Kerala kerala kerala politics

ഹിന്ദുമതത്തില്‍ ചേരുന്നതിനെ ആരും മതപരിവര്‍ത്തനമെന്ന് വിളിക്കുന്നില്ല; ബിജെപിക്കെതിരെ വിമര്‍ശനവുമായി ദീപിക

കൊച്ചി: വിദേശത്ത് ഹൈന്ദവ സന്യാസിമാര്‍ മതപ്രചാരണവും മതപരിവര്‍ത്തനവും നടത്തുന്നുണ്ടെന്നും ഇതിനെ ആരും മതപരിവര്‍ത്തനമായി വിശേഷിപ്പിക്കുന്നില്ലെന്നും കത്തോലിക്കാസഭയുടെ മുഖപത്രം ദീപിക.മതപരിവര്‍ത്തനത്തിന് ഒറ്റ നിര്‍വചനം മാത്രമാണോയെന്നും ദീപികയുടെ എഡിറ്റോറിയല്‍ ചോദിക്കുന്നു . കേരളത്തിലെ ബിജെപി നേതാക്കള്‍ ഛത്തിസ്ഗഡിലെ ക്രൈസ്തവ വേട്ടയെ ന്യായീകരിക്കുകയാണെന്നും ദീപിക കുറ്റപ്പെടുത്തി. ‘ഹിന്ദുമതത്തില്‍ ചേരുന്നതിനെ ആരും മതപരിവര്‍ത്തനമെന്ന് വിളിക്കുന്നില്ല. കുംഭമേളയില്‍ മറ്റു മതസ്ഥര്‍ പങ്കാളികളാകുന്നതിനെ ആരും എതിര്‍ക്കുന്നില്ല. കേരളത്തിലെ ബിജെപി നേതാക്കള്‍ ഛത്തിസ്ഗഡിലെ ക്രൈസ്തവ വേട്ടയെ ന്യായീകരിക്കുന്നു. ക്രൈസ്തവരെ വേട്ടയാടി നിശബ്ദരാക്കാന്‍ ഇന്നത്തെ ലോകക്രമത്തില്‍ എളുപ്പമാകില്ല.വിദേശത്ത് ക്ഷേത്രങ്ങള്‍ […]

kerala Kerala

ഭാരതാംബയുടെ ചിത്രത്തിന് പിറകിലെ കാവിക്കൊടിയും ഭൂപടവും മാറ്റി ബിജെപി

തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടവും കാവിക്കൊടിയും മാറ്റി ബിജെപി. കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് മാറ്റിയ ഭാരതാംബയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സെക്രട്ടറിയേറ്റിന് മുമ്പില്‍ നടത്താനിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററിലാണ് ഈ മാറ്റം. കാവിക്കൊടിക്കു പകരം ഇന്ത്യന്‍ പതാകയേന്തി നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ഭൂപടവും പോസ്റ്ററില്‍ ഇല്ല. രാജ്ഭവന്‍ ഭാരതാംബ വിവാദം തുടരുന്നതിനിടെയാണ് ഗവര്‍ണറെ തള്ളിയുള്ള ബിജെപി പോസ്റ്റര്‍. നേരത്തെ കാവിക്കൊടി പിടിച്ച് ഇന്ത്യയുടെ ഭൂപടത്തിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ഭാരതാംബയുടെ ചിത്രത്തില്‍ […]

kerala Kerala

തട്ടിക്കൊണ്ടു പോകല്‍; ബിജെപി നേതാവ് കൃഷ്ണകുമാറിനെതിരെ കേസ്

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിനെതിരെയും മകള്‍ ദിയ കൃഷ്ണക്കെതിരെയും കേസ്. ദിയയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരെ തട്ടിക്കൊണ്ടുപോയെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് കേസ്. പരാതിക്കാര്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പ് നടത്തിയതിലും കേസെടുത്തു. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ കവര്‍ന്നുവെന്നാണ് എഫ്‌ഐആര്‍. എന്നാല്‍ ദിയയുടെ സ്ഥാപനത്തില്‍ നിന്ന് പരാതിക്കാര്‍ പണം തട്ടിയെടുത്തെന്നും 8 ലക്ഷം 82000 രൂപ തങ്ങള്‍ക്ക് നല്‍കി ഒത്തുതീര്‍പ്പാക്കിയെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ”ഞങ്ങള്‍ പരാതി കൊടുത്തതിന്റെ പിറ്റേദിവസം ഈ മൂന്ന് കുട്ടികള്‍ ഞങ്ങള്‍ക്കെതിരെ […]

Kerala kerala kerala politics

പാലക്കാട് ബി ജെ പി നേതാക്കള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

ബിജെപി നേതാക്കള്‍ സിപിഐഎമ്മില്‍ ചേര്‍ന്നു. പാലക്കാട് ജില്ലയിലെ ബി ജെ പി ആലത്തൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എം.കനകദാസ്, തേങ്കുറിശ്ശി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി വി.മണികണ്ഠന്‍, പഞ്ചായത്ത് കമ്മിറ്റി അംഗം കെ.വിജയകുമാര്‍,യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റായിരുന്ന യു.ശശികുമാര്‍ തുടങ്ങിയവര്‍ ബിജെപി ബന്ധം ഉപേക്ഷിച്ച് സിപിഐഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പ്രവര്‍ത്തകരെ സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റി അംഗം സ. കെ ശാന്തകുമാരി എന്നിവര്‍ പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസില്‍ വെച്ച് ഷാള്‍ അണിയിച്ച് […]

Kerala kerala kerala politics

കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്‌നമുണ്ടെങ്കില്‍ ഡോക്ടറെ കാണട്ടെ; രാജീവ് ചന്ദ്രശേഖര്‍

ആലപ്പുഴ: വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിലെ ഇരിപ്പിടത്തെച്ചൊല്ലിയുള്ള പരിഹാസത്തില്‍ സിപിമ്മിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുഹമ്മദ് റിയാസിനെ പരോക്ഷമായി പരിഹസിച്ച് കൊണ്ടാണ് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. താന്‍ നേരത്തെ വേദിയില്‍ എത്തിയത് പ്രവര്‍ത്തകരെ കാണാനാണ്. അതില്‍ കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്‌നമുണ്ടെങ്കില്‍ ഡോക്ടറെ കാണട്ടെ എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പരിഹാസം. എത്ര വേണമെങ്കിലും ട്രോളിക്കോളൂ, ഈ ട്രെയിന്‍ വിട്ടുകഴിഞ്ഞു. മരുമകന് വേണമെങ്കില്‍ ഈ ട്രെയിനില്‍ കയറാമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ മാറ്റം വരുത്താന്‍ […]

Kerala kerala

ഹെഡ്ഗേവാര്‍ വിവാദം; പാലക്കാട് നഗരസഭയില്‍ ബിജെപി-പ്രതിപക്ഷ അംഗങ്ങളുടെ കൂട്ടത്തല്ല്

പാലക്കാട്: നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നല്‍കുന്നതുമായി ബന്ധപ്പെട്ട് പാലക്കാട് നഗരസഭയില്‍ കൂട്ടത്തല്ല്. ബിജെപി-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലാണ് തല്ലുണ്ടായത്. കയ്യാങ്കളിക്കിടയില്‍ നഗരസഭയിലെ മൈക്കുകള്‍ തകര്‍ത്തു. കൂട്ടത്തല്ലിനിടെ നഗരസഭാ ചെയര്‍പേഴ്സണെ ബിജെപി അംഗങ്ങള്‍ പുറത്തെത്തിച്ച് മുറിയിലേക്ക് മാറ്റി. നിലവില്‍ പ്രതിഷേധം ചെയര്‍പേഴ്സന്റെ മുറിയിലേക്കും വ്യാപിച്ചിരിക്കുകയാണ്. ആദ്യം യുഡിഎഫ്, എല്‍ഡിഎഫ് അംഗങ്ങള്‍ നഗരസഭയില്‍ പ്രതിഷേധിക്കുകയായിരുന്നു. കൗണ്‍സില്‍ യോഗം ആരംഭിക്കാനിരിക്കെയായിരുന്നു പ്രതിഷേധം. നൈപുണ്യ വികസന കേന്ദ്രത്തിന് ഹെഡ്ഗേവാറിന്റെ പേര് നല്‍കുന്നത് അംഗീകരിക്കില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. എന്നാല്‍ […]

National

ബീഹാറില്‍ എന്‍ഡിഎയില്‍ ഭിന്നത; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആര്‍എല്‍ജെപി

പട്‌ന: വരാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാനൊരുങ്ങി രാഷ്ട്രീയ ലോക് ജനശക്തി പാര്‍ട്ടി (ആര്‍എല്‍ജെപി). 2014 മുതല്‍ എന്‍ഡിഎയുടെ ഭാഗമായിരുന്ന താന്‍ എന്‍ഡിഎയുമായും ബിജെപിയുമായുമുള്ള എല്ലാ ബന്ധങ്ങളും വേര്‍പ്പെടുത്തിയതായി പാര്‍ട്ടി അധ്യക്ഷനും മുന്‍ കേന്ദ്ര മന്ത്രിയുമായ പശുപതി കുമാര്‍ പറാസ് അറിയിച്ചു. പട്‌നയില്‍ അംബേദ്ക്കര്‍ ജയന്തി ആഘോഷങ്ങള്‍ക്കിടയിലാടിയിരുന്നു പറാസിന്റെ പ്രഖ്യാപനം. ‘എന്‍ഡിഎയുമായും ബിജെപിയുമായുമുള്ള എല്ലാ ബന്ധങ്ങളും വേര്‍പ്പെടുത്തിയ ആര്‍എല്‍ജെപി വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടും. സംസ്ഥാനത്തെ 243 സീറ്റുകളിലും പാര്‍ട്ടി മത്സരിക്കും’ -പറാസ് പറഞ്ഞു. നിതീഷ് […]

National

വഖഫ് നിയമ ഭേദഗതി; രാജ്യ വ്യാപക പ്രചാരണത്തിന് ബിജെപി

ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതിയില്‍ രാജ്യ വ്യാപക പ്രചാരണത്തിന് ബിജെപി. ഓരോ മണ്ഡലങ്ങള്‍ തോറും വീട് കയറി പ്രചാരണത്തിന് നിര്‍ദ്ദേശം. സ്ത്രീകളെ ഉള്‍പ്പെടുത്തിയാണ് പ്രചാരണ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മുസ്ലിം വനിതകള്‍ക്കിടയില്‍ പ്രത്യേക പ്രചാരണം നടത്തും. സംസ്ഥാന തലങ്ങളിലെ ശില്പശാല ഈ മാസം 15 മുതല്‍ തുടങ്ങും. ജില്ലാതലങ്ങളിലും ശില്പശാല നടത്തും. രാധ മോഹനന്‍ അഗര്‍വാള്‍, അനില്‍ ആന്റണി, അരവിന്ദ് മേനോന്‍, ജമാല്‍ സിദ്ധിഖി എന്നിവര്‍ക്ക് ചുമതല നല്‍കി. ദേശീയതലത്തിലെ പ്രചാരണം ഇന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെപി […]

kerala Kerala

‘സുപ്രിയ അര്‍ബന്‍ നക്സല്‍, മല്ലിക മരുമകളെ നിലയ്ക്ക് നിര്‍ത്തണം’; അധിക്ഷേപിച്ച് അഡ്വ. ബി ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: എമ്പുരാന്‍ സിനിമാ വിവാദങ്ങള്‍ക്കിടെ സംവിധായകന്‍ പൃഥ്വിരാജിന്റെ കുടുംബാംഗങ്ങളെ അധിക്ഷേപിച്ച് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍. പൃഥ്വിരാജിന്റെ ഭാര്യ അര്‍ബന്‍ നക്സല്‍ ആണെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. മല്ലികാ സുകുമാരന്‍ ആദ്യം മരുമകളെ നിലയ്ക്ക് നിര്‍ത്തണമെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. ‘മേജര്‍ രവി ഒന്ന് ആലോചിക്കണം എന്നാണ് മല്ലികാ സുകുമാരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് ശരിയാണോയെന്ന് ആലോചിക്കണം എന്നാണ് പറയുന്നത്. മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷമായും എതിര്‍ത്ത മല്ലിക സുകുമാരനോട് ബിജെപിക്ക് […]

Entertainment Kerala kerala

മോഹന്‍ലാലിന്റെ ലഫ്.കേണല്‍ പദവി തിരിച്ചെടുക്കണമെന്ന് ബി.ജെ.പി നേതാവ്

കൊച്ചി: മോഹന്‍ലാലിന്റെ ലഫ്.കേണല്‍ പദവി തിരികെയെടുക്കണമെന്ന് ബി.ജെ.പി ദേശീയ കൗണ്‍സില്‍ അംഗം സി.രഘുനാഥ്. മോഹന്‍ലാല്‍ അറിയാതെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രംഗങ്ങള്‍ സിനിമയില്‍ വരില്ലെന്ന് രഘുനാഥ് പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാറിന്റെ ഭാഗമായി നില്‍ക്കുന്ന ആളാണ് മോഹന്‍ലാല്‍. ബി.ജെ.പി നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ ഇടപെടല്‍ ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റിലീസായി 48 മണിക്കൂര്‍ പിന്നിടുന്നതിനു മുമ്പ് ആഗോള ബോക്‌സോഫീസില്‍നിന്ന് 100 കോടി കലക്ഷന്‍ സ്വന്തമാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ […]

error: Protected Content !!