Kerala News

മലപ്പുറത്ത് മത പഠനശാലയില്‍ വെച്ച് പീഡനത്തിനിരയായെന്ന് 17 കാരിയുടെ പരാതി; സ്ഥാപക നടത്തിപ്പുകാരന്‍ അറസ്റ്റില്‍

മലപ്പുറം കൊളത്തൂരില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന മത പഠനശാലയില്‍വച്ച് പീഡിപ്പിക്കപ്പെട്ടെന്ന 17കാരിയുടെ പരാതിയിൽ നടപടി സ്വീകരിച്ച് പൊലീസ്. സ്ഥാപന നടത്തിപ്പുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്ന് 12 പെണ്‍കുട്ടികളെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മോചിപ്പിച്ചു.

പീഡനത്തിനിരയായെന്ന് കാണിച്ച് സ്ഥാപനത്തില്‍ പഠിക്കുന്ന പെണ്‍കുട്ടി കൊളത്തൂര്‍ പൊലീസില്‍ നല്‍കിയ പരാതിയിലാണ് നടപടി. നടത്തിപ്പുകാരനായ കോഡൂര്‍ സ്വദേശി മുഹമ്മദ് റഫീഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൈല്‍ഡ് ലൈന്‍ ട്രോള്‍ ഫ്രീ നമ്പറിലൂടെ വന്ന പരാതിയെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്. സ്ഥാപനത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും മോചിപ്പിക്കുകയും ചെയ്തു. ബാലനീതി നിയമപ്രകാരം സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി അധികൃതര്‍ പറയുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!