വയനാട് : പ്രളയത്തിലും ഉരുള്‍ പൊട്ടലിലും എല്ലാം നഷ്ടപ്പെട്ട നിസ്സഹായാര്‍ക്ക് കൈ മറന്ന സഹായം കേരള ജനത ഒന്നടങ്കം നല്‍കി വരുമ്പോള്‍ മര്‍കസ് അലുംനിയും അതിന്റെ ഭാഗമാവുകയാണ്. പൂര്‍ണമായും വീടും സ്ഥലവും നഷ്ടപ്പെട്ടവരില്‍ നിന്ന് തെരഞ്ഞെടുത്തവര്‍ക്കുള്ള വീട് നിര്‍മാണത്തിന്റെ ന്റെ ലോഞ്ചിങ് മേപ്പാടിയില്‍ നടന്ന പൊതു പരിപാടിയില്‍ വെച്ച് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ശ്രീ ശശീന്ദ്രന്‍ MLA, ശ്രി ഒ എം കേളു MLA, എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. കുത്തുകല്ലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ഫാസിലിനും കുടുംബത്തിനുമാണ് ആദ്യ ഭവനം ഒരുങ്ങുന്നത്. മര്‍കസ് പൂര്‍വ വിദ്യാര്‍ത്ഥിയായ ഡോ : ഇര്‍ഷാദിന്റെ കുടുംബം സൗജന്യമായി നല്‍കിയ സ്ഥലത്താണ് വീട് നിര്‍മാണം ആരംഭിക്കുന്നത്.
ഈ പ്രളയ കാലത്ത് നിരവധി ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളാണ് മര്‍കസ് അലുമ്നിയുടെ കീഴില്‍ നടന്നിട്ടുള്ളത്. വയനാട്ടിലും നിലമ്പൂരും വിവിധ കീഴ് ഘടകങ്ങളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചു വിപുലമായ പ്രളയ പുനരധിവാസ കര്‍മ്മ പദ്ധതികള്‍ നടപ്പിലാക്കി.
ചടങ്ങില്‍ സബ് കളക്ടര്‍ ഉമേഷ് IAS, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ കെ സഅദ്, മര്‍കസ് അലുംനി ഫിനാന്‍സ് സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, ജനറല്‍ സെക്രട്ടറി PTA റഹീം, വര്‍ക്കിംഗ് പ്രസിഡന്റ് ലുഖ്മാന്‍ ഹാജി മാട്ടൂല്‍, UAE അലുംനി ചെയര്‍മാന്‍ സലാം കോളിക്കല്‍, ഹൈദരലി, മിസ്തഹ് എന്നവരും പങ്കെടുത്തു.