Kerala kerala

തൃശൂര്‍ കയ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി ആംബുലന്‍സില്‍ ഉപേക്ഷിച്ച കേസ്; അഞ്ചുപേര്‍ പിടിയില്‍

  • 25th September 2024
  • 0 Comments

തൃശൂര്‍: തൃശൂര്‍ കയ്പമംഗലത്ത് യുവാവിനെ കൊലപ്പെടുത്തി ആംബുലന്‍സില്‍ ഉപേക്ഷിച്ച കേസില്‍ അഞ്ചുപേര്‍ പിടിയില്‍. മൂന്നുപേര്‍ കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരും രണ്ടുപേര്‍ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ്. മുഖ്യപ്രതി മുഹമ്മദ് സാദിഖ് ഉള്‍പ്പെടെയുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കൊല്ലപ്പെട്ട അരുണിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. കോയമ്പത്തൂര്‍ സ്വദേശി അരുണ്‍ (40) ആണ് കയ്പമംഗലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കയ്പമംഗലം ഫിഷറീസ് സ്‌കൂളിനടുത്ത് തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. കൊല നടത്തിയവരെന്ന് സംശയിക്കുന്ന സംഘം മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ […]

kerala Kerala Local

കാപ്പ ചുമത്തി പോലീസ് തിരയുന്ന പ്രതി ബൈക്കുമായി പിടിയില്‍

  • 24th September 2024
  • 0 Comments

കോഴിക്കോട് :കാപ്പ ചുമത്തി പോലീസ് തിരയുന്ന പ്രതി ബൈക്കുമായി പിടിയില്‍. പെരിങ്ങൊളം അറപ്പോയില്‍ മുജീബ് (38)ആണ് പിടിയിലായത്. പ്രതിയെ പിടികൂടിയത് കോഴിക്കോട് നിന്ന്. കൊയിലാണ്ടിയില്‍ നിന്ന് കളവ് പോയ ബൈക്കുമായാണ് പ്രതി കോഴിക്കോട്‌റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ച് പോലീസിന്റെ പിടിയിലായത് .എന്‍ ഐ ടിയുടെ സമീപത്ത് നിന്ന് ഇയാള്‍ നേരത്തെ ബൈക്ക് മോഷണം നടത്തിയിരുന്നു. ഇതിന്റെ അന്വേഷണ വേളയില്‍ ഇയാള്‍ക്കെതിരെ കുന്ദമംഗലം പോലീസ് കാപ്പ ചുമത്തിയിരുന്നു. ഇതിന്റെ അന്വേഷണം നടന്നുവരികയാണ്, ഇയാള്‍ മോഷ്ടിച്ച ബൈക്കുമായി ഇയാൾ കോഴിക്കോട് […]

National

‘പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളിക’; തമിഴ് സംവിധായകന്‍ അറസ്റ്റില്‍

  • 24th September 2024
  • 0 Comments

പഴനി ക്ഷേത്രത്തിലെ പ്രസാദമായ പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളികകള്‍ കലര്‍ത്താറുണ്ടെന്ന് ആരോപിച്ച തമിഴ് സംവിധായകന്‍ മോഹന്‍ ജി അറസ്റ്റില്‍. തിരുച്ചിറപ്പള്ളി സൈബര്‍ ക്രൈം പൊലീസാണ് മോഹന്‍ ജി യെ അറസ്റ്റ് ചെയ്തത്. ചെന്നൈയില്‍ അറസ്റ്റിലായ ഇയാളെ തിരുച്ചിറപ്പള്ളിയിലേക്ക് കൊണ്ടുപോകും. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ ആരോപണം ഉന്നയിച്ചത്. ക്ഷേത്രത്തിലെ ജീവനക്കാരില്‍ നിന്ന് ലഭിച്ച വിവരമാണിതെന്നും മോഹന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിവിധ സംഘടനകള്‍ അടക്കം ഇയാള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. […]

Kerala kerala

വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു; ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍

  • 23rd September 2024
  • 0 Comments

തൃശൂര്‍: ആളൂരില്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന്‍ അറസ്റ്റില്‍. വെള്ളാഞ്ചിറ സ്വദേശി ശരത് (28)ആണ് അറസ്റ്റിലായത്. കൊടകര, ആളൂര്‍ , കൊമ്പിടിഞ്ഞാമാക്കല്‍ പ്രദേശങ്ങളിലായി മൂന്ന് ട്യൂഷന്‍ സെന്ററുകളുടെ ഉടമയാണ്. വിദ്യാര്‍ഥിനിയെ ഭീഷിപ്പെടുത്തി ചിത്രങ്ങളെടുത്തെന്നാണ് പരാതി. പ്രതിയുടെ ഫോണും ലാപ്‌ടോപ്പും വിദഗ്ധ പരിശോധനയ്ക്ക് അയച്ചു.

kerala Kerala

തട്ടുകടയില്‍ കയറി സ്ത്രീകളെയും കുട്ടിയേയും ആക്രമിച്ച സംഭവം; സിപിഎം നേതാവ് ശശി അറസ്റ്റില്‍

  • 21st September 2024
  • 0 Comments

തിരുവനന്തപുരം: തട്ടുകടയില്‍ കയറി സ്ത്രീകളെയും കുട്ടിയേയും ആക്രമിച്ച സംഭവത്തില്‍ സിപിഎം നേതാവ് അറസ്റ്റില്‍. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിയാണ് അറസ്റ്റിലായത്. പത്തനംതിട്ട ജില്ലയില്‍ നിന്നാണ് ആര്യനാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളനാട് വില്ലേജ് ഓഫീസ് പരിസരത്തെ തട്ടുകടയിലെത്തി രണ്ട് സ്ത്രീകളെയും ഒരു കുട്ടിയെയും ആക്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. വെള്ളനാട്ടെ കടയുടമയായ ഗീതയാണ് പരാതി നല്‍കിയത്. ഇന്നലെയാണ് സംഭവം. തട്ടുകടയില്‍ എന്തൊക്കെ സാധനങ്ങളാണ് കഴിക്കാനുള്ളതെന്ന് വ്യക്തമാക്കി റോഡരികില്‍ ഒരു ബോര്‍ഡ് വച്ചിരുന്നു. ഈ ബോര്‍ഡ് […]

Kerala kerala

ഡ്രൈവിങ് പഠനത്തിനെത്തിയ 18കാരിയോട് അപമര്യാദയായി പെരുമാറി; യുവതി ബഹളം വെച്ചു; നാട്ടുകാര്‍ ഓടിയെത്തി; പരിശീലകന്‍ പിടിയില്‍

  • 19th September 2024
  • 0 Comments

ഡ്രൈവിങ് പഠനത്തിനെത്തിയ 18 കാരിയോട് അപമര്യാദയായി പെരുമാറിയ പരിശീലകനെ പൊലീസ് അറസ്റ്റ് ചെയ്തു. പരിശീലകനായ ഊരൂട്ടമ്പലം പെരുമള്ളൂര്‍ പ്ലാവറത്തല കാവേരി സദനത്തില്‍ എ.സുരേഷ് കുമാര്‍(50) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ പരിശീലനത്തിനിടെ ഇയാള്‍ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. കാര്‍ നിര്‍ത്തി യുവതി ബഹളം വെച്ചപ്പോള്‍ നാട്ടുകാര്‍ ഓടിയെത്തി. പ്രതി കാറുമായി കടക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Kerala kerala

കൊച്ചിയില്‍ നടുറോഡില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്; പ്രതി പിടിയില്‍

  • 16th September 2024
  • 0 Comments

കൊച്ചി: എളമക്കരയില്‍ നടുറോഡില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പ്രവീണ്‍ കൊല്ലപ്പെട്ട കേസില്‍ കൊല്ലം സ്വദേശി സമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരാളെയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മദ്യപാനത്തെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ പുലര്‍ച്ചെയാണ് നടുറോഡില്‍ യുവാവ് മരിച്ചു കിടക്കുന്നത് പ്രദേശവാസികള്‍ കണ്ടത്. മാരോട്ടിച്ചുവട് പാലത്തിന് താഴെ താമസിക്കുന്ന പ്രവീണാണ് മരിച്ചത്. മൃതദേഹത്തില്‍ കണ്ടെത്തിയ മുറിവുകളില്‍ നിന്ന് മരണം കൊലപാതകമാണെന്ന് പൊലീസിന് […]

kerala Kerala

കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരി കാറിടിച്ച് മരിച്ച സംഭവം; ഒളിവില്‍ പോയ ഡ്രൈവര്‍ അറസ്റ്റില്‍

  • 16th September 2024
  • 0 Comments

കൊല്ലം: സ്‌കൂട്ടര്‍ യാത്രികരായ സ്ത്രീകളെ ഇടിച്ചു വീഴ്ത്തി കാര്‍ ദേഹത്തുകൂടി കയറ്റിയിറക്കി. അപകടത്തില്‍ പരിക്കേറ്റ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോള്‍ (45) മരിച്ചു. മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ ഞായറാഴ്ച വൈകിട്ട് 5.45നായിരുന്നു സംഭവം. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരിക്കേറ്റു. കാര്‍ ഓടിച്ച കരുനാഗപ്പള്ളി വെളുത്തമണല്‍ സ്വദേശി അജ്മല്‍ പിടിയിലായി. ശാസ്താംകോട്ട പതാരത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. ഇയാളെ ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.കാറും കാറിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറിയിറങ്ങിയതായാണ് നാട്ടുകാര്‍ പറയുന്നത്. കാര്‍ […]

Kerala kerala Trending

സുഭദ്ര കൊലപാതകം; പ്രതികള്‍ അറസ്റ്റില്‍; പിടിയിലായത് മണിപ്പാലില്‍ നിന്ന്

  • 12th September 2024
  • 0 Comments

ബംഗളൂരു: ആലപ്പുഴ കലവൂര്‍ സുഭദ്ര കൊലപാതകത്തില്‍ പ്രതികള്‍ പിടിയില്‍. കേസിലെ പ്രതികളായ ശര്‍മിളയും മാത്യൂസും മണിപ്പാലില്‍ നിന്നാണ് പിടിയിലായത്. പ്രതികള്‍ അയല്‍സംസ്ഥാനത്തേക്ക് കടന്നുവെന്ന വിവരത്തെ തുടര്‍ന്ന് തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. നേരത്തെ ഉഡുപ്പിയില്‍ നിന്ന് പ്രതികളുടെ ഫോണ്‍ ലൊക്കേഷന്‍ പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം പുറത്തറിഞ്ഞ് രണ്ട് ദിവസത്തിന് ശേഷമാണ് പ്രതികളെ പിടികൂടിയിരിക്കുന്നത്. ഇരുവരും ഉഡുപ്പിയിലേക്ക് കടന്നുവെന്നാണ് ആദ്യം വിവരം ലഭിച്ചിരുന്നത്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനടുത്ത് കരിത്തല റോഡ് ‘ശിവകൃപ’യില്‍ സുഭദ്രയുടെ […]

Kerala kerala Local

നാദാപുരത്ത് വന്‍ ലഹരി മരുന്ന് വേട്ട; 32 ഗ്രാം എം ഡി എം എ പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍; കടത്താന്‍ ശ്രമിച്ചത് കാറില്‍

  • 10th September 2024
  • 0 Comments

വടകര: നാദാപുരത്ത് വന്‍ ലഹരി മരുന്ന് വേട്ട. രണ്ട് പേര്‍ പിടിയില്‍.കാറില്‍ കടത്താന്‍ ശ്രമിച്ച എം.ഡി.എം.എ ആണ് നാദാപുരം പോലീസ് പിടികൂടിയത്.വയനാട് സ്വദേശികളായ മുഹമ്മദ് ഇജാസ് , കമ്പളക്കാട് സ്വദേശിനി അഖില എന്നിവര്‍ അറസ്റ്റില്‍ ( 26 ) എന്നിവരാണ് അറസ്റ്റിലായത്. 32 ഗ്രാം എം ഡി എം എയാണ് ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. ഇന്നലെ രാത്രി പേരേട് വാഹന പരിശോധനക്കിടയിലാണ് നാദാപുരം എസ് ഐ അനിഷ് വടക്കേടത്ത് നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കാര്‍ […]

error: Protected Content !!