ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ’; മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്
കൊച്ചി: മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിനൊപ്പമുള്ള മെമ്മോറണ്ടത്തിലാണ് കണക്കുകള്‍. ദുരിതബാധിതര്‍ക്ക് നല്‍കിയതിനെക്കാള്‍ തുക ചെലവഴിച്ചത് വളണ്ടിയര്‍മാര്‍ക്കാണ് എന്നാണ് പുറത്തുവന്ന കണക്കുകള്‍ പറയുന്നത്. ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ ചെലവായെന്നാണ് സര്‍ക്കാര്‍ കണക്ക്. 359 മൃതദേഹങ്ങള്‍ക്ക് 2,76,75,000 രൂപ ചെലവിട്ടു. വളണ്ടിയര്‍മാര്‍ക്കും ട്രൂപ്പുകള്‍ക്കും ഗതാഗതം 4 കോടി, ഭക്ഷണം, വെള്ളം 10 കോടി, താമസം 15 കോടി, ബെയ്ലി പാലത്തിന്റെ നിര്‍മാണത്തിന് 1 കോടി, ടോര്‍ച്ച്, റെയില്‍ കോട്ട്, കുട, […]