പിറന്നാൾ നിറവിൽ ബിജു മേനോൻ

0
247

മലയാളികൾക്ക് അന്നും ഇന്നും പ്രിയപ്പെട്ട ബിജുമേനോന് ഇന്ന് ജന്മദിനം. നടനയായും,സഹ നടനായും വില്ലനായും ഒരേ സമയം പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് ബിജു മേനോൻ. ഗൗരവും, ഹാസ്യവും,സങ്കടവും,സന്തോഷവും അഭിനയ മുഹൂർത്തത്തിലൂടെ തെളിയിക്കാൻ കഴിഞ്ഞ വ്യക്തിത്വം . തൃശൂര്‍ സ്വദേശിയായ ബിജു ഡി.വൈ.എസ്.പി യും നാടക-സിനിമാ നടനുമായ മഠത്തില്‍ പറമ്പില്‍ ടി.എന്‍.ബാലകൃഷ്ണ പിള്ളയുടെയും മാലതിയമ്മയുടെയും മകനാണ്. മിഖായേലിന്‍റെ സന്തതികള്‍ എന്ന ടി.വി പരമ്പരയിലൂടെയാണ് ബിജ-ു മേനോനെ പുറം ലോകം അറിയുന്നത്. പുത്രന്‍ എന്ന പേരില്‍ അത് സിനിമയാക്കിയപ്പോള്‍ ബിജ-ു തന്നെ നായകനായി.

കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന സിനിമയിലെ അഭിനയത്തിന് 1997 ലെ മികച്ച സഹനടനുള്ള അവാര്‍ഡ് ബിജ-ുവിന് ലഭിച്ചിരുന്നു. ഇതുവരെ 70 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. പൗരുഷമുള്ള മുഖവും കട്ടിയുള്ള ശബ്ദവുമാണ് ബിജ-ുവിന്‍റെ പ്രധാന ആകര്‍ഷണം. മേഘ മല്‍ഹാര്‍, മധുരനൊമ്പരക്കാറ്റ്, മഴ, കണ്ണെഴുതിപൊട്ടും തൊട്ട്, പത്രം, ശിവ, കളിയാട്ടം തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.കുറച്ചുകാലം സിനിമയില്‍ നിന്ന് മാറിനിന്ന ബിജ-ു മേനോന്‍ ചാന്തുപൊട്ടില്‍ നല്ലൊരു വേഷം ചെയ്തു സിനിമയിലേക്ക് സജീവമായി തിരിച്ചെത്തി. ഇന്ന് മലയാള സിനിമ രംഗത്ത് ഏത് തന്നെ വേഷവും കൈകാര്യം ചെയ്യാൻ കഴിവുള്ള നടനാണ് ഇദ്ദേഹം. സിനിമ പോസ്റ്ററിൽ ബിജു മേനോൻ എന്നൊരു പേരു കണ്ടാൽ പ്രേക്ഷകർക്ക് മിനിമം ധൈര്യമാണ് ആ പടം കാണുവാൻ

LEAVE A REPLY

Please enter your comment!
Please enter your name here