ഇസ്ലാമാബാദ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധം നടക്കുമെന്ന് പാക് മന്ത്രിയുടെ പ്രസ്ഥാവനക്ക് പിന്നാലെ മിസൈല്‍ പരീക്ഷണം നടത്തിയതായി പാക്കിസ്ഥാന്‍. ഇന്നലെ രാത്രിയോടെയാണ് പാക്കിസ്ഥാന്‍ മിസൈല്‍ പരീക്ഷണം നടത്തിയത്. ഇക്കാര്യം പാക് സര്‍ക്കാര്‍ സ്ഥീകരിച്ചിട്ടുണ്ട്. പാക് സൈനിക വക്താവാണ് മിസൈല്‍ പരീക്ഷണം നടത്തിയ വിവരം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചത്.
സര്‍ഫേസ് ടു സര്‍ഫേസ് ബാലിസ്റ്റിക് മിസൈലായ ഘസ്നാവിയാണ് പാക്കിസ്ഥാന്‍ പരീക്ഷിച്ചതെന്ന് ഡി.ജി. ഐ.എസ്.പി.ആര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
മിസൈല്‍ പരീക്ഷണത്തിന്റെ ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടിട്ടുണ്ട്.
ഇന്ത്യയും പാകിസ്താനും തമ്മില്‍ യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്നലെ പാക് റെയില്‍വേ മന്ത്രി ഷെയ്ക് റഷീദ് അഹമ്മദ് പ്രസ്താവന നടത്തിയിരുന്നു. ഒക്ടോബറിലോ അതിനടുത്ത മാസങ്ങളിലോ ഇന്ത്യയും പാകിസ്താനും തമ്മില്‍ പൂര്‍ണതോതിലുള്ള യുദ്ധം ഉണ്ടാകുമെന്നായിരുന്നു റഷീദ് അഹമ്മദ് ട്വീറ്റ് ചെയ്തത്.