Local

പഞ്ചായത്ത് മെമ്പര്‍ക്കെതിരെ വധശ്രമം: മുസ്ലിംലീഗ് പ്രതിഷേധ സംഗമം നടത്തി

പെരുമണ്ണ: ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പറും യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറിയുമായ സി.നൗഷാദിനെ പട്ടാപ്പകല്‍ പെരുമണ്ണ അങ്ങാടിയില്‍ വെച്ച് വാഹനമിടിച്ച് വധിക്കാന്‍ ശ്രമിച്ചു എന്ന പരാതിയില്‍ പറയുന്ന പ്രതിയെ അറസ്റ്റ് ചെയ്യാത്ത പന്തീരാങ്കാവ് പൊലീസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും നേതൃത്വത്തില്‍ രൂപീകരിച്ച സമരസമിതി പെരുമണ്ണയില്‍ സമര സംഗമം നടത്തി. യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരം ഉല്‍ഘാടനം ചെയ്തു. നൗഷാദിന്റെ വധശ്രമത്തിന് പിന്നിലെ പ്രതികളെ കേവലം സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തി സംരക്ഷിക്കുന്ന പൊലീസ് നടപടി സംശയകരമാണെന്നും ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ധേഹം പറഞ്ഞു.

പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കുമ്മങ്ങല്‍ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് യു.ഡി.എഫ്.ചെയര്‍മാന്‍ കെ.അബ്ദുറഹിമാന്‍, ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് കെ.എം.എ.റഷീദ്, എം.പി.അബ്ദുല്‍മജീദ്, എ.പി.അബ്ദുസ്സമദ്, ഒ.എം.നൗഷാദ്, കെ.ജാഫര്‍ സാദിഖ്, വി.പി.അസ്സൈനാര്‍, പി.അസീസ്, പി.അബ്ദുസ്സലാം, ഇ.മുഹമ്മദ്‌കോയ, ജാഫര്‍മാനിശ്ശേരി, പി.ടി.എ.സലാം, കെ.അബ്ദുല്‍ ലത്തീഫ്,എം.പി.അബ്ദുല്‍സലീം,ഷംസുദ്ദീന്‍ പൂളെങ്കര, എന്‍.ടി.നിസാര്‍,റിയാസ്.ടി.പി, ഹബീബ്.പി തുടങ്ങിയവര്‍ സംബന്ധിച്ചു. എം.ബാബുമോന്‍ സ്വാഗതവും വി.പി.കബീര്‍ നന്ദിയും പറഞ്ഞു

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!