Kerala News

മാധ്യമപ്രവര്‍ത്തകയുടെ പരാതി;ശ്രീനാഥ് ഭാസിക്കെതിരെ കേസ്

  • 23rd September 2022
  • 0 Comments

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെയുള്ള പരാതിയിൽ കേസെടുത്ത് മരട് പൊലീസ്.കഴിഞ്ഞ ദിവസം ‘ചട്ടമ്പി’ എന്ന സിനിമയുടെ പ്രൊമോഷന്‍റെ ഭാഗമായി നടന്ന അഭിമുഖത്തിനിടെയാണ് സംഭവം. അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി തന്നെ ഭീഷണിപ്പെടുത്തുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തതെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതിയിൽ പറയുന്നത്. വനിതാ കമ്മീഷനും പരാതി നൽകിയിട്ടുണ്ട്.അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതെ വന്നതോടെയാണ് ശ്രീനാഥ് ഭാസി മോശം ഭാഷ ഉപയോഗിക്കാൻ തുടങ്ങിയത്.ക്യാമറാമാനോടും സംഭവത്തിൽ ഇടപെട്ട സിനിമാ നിർമ്മാതാവിനോടും ശ്രീനാഥ് ഭാസി ഭീഷണിയുടെ സ്വരത്തിൽ പെരുമാറിയെന്ന് പരാതിയിൽ പറയുന്നു.

Kerala News

‘ആസാദ് കശ്മീര്‍’ വിവാദ പരാമര്‍ശത്തില്‍ ജലീലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

  • 23rd August 2022
  • 0 Comments

‘ആസാദ് കശ്മീര്‍’ വിവാദപരാമര്‍ശത്തിന്റെ പേരില്‍ കെ.ടി.ജലീലിനെതിരെ കേസെടുക്കാന്‍ പൊലീസിനു തിരുവല്ല കോടതിയുടെ നിര്‍ദേശം. ആര്‍എസ്എസ് ഭാരവാഹി അരുണ്‍ മോഹന്റെ ഹര്‍ജിയിലാണ് നടപടി. പത്തനംതിട്ട കീഴ്വായ്പൂര്‍ പോലീസിനാണ് കോടതി നിര്‍ദേശം നല്‍കിയത്. ഇതേ സംഭവത്തില്‍ ജലീലിനെതിരെ കേസെടുക്കുന്നതു സംബന്ധിച്ച് ഡല്‍ഹി പൊലീസും കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു. അഭിഭാഷകനായ ജി.എസ്. മണി തിലക് നഗര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയിലാണിത്. ഈ പരാതി കൂടുതല്‍ അന്വേഷണത്തിനു സൈബര്‍ ക്രൈം വിഭാഗത്തിനു കൈമാറിയിരുന്നു. കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെ കെടി ജലീല്‍ […]

Kerala News

‘ആസാദ് കശ്മീര്‍’ വിവാദ പരാമര്‍ശം; ജലീലിനെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം തേടി ഡല്‍ഹി പോലീസ്

  • 21st August 2022
  • 0 Comments

‘ആസാദ് കശ്മീര്‍’ വിവാദ പരാമര്‍ശത്തില്‍ കെ ടി ജലീല്‍ എംഎല്‍എയ്ക്ക് എതിരെയുള്ള പരാതിയില്‍ ഡല്‍ഹി പൊലീസ് നടപടി ആരംഭിച്ചു. പരാതി ഡല്‍ഹി പൊലീസ് സൈബര്‍ വിഭാഗമായ ഇഫ്സോയ്ക്ക് കൈമാറി. ജലീലിനെതിരെ കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശവും തേടിയിട്ടുണ്ട്. ബി.ജെ.പിയുടെ അഭിഭാഷകന്‍ ജി.എസ്. മണിയാണ് ഡല്‍ഹി തിലക് മര്‍ഗ് പോലീസ് സ്റ്റേഷനില്‍ കെ.ടി. ജലീലിനെതിരേ പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ അന്വേഷണം നടത്തുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ഉണ്ടായില്ല. തുടര്‍ന്ന് ഡി.സി.പിയ്ക്ക് ജി.എസ്. മണി പരാതി നല്‍കി. ഇതിന് ശേഷമാണ് […]

Kerala News

ബാലചന്ദ്രകുമാറിനെതിരേയുള്ള ലൈംഗിക പീഡനപരാതി വ്യാജം; കേസ് അവസാനിപ്പിക്കണം, പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

  • 18th August 2022
  • 0 Comments

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെതിരായ ബലാത്സംഗ പരാതി വ്യാജമെന്ന് പൊലീസ് റിപ്പോര്‍ട്ട്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും ബാലചന്ദ്ര കുമാറിനെതിരായ ബലാത്സംഗ ആരോപണത്തിനു തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പൊലീസ് വ്യക്തമാക്കുന്നത്. ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 35 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബാലചന്ദ്രകുമാര്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരേ ലൈംഗികപീഡന ആരോപണവുമായി […]

Kerala News

പരാതിക്കാരിയുടെ വസ്ത്രധാരണം പ്രകോപനപരം, പീഡനശ്രമ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി, സിവിക് ചന്ദ്രന് എതിരായ കേസില്‍ വിവാദ പരാമര്‍ശവുമായി കോടതി

  • 17th August 2022
  • 0 Comments

എഴുത്തുകാരനായ സിവിക് ചന്ദ്രന് എതിരെയുള്ള ലൈംഗിക പീഡനക്കേസില്‍ വിവാദ പരാമര്‍ശവുമായി കോഴിക്കോട് സെഷന്‍സ് കോടതി. യുവതി പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നതിനാല്‍ ലൈംഗിക അതിക്രമ പരാതി നിലനില്‍ക്കുകയില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. എഴുത്തുകാരന്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അുവദിച്ചുകൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം. പരാതിക്കാരി ലൈംഗികമായി പ്രകോപിപ്പിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചിരുന്നു എന്നാണ് ജാമ്യാപേക്ഷയോടൊപ്പം കുറ്റാരോപിതന്‍ സമര്‍പ്പിച്ച ചിത്രങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. 74 വയസുള്ള ശാരീരിക ശേഷിയില്ലാത്ത സിവിക് ചന്ദ്രന്‍ പരാതിക്കാതിരെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചു എന്ന് പറയുന്നത് വിശ്വസിക്കാന്‍ […]

Kerala News

‘കില്ലര്‍’ വാഹനങ്ങളെ പൊളിക്കും; സംസ്ഥാനത്ത് ആദ്യം പൊളിക്കുന്നത് ചന്ദ്രബോസ് വധക്കേസ് പ്രതി നിഷാമിന്റെ ഹമ്മര്‍

  • 8th August 2022
  • 0 Comments

സംസ്ഥാനത്ത് കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട് പിടിച്ചെടുത്ത വാഹനങ്ങള്‍ പൊളിക്കുന്നു. തൃശൂരില്‍ ഫ്‌ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ കാറിടിപ്പിച്ചു കൊന്ന കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ആഡംബര കാറായ ഹമ്മര്‍ ആണ് ആദ്യം പൊളിക്കുന്നത്. കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ പൊളിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് വാഹന രജിസ്ട്രേഷന്‍ റദ്ദാക്കുന്ന ആദ്യ വാഹനമാണിത്. ആര്‍സി റദ്ദാക്കിയാല്‍ കോടതി അനുമതിയോടെ ഇതു പൊളിക്കും. തൃശൂര്‍ പേരാമംഗലം പൊലീസ് സ്റ്റേഷന്‍ വളപ്പിലാണ് ഇപ്പോള്‍ നിഷാമിന്റെ വാഹനമുള്ളത്. ഏകദേശം ഒരു കോടി രൂപ വിലവരുന്ന വാഹനമാണിത്. കണിച്ചുകുളങ്ങര എവറസ്റ്റ് […]

National News

വനിതയെ അപമാനിച്ചെന്ന കേസ്; ബിജെപി പ്രവര്‍ത്തകന്റെ വീട് പൊളിച്ചുനീക്കി യുപി സര്‍ക്കാര്‍

  • 8th August 2022
  • 0 Comments

നോയ്ഡ ഹൗസിങ് സൊസൈറ്റിയില്‍ താമസിക്കുന്ന വനിതയെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്ത ബിജെപി പ്രവര്‍ത്തകന്റെ വീടിന്റെ ഒരുഭാഗം ബുള്‍ഡോസറെത്തി പൊളിച്ച് നീക്കി. ഉത്തര്‍പ്രദേശ് നോയിഡയിലെ ബിജെപി പ്രവര്‍ത്തകനായ ശ്രീകാന്ത് ത്യാഗിയുടെ വീട്ടിലെ അനധികൃത കയ്യേറ്റമാണ് നോയിഡ ഭരണകൂടം പൊളിച്ചുമാറ്റിയത്. കുറച്ച് ദിവസം മുന്നെയാണ് ശ്രീകാന്ത് ത്യാഗിയും ഇവിടുത്തെ മറ്റൊരു താമസക്കാരിയായ സ്ത്രീയും തമ്മില്‍ വൃക്ഷത്തൈ നടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം നടന്നത്. ഇതിനിടെ ശ്രീകാന്ത് ത്യാഗി സ്ത്രീയെ അപമാനിച്ചെന്നാണ് പരാതി. നോയിഡ പൊലീസിന്റെ നേതൃത്വത്തില്‍ നോയിഡയിലെ സെക്ടര്‍ 93യിലുള്ള ഗ്രാന്‍ഡ് […]

Kerala News

കുത്തിയൊലിക്കുന്ന പുഴയില്‍ ‘നരന്‍’ മോഡല്‍ തടിപിടുത്തം; യുവാക്കള്‍ക്കെതിരെ കേസ്

  • 4th August 2022
  • 0 Comments

പത്തനംതിട്ട കക്കാട്ടാറില്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകി വന്ന തടിപിടിച്ചവര്‍ക്കെതിരെ കേസെടുത്തു. കോട്ടമന്‍പാറ സ്വദേശികളായ രാഹുല്‍ സന്തോഷ്, നിഖില്‍ ബിജു, വിപിന്‍ സണ്ണി എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ദുരന്ത നിവാരണ നിയമത്തിലെ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവര്‍ തടിപിടിക്കുന്ന ദൃശ്യങ്ങള്‍ തിങ്കളാഴ്ചയാണ് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. വനംവകുപ്പും ഇവര്‍ക്കെതിരെ കേസെടുത്തേക്കുമെന്നാണ് വിവരം. മഴ ശക്തമായിരുന്ന തിങ്കളാഴ്ചയാണ് കക്കാട്ടാറ്റിലൂടെ ഒഴുകി വന്ന മരം പിടിക്കാന്‍ മൂവര്‍സംഘം പുഴയിലേക്ക് ചാടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. സാഹസികമായ നീന്തി ഇവര്‍ തടിയില്‍ കയറിയെങ്കിലും കരയില്‍ എത്തിക്കാന്‍ സാധിച്ചില്ല. തടി […]

Entertainment News

നഗ്ന ഫോട്ടോഷൂട്ട്; സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തി; രണ്‍വീറിനെതിരെ കേസെടുത്ത് പൊലീസ്

  • 26th July 2022
  • 0 Comments

കുറച്ച് നാളുകള്‍ക്ക് മുമ്പ് പുറത്തുവന്ന ബോളിവുഡ് താരം രണ്‍വീര്‍സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. നടന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടിനെ പ്രശംസിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തത്. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേപ്പര്‍ മാഗസിനുവേണ്ടിയാണ് പൂര്‍ണ നഗ്നനായാണ് താരം പോസ് ചെയ്തത്. ബോളിവുഡിലെ അവസാനത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന അടിക്കുറിപ്പോടുകൂടിയായിരുന്നു മാസിക താരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. ഇപ്പോഴിതാ രണ്‍വീറിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരിക്കുകയാണ്. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് ആരോപണം. സ്വന്തം നഗ്‌ന ചിത്രങ്ങളിലൂടെ അവരെ […]

National News

സരയു നദിയിലൂടെ ഷർട്ടിടാതെ ബൈക്ക് ഓടിച്ചു;വീഡിയോ വൈറൽ,കേസെടുത്ത് പോലീസ്

  • 15th July 2022
  • 0 Comments

ഉത്തര്‍പ്രദേശിലെ അയോധ്യ സരയു നദിയിലൂടെ ബൈക്ക് ഓടിച്ച് വൈറലായി പുലിവാല് പിടിച്ച് യുവാവ്.വാഹനത്തിന്റെ ടാങ്കിന്റെ ലെവലിലെ വെള്ളത്തിലൂടെ ഷര്‍ട്ട് ഇടാതെയാണ് യുവാവിന്റെ ബൈക്ക് അഭ്യാസം. നിരവധി ആളുകള്‍ നദിയില്‍ ഈ സമയം കുളിക്കുന്നുമുണ്ട്. ഈ സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നയാള്‍ എടുത്ത വീഡിയോയാണ് സമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞത്. നിയമവിരുദ്ധമാണ് അയാളുടെ പ്രവര്‍ത്തിയെന്നും ആളുകള്‍ അഭിപ്രായപ്പെട്ടിരുന്നു.വീഡിയോ വൈറലായതോടെ അയോധ്യ പോലീസ് കേസെടുത്തു ബൈക്ക് ഓടിച്ചയാളിനെതിരേ നടപടി സ്വീകരിക്കുകയും ചെയ്തു. വസ്ത്രം ധരിക്കാതെ നദിക്കുള്ളില്‍ വാഹനമോടിച്ച് കളിച്ചതിനാണ് പോലീസ് ഇയാള്‍ക്കെതിരേ ചെലാന്‍ […]

error: Protected Content !!