National

17കാരിയായ പെൺകുട്ടിയോട് മോശമായി പെരുമാറിയ സംവിധായകൻ അറസ്റ്റിൽ

. ഫ്ലാറ്റിൽ വിളിച്ചുവരുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയ സംവിധായകൻ അറസ്റ്റിൽ. മാറാത്തി നടനും സംവിധായകനുമായ മണ്ടർ കുൽക്കർണിയെയാണ് പൂനൈ പൊലീസ് അറസ്റ്റ് ചെയ്തത്. 17കാരിയായ പെൺകുട്ടിയെ വിളിച്ചുവരുത്തി നിർബന്ധിച്ച് ബിക്കിനിയിൽ ചിത്രങ്ങൾ പകർത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. നാടകനടനായ കുൽക്കർണി തിയേറ്റർ വർക്ക്‌ഷോപ്പുകൾ നടത്താറുണ്ട്. അത്തരമൊരു വർക്ക്‌ഷോപ്പിനിടയിലാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. തന്റെ നാടകത്തിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ തന്റെ സ്വന്തം ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്. പെൺകുട്ടിക്ക് ധരിക്കാൻ വസ്ത്രങ്ങൾ നൽകിയ ശേഷം ചില ഫോട്ടോകളുമെടുത്തു. ഒരു […]

Kerala News

ആമയെ കൊന്നു തിന്നു; തൃശ്ശൂർ സ്വദേശി അറസ്റ്റിൽ

തൃശ്ശൂർ: ആമയെ കൊന്ന് കറിവെച്ചു തിന്ന തൃശ്ശൂർ സ്വദേശി അറസ്റ്റിൽ. വെണ്ണൂർ വടക്കേത്തറ കോളനിയിൽ കുന്നത്ത് വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് വനം വകുപ്പ് പിടികൂടിയത്. വന്യജീവി സംരക്ഷണ നിയമപ്രകാരം വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഡെപ്യൂട്ടി ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

Kerala News

ലഷ്കർ ഇ തൊയിബ ഭീകരവാദം : താൻ നിരപരാധിയെന്ന് തൃശൂർ സ്വദേശി അബ്ദുല്‍ ഖാദര്‍

കൊച്ചി: ലഷ്കർ ഇ തൊയിബ ഭീകരവാദാരോപണത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് അന്വേഷിച്ച് കൊണ്ടിരുന്ന തൃശൂർ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ റഹീമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം സി.ജെ.എം കോടതിയില്‍ ഹാജരാകാന്‍ എത്തിയപ്പോഴാണ് പോലീസ് അബ്ദുല്‍ ഖാദര്‍ റഹീമിനെ അറസ്റ്റ് ചെയ്തത്. തീവ്രവാദവുമായി ബന്ധപ്പെട്ട് തന്നെ പോലീസ് അന്വേഷിക്കുകയാണെന്നും കോടതി മുഖേന തന്നെ കീഴടങ്ങാന്‍ അനുവദിക്കണം എന്നും ആവശ്യപ്പെട്ടാണ് അബ്ദുല്‍ കോടതിയിലെത്തിയത്. എന്നാൽ ഹർജി പരിഗണിക്കുന്നതിനിടയിലാണ് പോലീസ് കോടതിയിലെത്തി അബ്ദുല്‍ ഖാദറിനെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ തനിക്ക് ഭീകരബന്ധമില്ലെന്നും നിരപരാധിത്വം ബോധിപ്പിക്കുന്നതിന് […]

Kerala News

കാറിടിച്ച് തെറിപ്പിച്ചു; ബോണറ്റിലേക്ക് വീണ യുവാവുമായി കാര്‍ ഓടിയത് 400 മീറ്റർ

കൊച്ചി: ഇടിച്ചുതെറിപ്പിച്ച ശേഷം ബോണറ്റിലേക്ക് വീണ യുവാവുമായി 400 മീറ്ററോളം ഓടിച്ചു പോയ കാര്‍ ഡ്രൈവര്‍ക്കായുള്ള പോലീസിന്റെ അന്വേഷണം തുടരുന്നു. തിങ്കളാഴ്‌ച വൈകിട്ട് നാലുമണിയോടെ കൊച്ചി മരോട്ടിച്ചോട് ജംഗ്‌ഷന് സമീപത്ത് വെച്ചായിരുന്നു നിഷാന്തിനെ കാര്‍ ഇടിച്ചത്. ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ യുവാവിനെ ഇടപ്പള്ളി പാതയിലൂടെ വൈറ്റില ഭാഗത്തേക്ക് പോയ കാര്‍ വന്നിടിച്ചു. ഇടിയുടെ ആഘാതത്തില്‍ വീഴാന്‍ തുടങ്ങിയ നിഷാന്തിനെ കാര്‍ വിണ്ടും ഇടിച്ചതോടെ ഇയാള്‍ ബോണറ്റിലേക്ക് വീണു. യുവാവ് ബോണറ്റിലേക്ക് വീണെങ്കിലും കാര്‍ നിര്‍ത്താന്‍ ഡ്രൈവര്‍ തയ്യാറായില്ല. ബോണറ്റില്‍ […]

Kerala News Trending

ചാക്കോ കുറ്റക്കാരന്‍ തന്നെ, വെറുതെ വിട്ടത് ശരിയല്ല: പ്രതികരണവുമായി കെവിന്റെ അച്ഛന്‍

കോട്ടയം: കെവിന്‍ വധക്കേസിലെ 10 പ്രതികളും കുറ്റക്കാര്‍ എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള കോടതി വിധിയില്‍ പ്രതികരണവുമായി കെവിന്റെ അച്ഛന്‍. നാല് പേരെ വെറുതെ വിട്ടത് ശരിയല്ലെന്നും ചാക്കോ കുറ്റക്കാരന്‍ തന്നെയാണെന്നും കെവിന്റെ അച്ഛന്‍ പറഞ്ഞു. അദ്ദേഹം ഫോണില്‍ വിളിച്ചതും മറ്റ് തെളിവുകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് ദുരഭിമാനക്കൊലയായി കണക്കാക്കി. പക്ഷേ നാല് പേരെ വെറുതെ വിടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെവിന്‍ വധക്കേസിലെ 10 പ്രതികളും കുറ്റക്കാരെന്ന് കോട്ടയം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി […]

International Kerala National

അറസ്റ്റിലായ തുഷാറിനെ ഇന്ന് പുറത്തിറക്കാൻ കഴിഞ്ഞില്ലെങ്കിൽ രണ്ടു ദിവസം കൂടി ജയിലിൽ തന്നെ

അജ്മാൻ: ഇന്നലെ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. യുഎഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.വ്യാഴാഴ്ചയായതിനാൽ ഇന്ന് പുറത്തിറക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ പൊതു അവധിയായതിനാൽ രണ്ട് ദിവസം കൂടി തുഷാർ ജയിലിൽ കിടക്കേണ്ടി വരും. വ്യവസായി എം എ യൂസഫലിയുടെയും കേന്ദ്രസര്‍ക്കാരിന്‍റെ സഹായവും തുഷാറിന്‍റെ കുടുംബം തേടുന്നുണ്ട്.  പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിർമ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് […]

Kerala

യുവാവിനെ കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍

ആലപ്പുഴ: കായംകുളത്ത് ബാറില്‍ മദ്യസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി അറസ്റ്റില്‍. കരീലക്കുളങ്ങര സ്വദേശി ഷമീര്‍ഖാന്‍ ആയിരുന്നു മരണപ്പെട്ടത്. ഒന്നാം പ്രതിയായ കായംകുളം സ്വദേശി സിയാസ്(21) നെയാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 12 മണിയോടെ ഹൈവേപാലസ് ബാറിനു പുറത്തുവച്ചായിരുന്നു സംഭവം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം നിന്നിരുന്ന ഷമീറിനെ ഇടിച്ചു തെറിപ്പിച്ച ശേഷം തലയിലൂടെ കാര്‍ കയറ്റി ഇറക്കുകയായിരുന്നു.

Kerala

മുത്തലാഖ്: കേരളത്തിലെ ആദ്യ അറസ്റ്റ് കോഴിക്കോട്

കോഴിക്കോട്: മുത്തലാഖ് ബില്ല് നടപ്പിലായതിന് ശേഷം കേരളത്തിലെ ആദ്യത്തെ അറസ്റ്റ് കോഴിക്കോട്. മുക്കം സ്വദേശിയുടെ പരാതിയെത്തുടര്‍ന്ന് ചെറുവാടി സ്വദേശി ഇ.കെ ഉസാമിനെയാണ് മുക്കം പൊലീസ് അറസ്റ്റ് ചെയ്തത്. മുസ്ലിം വുമന്‍സ് പ്രൊട്ടക്ഷന്‍ ഓണ്‍ മാര്യേജ് ആക്ട് 3, 4 വകുപ്പുകള്‍ പ്രകാരമാണ് കേസ്. താമരശേരി കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ആഗസ്റ്റ് മാസം ഇയാള്‍ മുത്തലാഖ് വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി കൊടുത്തെങ്കിലും നടപടിയുണ്ടായില്ല, ഇതിനാല്‍ യുവതി താമരശേരി കോടതിയില്‍ കേസ് […]

Kerala News

ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് ശ്രീറാം വെങ്കട്ടരാമനെ ഉടൻ അറസ്റ്റ് ചെയ്യും

തിരുവനന്തപുരം: മുൻ ഇടുക്കി സബ് കളക്ടർ ശ്രീറാം വെങ്കട്ടരാമനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാൻ ഡി.ജി.പിയുടെ നിര്‍ദ്ദേശം. മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയാക്കിയ ശേഷം ആശുപത്രിയിലെത്തിയ ശ്രീറാമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും. സ്വകാര്യ ആശുപത്രിയില്‍ നിന്ന് ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാനും നിര്‍ദ്ദേശമുണ്ട്. കൊല്ലത്ത് സിറാജ് പ്രമോഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീര്‍. ഹെൽമെറ്റില്ലാതെ വാഹനം ഓടിച്ചതിനും ഓവർ സ്പീഡിൽ വാഹനം ഓടിച്ചതിനും […]

News

കുന്ദമംഗലത്തെ കള്ളനോട്ട് കേസ്: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

കുന്ദമംഗലം: കേരളത്തെ ഞെട്ടിച്ച കള്ളനോട്ട് ശൃംഘലയിലെ പ്രധാന കണ്ണിയായ കുന്ദമംഗലം സ്വദേശി ഷമീറിനെ തെളിവെടുപ്പിനായി കുന്ദമംഗലത്തെത്തിച്ചു. ഇന്ന് ഉച്ചയോടെയാണ് ആറ്റിങ്ങല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ദിപിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം കൊണ്ടുവന്നത്. പ്രതി ഷമീര്‍ കളരിക്കണ്ടി കക്കാട് സ്‌കൂളിന് സമീപം കള്ളനോട്ടടിക്കാനായി വാടകക്കെടുത്ത വീടും പരിസരവും പ്രതി തെളിവെടുപ്പ് സംഘത്തിന് കാണിച്ചുകൊടുത്തു. ഷമീറിനെ ഇന്നലെയാണ് കോടതിയില്‍ നിന്ന് തെളിവെടുപ്പിനായി കസ്റ്റഡിയില്‍ നിന്ന് വാങ്ങിയത്. കേരളത്തെ നടുക്കിയ കള്ളനോട്ട് കേസില്‍ നിരവധി വിവരങ്ങളാണ് വരും ദിവസങ്ങളില്‍ പോലീസിന് കണ്ടെത്താനാവുക. കഴിഞ്ഞ […]

error: Protected Content !!