മലയാള സിനിമ താരം ജയസൂര്യ മെട്രോമാന്‍ ഇ. ശ്രീധരന്റെ ജീവിതം വെള്ളിത്തിരയില്‍ പകര്‍ത്താന്‍ തയ്യാറാവുന്നു. 1964ലെ പാമ്പന്‍ പാലം പുനര്‍നിര്‍മാണം മുതല്‍ കൊച്ചി മെട്രോ വരെ നീളുന്ന ഔദ്യോഗിക ജീവിതകാലമാണ് സിനിമയുടെ പശ്ചാത്തലം. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും തന്റെ വീട്ടില്‍ വെച്ച് ചൊവ്വാഴ്ച പകല്‍ 11ന് ഇ.ശ്രീധരന്‍ പുറത്തിറക്കും.
30 വയസ്സുകാരനായ ഇ.ശ്രീധരനിലാണ് കഥ തുടങ്ങുന്നത്. സുരേഷ്ബാബുവാണ് കഥാകൃത്ത്. നിര്‍മാതാവ് അരുണ്‍ നാരായണന്‍. ഇന്ദ്രന്‍സ് മറ്റൊരു പ്രധാന വേഷം ചെയ്യും. ജനുവരിയില്‍ ചിത്രീകരണം തുടങ്ങി വിഷുവിന് ചിത്രം തിയറ്ററില്‍ എത്തിക്കാനാണ് അണിയറപ്രവര്‍ത്തകള്‍ ആലോചിക്കുന്നത്.