ന്യൂഡൽഹി: കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതില്‍ പ്രതിഷേധിച്ച് രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥിനോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ്.
കണ്ണൻ ഗോപിനാഥൻ താമസിച്ചിരുന്ന ദാദ്രാ ഹവേലി ഗസ്റ്റ് ഹൗസിന് മുന്നിലാണ് നോട്ടീസ് പതിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഇതുവരെ രാജി സ്വീകരിച്ചിട്ടില്ല അതുകൊണ്ട് രാജിക്കാര്യത്തില്‍ തീരുമാനമാകുന്നത് വരെ ജോലിയില്‍ തുടരനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ജമ്മുകാശ്മീർ വിഷത്തിൽ സ്വതന്ത്ര അഭിപ്രായം രേഖപ്പെടുത്താൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിച്ച് ഈ മാസം 21നാണ് കണ്ണൻ ഗോപിനാഥ് കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയത്തിന് രാജി സമർപ്പിച്ചത്. കേന്ദ്രഭരണ പ്രദേശങ്ങളായ ദാമൻ, ദിയു, ദാദ്രനഗർ ഹവേലി എന്നിവിടങ്ങളിലെ ഊർജ സെക്രട്ടറിയായിരിക്കെയാണ് രാജി.
രാജ്യത്ത് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് നടക്കുന്നതെന്നും ഇത്തരത്തിൽ മാത്രമേ ശക്തമായി പ്രതികരിക്കാൻ കഴിയുകയുള്ളുവെന്ന് കണ്ണൻ ഗോപിനാഥൻ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.