Kerala kerala

പാലക്കാട് നഗരത്തില്‍ സന്ദീപ് വാര്യറെ ഇറങ്ങിനടക്കാന്‍ അനുവദിക്കില്ല; കൊലവിളി മുദ്രാവാക്യവുമായി ബിജെപി

  • 2nd December 2024
  • 0 Comments

കണ്ണൂരില്‍: ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യമുമായി ബിജെപി. കണ്ണൂര്‍ അഴീക്കോട്ടെ ജയകൃഷ്ണന്‍ അനുസ്മരണത്തിനിടെയാണ് കൊലവിളി മുദ്രാവാക്യം വിളി ഉയര്‍ന്നത്. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുല്ലക്കുട്ടിയും പങ്കെടുത്ത റാലിയിലാണ് കൊലവിളി മുദ്രാവാക്യം. സന്ദീപ് വാര്യര്‍ ബലിദാനികളെ അപമാനിച്ചയാളാണെന്നും പാര്‍ട്ടിയെ വഞ്ചിച്ചെന്നും മുദ്രാവാക്യത്തില്‍ പറയുന്നു. പാലക്കാട് നഗരത്തില്‍ സന്ദീപ് വാര്യറെ ഇറങ്ങിനടക്കാന്‍ അനുവദിക്കില്ല. അവിടെ വെച്ച് സന്ദീപ് വാര്യറോട് കണക്കുതീര്‍ത്തോളാമെന്നാണ് മുദ്രാവാക്യത്തില്‍ ഉടനീളം പറയുന്നത്.

kerala Kerala kerala politics

ആലപ്പുഴയില്‍ സിപിഎം നേതാവ് ബിജെപിയില്‍ ചേര്‍ന്നു; ബിപിന്‍ സി ബാബു അംഗത്വം സ്വീകരിച്ചു

  • 30th November 2024
  • 0 Comments

ആലപ്പുഴ: ആലപ്പുഴയില്‍ സിപിഐഎം യുവ നേതാവ് ബിജെപിയിലേക്ക്. ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സിപിഐഎം ഏരിയാകമ്മിറ്റി അംഗവുമായ ബിബിന്‍ സി ബാബുവാണ് ബിജെപി അംഗത്വമെടുക്കുന്നത്. ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചൂഗ് ആണ് ബിബിന് അംഗ്വതം നൽകി സ്വീകരിച്ചത്. എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും ഡിവൈഎഫ്‌ഐ സംസ്ഥാന സമിതി അംഗവുമാണ് ബിബിന്‍. കേരള സര്‍വ്വകലാശാല സെനറ്റ് അംഗമാണ്.

Trending

ബിജെപിയിൽ കുറുവ സംഘം;കോഴിക്കോട് വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവര്‍ക്കെതിരെ പോസ്റ്റർ പ്രതിഷേധം

  • 26th November 2024
  • 0 Comments

ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തുടങ്ങിയ പരസ്യ പോരിനിടെ ബിജെപി നേതൃത്വത്തിനെതിരെ കോഴിക്കോട്ട് പോസ്റ്റര്‍ പ്രതിഷേധം. ബിജെപിയില്‍ കുറുവാ സംഘം എന്ന് ആരോപിച്ചാണ് കോഴിക്കോട്ട് പലയിടത്തായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. സേവ് ബി.ജെ.പി എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ബി.ജെ.പി. നേതാക്കളായ വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവര്‍ക്കെതിരെയാണ് പോസ്റ്ററുകള്‍. ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസിന്റെ ബോര്‍ഡിനു മുകളിലും പോസ്റ്റര്‍ പതിപ്പിച്ചിട്ടുണ്ട്. വി മുരളീധരന്‍, കെ സുരേന്ദ്രന്‍, പി രഘുനാഥ് എന്നിവര്‍ കുറുവാ സംഘമാണെന്ന് പോസ്റ്ററില്‍ ആരോപിക്കുന്നു. […]

National

ആംആദ്മി മുന്‍ മന്ത്രി കൈലാഷ് ഗെലോട്ട് ബിജെപിയില്‍ ചേര്‍ന്നു

  • 18th November 2024
  • 0 Comments

ഡല്‍ഹി: ആംആദ്മി മുന്‍ മന്ത്രി കൈലാഷ് ഗെലോട്ട് ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ ദിവസമാണ് ആരോഗ്യമന്ത്രിയായ ഗെലോട്ട് തന്റെ സ്ഥാനം രാജിവെച്ചത്. ബിജെപി ആസ്ഥാനത്ത് ദേശീയ നേതാക്കള്‍ കൈലാഷിനെ സ്വീകരിച്ചു. കേന്ദ്ര മന്ത്രി മനോഹര്‍ ലാല്‍ ഖട്ടറില്‍ നിന്നാണ് ഗെലോട്ട് ബിജെപി അംഗത്വം സ്വീകരിച്ചത്. നിരവധി പേര്‍ ആം ആദ്മി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്നും ഖട്ടര്‍ പറഞ്ഞു. കൈലാഷ് ഗെലോട്ടിന് പകരം രഘുവീന്ദര്‍ ഷോക്കീന്‍ ഡല്‍ഹിയിലെ പുതിയ മന്ത്രിയായി ചുമതലയേല്‍ക്കും. ഫെബ്രുവരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗെലോട്ട് […]

Kerala kerala

ബിജെപിയില്‍ ഭിന്നത; പാലക്കാട് പ്രചരണ ചുമതലകളില്‍ നിന്ന് പിന്മാറി സന്ദീപ് വാര്യര്‍; അനുനയ നീക്കം പരാജയം

  • 2nd November 2024
  • 0 Comments

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കുള്ളില്‍ ഭിന്നത. മണ്ഡലത്തിലെ പ്രചാരണ ചുമതലയില്‍ നിന്ന് ബിജെപി സംസ്ഥാന സമിതി അംഗമായ സന്ദീപ് വാര്യര്‍ ഒഴിഞ്ഞതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ച നടന്ന എന്‍ഡിഎ കണ്‍വെന്‍ഷനില്‍ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം സന്ദീപ് വാര്യര്‍ക്ക് സീറ്റ് നല്‍കിയിട്ടുണ്ടായിരുന്നില്ല. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞിട്ടും തന്നെ അവഗണിച്ചതിലാണ് സന്ദീപ് ബിജെപിയുമായി ഇടഞ്ഞത്. പ്രതിഷേധ സൂചകമായി പാലക്കാട് പ്രചാരണ ചുമതലയില്‍ നിന്ന് സന്ദീപ് വാര്യര്‍ ഒഴിഞ്ഞു. നിരവധി മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ അണികളോടൊപ്പം വേദിയിലായിരുന്നു സന്ദീപ് ഇരുന്നത്. […]

kerala Kerala

കെ സുരേന്ദ്രന്റെ അടുപ്പക്കാരന്‍ ധര്‍മ്മരാജന്‍; കൊടകര കുഴല്‍പ്പണക്കേസിന്റെ കുറ്റപത്രം; തിരൂര്‍ സതീശന് സുരക്ഷ; മൊഴി ഇന്ന് രേഖപ്പെടുത്തും

  • 2nd November 2024
  • 0 Comments

തൃശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാക്കി കുറ്റപത്രത്തില്‍. കെ സുരേന്ദ്രന്റെ അടുപ്പക്കാരന്‍ ധര്‍മ്മരാജന്‍ ഹവാല ഏജന്റാണെന്നും കേസില്‍ തുടരന്വേഷണം ആവശ്യമാണെന്നും ആദ്യ കുറ്റപത്രത്തില്‍ തന്നെ പൊലീസ് പറയുന്നു. പുനരന്വേഷണത്തിന്റെ ഭാഗമായി തിരൂര്‍ സതീശിനെ ഉടന്‍ ചോദ്യം ചെയ്യും. അതേസമയം, സതീശിന്റെ വീടിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇന്നലെ മുതലാണ് സതീശിന്റെ വീട്ടില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. മെഡിക്കല്‍ കോളേജ് പൊലീസാണ് സുരക്ഷ ഒരുക്കുന്നത്. അതേസമയം, കേസില്‍ തുടരന്വേഷണം വേണമോ പുനരന്വേഷണം വേണമോ എന്ന കാര്യം […]

kerala Kerala kerala politics

പ്രിയങ്കാ ഗാന്ധി നാമനിര്‍ദേശപത്രികയില്‍ സ്വത്തു വിവരങ്ങള്‍ മറച്ചുവെച്ചു; നിയമപരമായി മുന്നോട്ടുപോകുമെന്ന് ബിജെപി

  • 25th October 2024
  • 0 Comments

വയനാട് ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികയില്‍ പ്രിയങ്കാ ഗാന്ധി സ്വത്തു വിവരങ്ങള്‍ മറച്ചുവെച്ചെന്ന ആരോപണവുമായി ബിജെപി. സൂക്ഷ്മ പരിശോധനാ ഘട്ടത്തില്‍ ഈ വിഷയം ഉയര്‍ത്തുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് പറഞ്ഞു. നിയമപരമായി മുന്നോട്ടുപോകുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നു. സത്യവങ്ങ്മൂലത്തില്‍ സ്വത്ത് വിവരങ്ങള്‍ പൂര്‍ണമായി ഉള്‍പ്പെടുത്തിയിട്ടില്ല. ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ സ്വത്ത് വിവരങ്ങളും ഒളിച്ചുവച്ചു. വയനാട്ടിലെ ജനങ്ങളെ കോണ്‍ഗ്രസ് കബളിപ്പിക്കുകയാണ്. പ്രിയങ്കയുടെ പത്രിക സ്വീകരിക്കരുത്. നിയമ നടപടിയിലേക്ക് കടക്കുമെന്നും എം ടി രമേശ് വ്യക്തമാക്കി.

Kerala kerala kerala politics

പാലക്കാട് ബിജെപിയില്‍ ഭിന്നത രൂക്ഷം; സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ റോഡ്‌ഷോയില്‍ സംസ്ഥാന ഭാരവാഹി ഉള്‍പ്പെടെ വിട്ടുനിന്നു

  • 22nd October 2024
  • 0 Comments

പാലക്കാട്: സ്ഥാനാര്‍ഥി പ്രചാരണം ആരംഭിച്ചിട്ടും ഭിന്നത തീരാതെ പാലക്കാട്ടെ ബിജെപി. സംസ്ഥാന ഭാരവാഹി ഉള്‍പ്പെടെ സി.കൃഷ്ണകുമാറിന്റെ റോഡ് ഷോയില്‍ നിന്ന് വിട്ടു നിന്നു. ശോഭാ സുരേന്ദ്രന്‍ പക്ഷവും പാലക്കാട് നഗരസഭയിലെ ഭൂരിഭാഗം ബിജെപി കൗണ്‍സിലര്‍മാരും ഇന്നലെ നടന്ന റോഡ് ഷോയില്‍ എത്തിയില്ല.

Kerala kerala

മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ബി.ജെ.പിയിലേക്ക്

  • 9th October 2024
  • 0 Comments

തിരുവനന്തപുരം: മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖ ബി.ജെ.പിയിലേക്ക്. ഇന്ന് നാലുമണിക്ക് അവര്‍ ബി.ജെ.പി അംഗത്വം സ്വീകരിക്കും. ബി.ജെ.പിയില്‍ ചേരുന്നത് സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന നേതാക്കള്‍ അവരുമായി ചര്‍ച്ച നടത്തിയിരുന്നു.

National News

തിരശ്ശീലയ്ക്ക് പിന്നിൽനിന്ന് ഭരണം നടത്താൻ ശ്രമം; കെജ്‌രിവാളിന്റെ രാജിക്കെതിരെ വിമർശനവുമായിബിജെ പി

  • 15th September 2024
  • 0 Comments

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ രാജി പി ആർ സ്റ്റണ്ടിന്റെ ഭാഗമാണെന്നും തിരശ്ശീലയ്ക്ക് പിന്നിൽനിന്ന് ഭരണം നടത്താനുള്ള ശ്രമമാണെന്നും . ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എഎൻഐയോട് പറഞ്ഞു. ഡൽഹി തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി പരാജയപ്പെടുമെന്ന് മനസിലാക്കിയാണ് ഇപ്പോഴത്തെ പ്രഖ്യപനമെന്നും അദ്ദേഹം വിമർശിച്ചു. ‘ഇത് അരവിന്ദ് കെജ്‌രിവാളിൻ്റെ പിആർ സ്റ്റണ്ടാണ്. ഡൽഹിയിലെ ജനങ്ങൾക്കിടയിൽ താൻ സത്യസന്ധനായ നേതാവല്ലെന്നും അഴിമതിക്കാരനായ നേതാവാണെന്നും കെജ്‌രിവാൾ മനസ്സിലാക്കി. ആം ആദ്മി പാർട്ടി അഴിമതി നിറഞ്ഞ പാർട്ടിയായി രാജ്യമെമ്പാടും അറിയപ്പെടും. […]

error: Protected Content !!