മുകേഷ് രാജിവെക്കണം; സുരേഷ് ഗോപിയെ തള്ളി ബി.ജെ.പി
തിരുവനന്തപുരം: മുകേഷിനെ പിന്തുണക്കുന്ന രീതിയില്‍ സംസാരിച്ച സുരേഷ് ഗോപിയെ തള്ളി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ രംഗത്തെത്തി. മുകേഷ് രാജിവെക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്നും സുരേഷ് ഗോപി പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിക്കണമെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കേണ്ട ബാധ്യത മുകേഷിനുണ്ട്. ഇഷ്ടക്കാര്‍ക്ക് എന്തുമാകാമെന്ന സര്‍ക്കാര്‍ നിലപാടാണ് മുകേഷിന്റെ ധാര്‍ഷ്ട്യത്തിന് അടിസ്ഥാനം. കൊല്ലം എം.എല്‍.എയുടെ രാജി എഴുതി വാങ്ങാന്‍ മുഖ്യമന്ത്രി പിണറായി തയ്യാറാകണം. ചലച്ചിത്ര മേഖലയിലെ അനാശാസ്യ പ്രവണതകള്‍ കാണാതെ പോകരുത്. വരുന്നത് ഗുരുതരമായ ആരോപണം ആണെന്നും സുരേന്ദ്രന്‍ പറഞ്ഞു. സിനിമാ […]









