ഗുവാഹത്തി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ അസമിലും എന്‍.ഡി.എ മുന്നില്‍. ആകെയുള്ള 14 സീറ്റുകളില്‍ 11 എണ്ണത്തിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. ഇതില്‍ ഒമ്പത് സീറ്റുകളില്‍ ബിജെപി മുന്നിട്ടുനില്‍ക്കുമ്പോള്‍ സഖ്യകക്ഷികളായ യുണൈറ്റഡ് പീപ്പിള്‍സ് പാര്‍ട്ടി ലിബറലും അസം ഗണ പരിഷത്തും ഓരോ സീറ്റുകളിലും ലീഡ് ചെയ്യുന്നു. ഇന്‍ഡ്യ സഖ്യത്തില്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റുകളിലും മുന്നിട്ടുനില്‍ക്കുന്നു. ഗുവാഹത്തിയില്‍ ബിജെപിയുടെ ബിജുലി കലിത മേഥിയാണ് മുന്നില്‍. ജോര്‍ഹട്ട് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ഗൗരവ് ഗോഗോയി ആണ് മുന്നില്‍.
ആന്ധ്രാപ്രദേശില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലേക്ക്. ചന്ദ്രബാബൂ നായിഡുവിന്റെ നേതൃത്വത്തിലുള്ള ടിഡിപി 122 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. 175നിയമസഭാ മണ്ഡലങ്ങളില്‍ എന്‍ഡിഎയുടെ ലീഡ് 146 ആയി. ബിജെപി ഏഴിടത്തും ജനസേനാ പാര്‍ട്ടി 17 ഇടത്തും ലീഡ് ചെയ്യുന്നു. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് 21 ഇടത്ത് മാത്രമാണ് മുന്നേറുന്നത്.