എളേറ്റില്‍ വട്ടോളി: എളേറ്റില്‍ എംജെഎച്ച്എസ്എസില്‍ സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ചാന്ദ്ര ദിനം ആചരിച്ചു. സ്‌കൂളിന്റെ മുന്‍വശത്ത് ചന്ദ്രയാന്റെ മാതൃകയും എല്ലാ ക്ലാസ്സ് റൂമുകളിലും ചാന്ദ്രയാന്‍ വീഡിയോയും പ്രദര്‍ശിപ്പിച്ചു. എല്ലാ ക്ലാസ്സുകളിലും ശാസ്ത്ര ക്വിസ് മല്‍സരങ്ങളും ചാര്‍ട്ട് പ്രദര്‍ശനങ്ങളും നടന്നു.
ശാസ്ത്ര നാടകവും നടന്നു. ഹെഡ് മിസ്ട്രസ് പി.എം ബുഷ്റ ടീച്ചര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.