.
ഫ്ലാറ്റിൽ വിളിച്ചുവരുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശമായി പെരുമാറിയ സംവിധായകൻ അറസ്റ്റിൽ. മാറാത്തി നടനും സംവിധായകനുമായ മണ്ടർ കുൽക്കർണിയെയാണ് പൂനൈ പൊലീസ് അറസ്റ്റ് ചെയ്തത്. 17കാരിയായ പെൺകുട്ടിയെ വിളിച്ചുവരുത്തി നിർബന്ധിച്ച് ബിക്കിനിയിൽ ചിത്രങ്ങൾ പകർത്തിയെന്ന പരാതിയിലാണ് അറസ്റ്റ്.
നാടകനടനായ കുൽക്കർണി തിയേറ്റർ വർക്ക്‌ഷോപ്പുകൾ നടത്താറുണ്ട്. അത്തരമൊരു വർക്ക്‌ഷോപ്പിനിടയിലാണ് പെൺകുട്ടിയെ പരിചയപ്പെടുന്നത്. തന്റെ നാടകത്തിൽ അഭിനയിപ്പിക്കാം എന്ന് പറഞ്ഞാണ് ഇയാൾ പെൺകുട്ടിയെ തന്റെ സ്വന്തം ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത്.
പെൺകുട്ടിക്ക് ധരിക്കാൻ വസ്ത്രങ്ങൾ നൽകിയ ശേഷം ചില ഫോട്ടോകളുമെടുത്തു. ഒരു ബിക്കിനി നൽകി അതു ധരിക്കാൻ അയാൾ പെൺകുട്ടിയെ നിർബന്ധിച്ചു. പെൺകുട്ടി ആദ്യം വഴങ്ങിയില്ലെങ്കിലും പിന്നീട് ധരിച്ചു. സംഭവത്തിനു ശേഷം പെൺകുട്ടി അമ്മയോട് ഇക്കാര്യം പറഞ്ഞിരുന്നു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.