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ, കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ രണ്ടും കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തത്. മാരകായുധങ്ങളുമായി കെ.എസ്.യു പ്രവര്‍ത്തകരെ ആക്രമിച്ചതിനാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. യുവജനോത്സവം അലങ്കോലപ്പെടുത്താന്‍ ശ്രമിച്ചതിനാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ആദര്‍ശ്, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്.

National

മുന്‍ ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുന്നു; പരാതിയുമായി നടന്‍ നിതീഷ് ഭരദ്വാജ്.

  • 16th February 2024
  • 0 Comments

ന്യൂഡല്‍ഹി: മുന്‍ ഭാര്യക്കെതിരെ പരാതിയുമായി നടന്‍ നിതീഷ് ഭരദ്വാജ്. തന്നെ മാനസികമായി പീഡിപ്പിക്കുന്നെന്നും മക്കളെ കാണാന്‍ അനുവദിക്കുന്നില്ലെന്നുമാണ് മുന്‍ ഭാര്യയും ഐ.എ.എസ് ഉദ്യോഗസ്ഥയുമായി സ്മിത ഘാട്ടേക്കെതിരെ നടന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തന്റെ ഇരട്ട പെണ്‍മക്കളെ കാണാന്‍ സ്മിത സമ്മതിക്കുന്നില്ല. അവരുടെ സ്‌കൂള്‍ ഇടക്കിടെ മാറ്റുന്നു. ഉഭയസമ്മത പ്രകാരം വിവാഹമോചന കേസ് നല്‍കിയിട്ടും ഇതുവരെ ഔദ്യോഗിക വിവാഹമോചനം ലഭിച്ചിട്ടില്ല. ഏറെക്കാലമായി തന്നെ മാനസികമായി പീഡിപ്പിക്കുന്നു -ഭോപാല്‍ പൊലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കുട്ടികളെ കാണാന്‍ തന്നെ […]

Kerala

അങ്കമാലി മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബുവിന് വധശിക്ഷ

  • 31st January 2024
  • 0 Comments

അങ്കമാലി: മൂക്കന്നൂര്‍ കൂട്ടക്കൊലക്കേസില്‍ പ്രതി ബാബുവിന് വധശിക്ഷ. എറണാകുളം ജില്ലാ സ്പെഷൽ കോടതി ജഡ്ജി കെ സോമനാണ് കേസിൽ ശിക്ഷ വിധിച്ചത്. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് പ്രതിയുടെ സഹോദരന്‍ ശിവന്‍, ഇയാളുടെ ഭാര്യ വല്‍സല , മകള്‍ സ്മിത എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2018 ഫെബ്രുവരി 12 നായിരുന്നു കൊലപാതകം. കൊലപാതകം, കൊലപാതക ശ്രമം, ആയുധമുപയോഗിച്ചുള്ള ആക്രമണം അടക്കം പ്രതിക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങള്‍ തെളിഞ്ഞുവെന്ന് കോടതി കണ്ടെത്തിയിരുന്നു. അതിക്രൂരമായി ഒന്നിനുപിറകേ മറ്റൊന്ന് എന്ന രീതിയിലാണ് പ്രതി കൊലപാതകങ്ങള്‍ നടത്തിയതെന്നും വൈരാഗ്യബുദ്ധി […]

Kerala News

പ്രകടനം നടത്തി മാർഗതടസം സൃഷ്ടിച്ചു; മഹാരാജാസ് കോളേജിൽ പ്രതിഷേധ പ്രകടനം നടത്തിയ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

  • 19th January 2024
  • 0 Comments

മഹാരാജാസ് കോളേജിൽ ഇന്നലെ നടന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധ പ്രകടനം നടത്തിയ എസ്എഫ് ഐ പ്രവർത്തകർക്കെതിരെ കേസ്. കണ്ടാൽ അറിയാവുന്ന 200 പേർക്കെതിരെ പ്രകടനം നടത്തി മാർഗതടസം സൃഷ്ടിച്ചു എന്ന കുറ്റത്തിനാണ് കേസ്. അതെ സമയം, ഇന്നലെ മഹാരാജാസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെ ഉണ്ടായ വധശ്രമത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യത.കത്തികുത്തുമായി ബന്ധപ്പെട്ട് കെഎസ്‌യു, ഫ്രട്ടേണിറ്റി സംഘടനകളുടെ സജീവ പ്രവർത്തകരായ 15 പേർക്കെതിരെയാണ് ഇതുവരെ പൊലീസ് കേസെടുത്തത്.കേസുമായി ബന്ധപ്പെട്ട് കെ എസ് യു പ്രവർത്തകൻ ഇജിലാലിനെയാണ് […]

error: Protected Content !!