Kerala

മെഡിക്കൽ സർവീസ് കോർപറേഷൻ അഴിമതി; മന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ അന്വേഷണ ഉത്തരവിട്ട് ലോകായുക്ത

മെഡിക്കൽ സർവീസ് കോർപറേഷൻ അഴിമതിയിൽ മുൻ മന്ത്രി കെ.കെ.ശൈലജയ്ക്ക് എതിരെ അന്വേഷണം. ലോകായുക്തയുടേതാണ് ഉത്തരവ്. കോൺ​ഗ്രസ് നേതാവ് വീണ എസ്.നായരാണ് ഹർജി നൽകിയത്. കൊവിഡിന്റെ തുടക്കത്തിൽ പിപിഎ കിറ്റ് അടക്കമുള്ള കൊവിഡ് പ്രതിരോധ സാമഗ്രികൾ ധൃതി പിടിച്ച് വാങ്ങിയതിൽ വൻ ക്രമക്കേട് കേരള മെഡിക്കൽ സർവീസ് കോർപ്പറേഷനിൽ നടന്നു എന്നുള്ളതായിരുന്നു ഇക്കാര്യത്തിലെ പ്രധാന ആക്ഷേപം. വിഷയത്തിൽ നേരത്തെ ധനകാര്യ വകുപ്പ് പരിശോധനാ വിഭാഗം അന്വേഷണം നടത്തിവരികയായിരുന്നു.

മാത്രവുമല്ല ഈ കൊവിഡ് പർച്ചേസുമായി ബന്ധപ്പെട്ട ഫയലുകൾ കമ്പ്യൂട്ടറിൽ നിന്ന് മായ്ച്ച് കളഞ്ഞിരുന്നു എന്ന് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് തന്നെ ആ സമ്മതിക്കുന്ന രേഖകൾ പുറത്തുവന്നിരുന്നു. ഇത് അടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ലോകായുക്തയിൽ വീണ എസ്.നായർ ഹർജി നൽകിയത്.

ഹർജിയിൽ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. തുടർന്ന് കെ.കെ.ശൈലജയ്ക്ക് നോട്ടീസ് അയച്ചു. KMSCL ജനറൽ മാനെജർ അടക്കമുള്ളവർക്കെതിരെയും നോട്ടീസ് അയച്ചിട്ടുണ്ട്. ഒരു മാസത്തിനകം നോട്ടീസിന് മറുപടി നൽകണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!