Kerala News

കുടുംബ പ്രേക്ഷകരുടെ മനം കവർന്ന നടൻ രവി വള്ളത്തോള്‍ അന്തരിച്ചു

ടി എൻ ഗോപിനാഥൻ നായരുടെ മകനും പ്രശസ്ത കവി വള്ളത്തോൾ നാരായണ മേനോന്റെ അനന്തരവനുമായ ചലച്ചിത്ര- സീരിയല്‍ നടൻ രവി വള്ളത്തോള്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. അസുഖകാരണം കുറച്ച് നാളായി അഭിനയ രംഗത്തുനിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. തിരുവനന്തപുരത്ത് വഴുതക്കാട്ടെ വസതിയിലായിരുന്നു അന്ത്യം. 1986-ൽ ഇറങ്ങിയ രേവതിക്കൊരു പാവക്കുട്ടി എന്ന സിനിമയുടെ കഥ രവി വള്ളത്തോളിന്റെതായിരുന്നു. 1986-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത “വൈതരണി” എന്ന സീരിയലിലൂടെയാണ് രവി വള്ളത്തോൾ അഭിനേതാവാകുന്നത്. നിരവധി സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ മനം കവർന്ന താരമായിരുന്നു […]

News

നടന്‍ മധു മരിച്ചതായി സോഷ്യല്‍മീഡിയയില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നു

മലയാളത്തിന്റെ മഹാനടന്‍ മധു മരിച്ചതായി സോഷ്യല്‍മീഡിയയില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നു. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പല ചാനലുകളും മറ്റും ആദരവായി നല്‍കിയ പരിപാടിയെ ആദരാഞ്ജലിയായി ചിത്രീകരിച്ചായിരുന്നു വ്യാജ പ്രചാരണം. സെപ്റ്റംബര്‍ 23 ാം തിയ്യതിയിലെ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഇപ്പോളും പ്രചരിക്കുന്നുണ്ട്. നേരത്തെയും സോഷ്യല്‍മീഡിയ വഴി പല പ്രമുഖരും മരിച്ചതായി വ്യാജവാര്‍ത്ത വന്നിരുന്നു.

Kerala News

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡ് രേഖ തന്നെയെന്ന് സംസ്ഥാന സര്‍ക്കാര്‍

  • 17th September 2019
  • 0 Comments

ന്യുഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് രേഖ തന്നെയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടി മുതലാണോ എന്ന് വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചിരുന്നു. മെമ്മറി കാര്‍ഡ് രേഖയാണെങ്കില്‍ അത് ലഭിക്കണമെന്നാണ് ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചിരുന്നത്. എന്നാല്‍ രേഖയാണെങ്കിലും അത് ദിലീപിന് കൈമാറരുതെന്നും ഇരയുടെ സ്വകാര്യതയും സുരക്ഷയും കണക്കിലെടുക്കണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിന് ഇരയായ […]

Kerala News

പ്രമുഖ നടന്‍ സത്താര്‍ അന്തരിച്ചു

  • 17th September 2019
  • 0 Comments

പ്രമുഖ നടന്‍ സത്താര്‍ (67) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 3.50ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരള്‍ രോഗത്തെത്തുടര്‍ന്ന് മൂന്നുമാസമായി ചികില്‍സയിലായിരുന്നു. 1975ല്‍ ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം. 1976ല്‍ അനാവരണത്തിലൂടെ നായകനായി. വില്ലന്‍ വേഷങ്ങളിലും ശ്രദ്ധേയനായി. 2014 ലെ പറയാന്‍ ബാക്കിവച്ചത് ആണ് അവസാനചിത്രം. കബറടക്കം വൈകീട്ട് നാലുമണിക്ക് പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ നടക്കും.

Kerala

പിറന്നാൾ നിറവിൽ ബിജു മേനോൻ

  • 9th September 2019
  • 0 Comments

മലയാളികൾക്ക് അന്നും ഇന്നും പ്രിയപ്പെട്ട ബിജുമേനോന് ഇന്ന് ജന്മദിനം. നടനയായും,സഹ നടനായും വില്ലനായും ഒരേ സമയം പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് ബിജു മേനോൻ. ഗൗരവും, ഹാസ്യവും,സങ്കടവും,സന്തോഷവും അഭിനയ മുഹൂർത്തത്തിലൂടെ തെളിയിക്കാൻ കഴിഞ്ഞ വ്യക്തിത്വം . തൃശൂര്‍ സ്വദേശിയായ ബിജു ഡി.വൈ.എസ്.പി യും നാടക-സിനിമാ നടനുമായ മഠത്തില്‍ പറമ്പില്‍ ടി.എന്‍.ബാലകൃഷ്ണ പിള്ളയുടെയും മാലതിയമ്മയുടെയും മകനാണ്. മിഖായേലിന്‍റെ സന്തതികള്‍ എന്ന ടി.വി പരമ്പരയിലൂടെയാണ് ബിജ-ു മേനോനെ പുറം ലോകം അറിയുന്നത്. പുത്രന്‍ എന്ന പേരില്‍ അത് സിനിമയാക്കിയപ്പോള്‍ ബിജ-ു തന്നെ […]

Entertainment News

സിനിമാ ചിത്രീകരണത്തിനിടെ ‌നടന്‍ ജയസൂര്യക്ക് പരിക്ക്

  • 7th September 2019
  • 0 Comments

സിനിമാ ചിത്രീകരണത്തിനിടെ ‌നടന്‍ ജയസൂര്യക്ക് പരുക്കേറ്റു. വിജയ് ബാബു നിർമിക്കുന്ന തൃശൂര്‍പൂരം എന്ന സിനിമയുടെ കൊച്ചിയിലെ ലൊക്കേഷനില്‍ വച്ചായിരുന്നു അപകടം. ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ ജയസൂര്യ തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ജയസൂര്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Kerala

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 3 ലക്ഷം രൂപ കൈമാറി ഇന്നസെന്റ്

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 3 ലക്ഷം രൂപ കൈമാറി മുന്‍ എം.പി ഇന്നസെന്റ്. അദ്ദേഹത്തിന്റെ ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുക മുഴുവനായാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ‘ഇതൊക്കെ വിളിച്ചു പറയുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. പക്ഷേ എന്നെ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും ഇത് ആവര്‍ത്തിച്ചാല്‍, അത് അതിജീവിക്കുന്ന കേരളത്തിന് എന്തെന്നില്ലാത്ത സഹായമാകും. ഒപ്പം ഈ ദുരിതാശ്വാസനിധിയെക്കുറിച്ച് നിക്ഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്ന പ്രചാരണത്തെ നേരിടേണ്ടതുണ്ടെന്നും ഞാന്‍ കരുതുന്നു. സി.എം. ഡി.ആര്‍.എഫ് ഏറ്റവും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതാണെന്നും ഓരോ മലയാളിയും ഇതിന്റെ […]

Entertainment

ജൂതനായി സൗബിൻ

മലയാളികൾക്ക് എന്നും മനോഹര ചിത്രങ്ങൾ സമ്മാനിച്ച നല്ല ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകന്‍ ഭദ്രന്റെ പുതിയ ചിത്രത്തിൽ സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലറായിരിക്കുമെന്ന് റിപ്പോർട്ട് . സൗബിൻ നായകനായി എത്തുമ്പോൾ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകർ . ഒരു യഥാര്‍ത്ഥ സംഭവ കഥയിൽ നിന്നും ലഭിച്ച പ്രേരണയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. ‘ഡെക്കാന്‍ ക്രോണിക്കില്‍ കണ്ട ഒരു ലേഖനമാണ് തന്നെ ജൂതന്‍ എന്ന സിനിമയിലേക്ക് അടുപ്പിച്ചതെന്ന് ഭദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ജൂതന്‍ എന്ന പേര് സിനിമയ്ക്ക് തീര്‍ച്ചയാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ […]

Entertainment

ആരാധകന്റെ ആവേശം അണപൊട്ടി ദേവരകൊണ്ട നിലം പറ്റി

പുതിയ ചിത്രം ഡിയര്‍ കോമ്രേഡിന്റെ പ്രമോഷന്‍ പരിപാടിയില്‍ പ്രശസ്ത തെലുഗ് സിനിമാ താരം വിജയ് ദേവരകൊണ്ട വേദിയിൽ സംസാരിച്ചു കൊണ്ടിരിക്കെ നടൻറെ കടുത്ത ആരാധകൻ കെട്ടിപ്പുണർന്ന് താരത്തെ നിലത്ത് വീഴ്ത്തി. ഈ വീഡിയോ ഇപ്പോൾ സോക്കറിൽ മീഡിയയിൽ വൈറലാവുകയാണ്. വീണ് എഴുന്നേറ്റ ശേഷം നടൻ ആരാധകനോട് ചോദിക്കുന്നത് “നിങ്ങള്‍ എന്നോട് സ്‌നേഹം പ്രകടിപ്പിക്കുകയായിരുന്നോ അതോ ആക്രമിക്കുകയായിരുന്നോ എന്നായിരുന്നു” തമാശ രൂപേണയുള്ള ചോദ്യത്തിന് ശേഷം അദ്ദേഹം വീണ്ടും പരിപാടിയിൽ പ്രസംഗിച്ചു. ഇതിനോടകം തെലുഗിലെ ഹിറ്റ് നായകനായി കഴിഞ്ഞു വിജയ് […]

Entertainment Trending

മെട്രോമാനായി ജയസൂര്യ

മലയാള സിനിമ താരം ജയസൂര്യ മെട്രോമാന്‍ ഇ. ശ്രീധരന്റെ ജീവിതം വെള്ളിത്തിരയില്‍ പകര്‍ത്താന്‍ തയ്യാറാവുന്നു. 1964ലെ പാമ്പന്‍ പാലം പുനര്‍നിര്‍മാണം മുതല്‍ കൊച്ചി മെട്രോ വരെ നീളുന്ന ഔദ്യോഗിക ജീവിതകാലമാണ് സിനിമയുടെ പശ്ചാത്തലം. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും തന്റെ വീട്ടില്‍ വെച്ച് ചൊവ്വാഴ്ച പകല്‍ 11ന് ഇ.ശ്രീധരന്‍ പുറത്തിറക്കും. 30 വയസ്സുകാരനായ ഇ.ശ്രീധരനിലാണ് കഥ തുടങ്ങുന്നത്. സുരേഷ്ബാബുവാണ് കഥാകൃത്ത്. നിര്‍മാതാവ് അരുണ്‍ നാരായണന്‍. ഇന്ദ്രന്‍സ് മറ്റൊരു പ്രധാന […]

error: Protected Content !!