മലപ്പുറത്ത് മത പഠനശാലയില്‍ വെച്ച് പീഡനത്തിനിരയായെന്ന് 17 കാരിയുടെ പരാതി; സ്ഥാപക നടത്തിപ്പുകാരന്‍ അറസ്റ്റില്‍
മലപ്പുറം കൊളത്തൂരില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന മത പഠനശാലയില്‍വച്ച് പീഡിപ്പിക്കപ്പെട്ടെന്ന 17കാരിയുടെ പരാതിയിൽ നടപടി സ്വീകരിച്ച് പൊലീസ്. സ്ഥാപന നടത്തിപ്പുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്ന് 12 പെണ്‍കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. പീഡനത്തിനിരയായെന്ന് കാണിച്ച് സ്ഥാപനത്തില്‍ പഠിക്കുന്ന പെണ്‍കുട്ടി കൊളത്തൂര്‍ പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി. നടത്തിപ്പുകാരനായ കോഡൂര്‍ സ്വദേശി മുഹമ്മദ് റഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൈല്‍ഡ് ലൈന്‍ ട്രോള്‍ ഫ്രീ നമ്പറിലൂടെ വന്ന പരാതിയെ തുടര്‍ന്നാണ് ചൈല്‍ഡ് […]









