പി.കെ. ശ്രീമതിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍
കൊച്ചി: സി.പി.എം നേതാവ് പി.കെ. ശ്രീമതി ടീച്ചറോട് പരസ്യമായി മാപ്പ് പറഞ്ഞ് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണന്‍. ശ്രീമതി ടീച്ചര്‍ക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിനാണ് മാപ്പ് പറഞ്ഞത്. ഹൈക്കാടതിയില്‍ ഹാജരായ ശേഷമാണ് മധ്യസ്ഥന്റെ ഒത്തുതീര്‍പ്പ് നിര്‍ദേശപ്രകാരം ഗോപാലകൃഷ്ണന്‍ മാധ്യമങ്ങള്‍ മുമ്പാകെ പരസ്യമായി ഖേദം പ്രകടിപ്പിച്ചത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ ടീച്ചര്‍ക്കെതിരെ നടത്തിയ ആരോപണമാണ് കേസിന് ആധാരം. ടീച്ചര്‍ക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. പി.കെ. ശ്രീമതി മന്ത്രിയായിരിക്കെ മകന്റെ കമ്പനിയില്‍ […]









