ന്യൂഡല്‍ഹി: ദേശീയ കായിക ദിനമായ വ്യാഴാഴ്ച ‘ഫിറ്റ് ഇന്ത്യ മൂവ്മെന്റ്’ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഇന്ന് രാവിലെ 10 മണിക്കായിരുന്നു ഉദ്ഘാടനം. ലോക ബാഡ്മിന്റണ്‍ ജേതാവ് പി വി സിന്ധു, സ്പ്രിന്റര്‍ ഹിമാദാസ്, ഗുസ്തി താരങ്ങളായ ബജ്റങ് പുനിയ, സാക്ഷി മാലിക് തുടങ്ങിയ കായിക താരങ്ങള്‍ പദ്ധതിയുടെ പ്രചാരണത്തില്‍ പങ്കാളികളായി.
ആരോഗ്യമുള്ള സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ എല്ലാ പൗരന്‍മാരേയും പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ചടങ്ങില്‍ പ്രധാനമന്ത്രിയടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ശാരീരികക്ഷമതാ പ്രതിജ്ഞയെടുത്തു. ദൈനംദിന ജീവിതത്തിനിടയില്‍ ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ട നുറുങ്ങുകള്‍ പ്രധാനമന്ത്രി പരിപാടിയില്‍ നല്‍കുമെന്ന് കേന്ദ്ര കായിക സെക്രട്ടറി ആര്‍ എസ് ജുലാനിയ പറഞ്ഞു.