Kerala

ഡല്‍ഹിയില്‍ അവസ്ഥ രൂക്ഷം: മലിനീകരണ നിയന്ത്രണ സംവിധാനമില്ലാത്ത കടകള്‍ അടച്ചുപൂട്ടും, എയര്‍ പ്യൂരിഫയറുകളുടെ ജിഎസ്ടി കുറയ്ക്കാന്‍ ആലോചന; ചടുല നീക്കങ്ങളുമായി സര്‍ക്കാര്‍

ഡല്‍ഹി: വായു മലിനീകരണം ഗുരുതര വിഭാഗത്തില്‍.ഭൂരിഭാഗം മേഖലകളിലും AQI 400 ന് മുകളില്‍. മലിനീകരണത്തില്‍ കര്‍ശന നടപടിയുമായി കേന്ദ്രസര്‍ക്കാര്‍.മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കാത്ത വ്യവസായശാലകള്‍ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി. എയര്‍ പ്യൂരിഫയറുകളുടെ ജിഎസ്ടി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി കേന്ദ്ര ധനമന്ത്രിക്ക് കത്ത് നല്‍കി. (Delhi air quality remains at very poor above 400)

ഇന്നും ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വിഷപുക ശ്വാസിച്ച് ഉണരാന്‍ ആണ് വിധി. ഗുരുതര വിഭാഗത്തില്‍ തുടരുന്ന വായു മലിനീകരണം ഒരിഞ്ച് കുറഞ്ഞിട്ടില്ല. ഭൂരിഭാഗം മേഖലകളിലും വായു ഗുണനിലവാരസൂചിക 400 നു മുകളില്‍ തുടരുന്നു. നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും നിരവധി വ്യവസായശാലകള്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കാതെ പ്രവര്‍ത്തനം തുടര്‍ന്നതായും കണ്ടെത്തി. കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ബന്ധപ്പെട്ട അധികാരികള്‍ റിപ്പോര്‍ട്ട് നല്‍കി.നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത 191 വ്യവസായ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രി കേന്ദ്രമല്ലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ഉത്തരവിട്ടു.സ്ഥിതി വഷളായ 15 നഗരങ്ങളില്‍ മലിനീകരണ നിയന്ത്രണ നടപടികള്‍ നേരിട്ട് നിരീക്ഷിക്കും.

ഉദ്യോഗസ്ഥര്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ആഴ്ചതോറും CAQM-ന് റിപ്പോര്‍ട്ട് നല്‍കണം.എന്‍സിആറിലെ 233 ഗതാഗതക്കുരുക്ക് കേന്ദ്രങ്ങളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു.അതിനിടെ എയര്‍ പ്യൂരിഫയറുകളുടെയും HEPA ഫില്‍ട്ടറുകളുടെയും ജിഎസ്ടി കുറയ്ക്കണം എന്ന് ആവശ്യപ്പെട്ട് ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി കേന്ദ്ര ധനമന്ത്രിക്ക് കത്ത് നല്‍കി.GST 18% ല്‍ നിന്ന് 5% ആയി കുറയ്ക്കണമെന്ന് ആണ് ആവശ്യം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!