കോഴിക്കോട് മോഷണ കേസില്‍പ്പെട്ട യുവാവ് കഞ്ചാവുമായി പിടിയില്‍
കോഴിക്കോട് : റെയില്‍വെ സ്റ്റേഷന്‍, ലിങ്ക് റോഡ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്‍പനയുണ്ടെന്ന വിവരത്തില്‍ പോലീസ് നടത്തിയ പരിശോധനയില്‍ മലപ്പുറം, പുളിക്കല്‍ സ്വദേശി സിയാങ്കണ്ടം ‘കിഴക്കയില്‍ ഹൗസില്‍ അജിത്ത് കെ (24) നെ കഞ്ചാവുമായി പിടികൂടി. കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി: കമ്മീഷണര്‍ കെ.എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും, ടൗണ്‍ എസ്.ഐ സുലൈമാന്‍ ബി യുടെ നേതൃത്വത്തിലുള്ള ടൗണ്‍പോലീസും ചേര്‍ന്നാണ് 30 ഗ്രാം കഞ്ചാവുമായി അപ്‌സര തിയേറ്ററിന് സമീപം വച്ചാണ് ഇയാളെ പിടി കൂടിയത്. യുവാക്കളെ […]









