Food

മഴക്കാലത്തെ ഭക്ഷണ രീതികള്‍ !

ഭക്ഷണം എല്ലാവര്‍ക്കും പ്രിയപ്പെട്ടതാണ് എന്നാല്‍ അത് വാരിവലിച്ച് കഴിച്ചാല്‍ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. മഴക്കാലം എത്തുമ്‌ബോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണമാണ്. മഴക്കാലത്തു വയറിളക്കം പോലുള്ള, അസുഖങ്ങളും ദഹനപ്രശ്‌നങ്ങളും ഉണ്ടാകാം.

വേവിക്കാത്ത ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക.തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക. മഴക്കാലത്തു രാത്രി ചൂട് കഞ്ഞി കുടിക്കുന്നതാണ് നല്ലത്. ഏത് ഭക്ഷണവും ചെറുചൂടോടെ വേണം കഴിക്കാന്‍. മഴക്കാലത്ത് ലഘുവായുള്ള ഭക്ഷണമായിരിക്കണം കഴിക്കേണ്ടത്. വെജിറ്റബിള്‍ സൂപ്പ്, പരിപ്പുകറികള്‍ എന്നിവ കഴിക്കുന്നതില്‍ പ്രശ്‌നമില്ല. മഴക്കാലത്തു ആഹാരത്തില്‍ കുറച്ചു തേന്‍ ചേര്‍ത്തു സേവിക്കുന്നതും നല്ലതാണ്.

ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണങ്ങളും ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കണം. പകല്‍ ഉറക്കം പാടില്ല. ചാറ്റല്‍മഴ ഏല്‍ക്കരുത്. ചെരുപ്പില്ലാതെ നടക്കാന്‍ പാടില്ല. ആയാസകരമായ ജോലികള്‍ അധികനേരം ചെയ്യരുത്. ഇടയ്ക്കു കിട്ടുന്ന വെയില്‍ അധികം കൊള്ളരുത്. പുഴവെള്ളത്തിലും മറ്റും കുളിക്കുന്നത് കരുതലോടെ വേണം.മഴക്കാലത്ത് ഔഷധക്കഞ്ഞി കുടിക്കുന്നത് ഏറെ നല്ലതാണ്. അത് പോലെ തന്നെയാണ് ഉപ്പ് കൂടുതലുള്ള വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കാം. ഇത് വയറിന് അസ്വസ്ഥതയും മറ്റും ഉണ്ടാക്കും.

എണ്ണ അധികമുള്ള ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. കടുകെണ്ണ, എള്ളെണ്ണ പോലെയുള്ള കട്ടികൂടിയ എണ്ണ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യരുത്. ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ഭക്ഷണങ്ങള്‍ ഉപയോഗിക്കാതിരിക്കുക. ഭക്ഷണസാധനങ്ങള്‍ ഒരിക്കലും തുറന്നുവച്ച് കഴിക്കരുത്. ഈച്ചയിലൂടെയും മറ്റും രോഗങ്ങള്‍ പകരാന്‍ ഇടയാകും. മഴക്കാലത്ത് വെള്ളച്ചോറിന് പകരം കുത്തരി ഉപയോഗിക്കുന്നതാണ് ഉത്തമം. തണുപ്പ് സമയമായതിനാല്‍ വെള്ളച്ചോറ് കഴിക്കുന്നത് നീര്‍ക്കെട്ടും ദഹനക്കുറവും ഉണ്ടാക്കും. കോള പോലെയുള്ള പാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് ദഹനത്തെ പ്രതികൂലമായി ബാധിക്കും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Food

തേങ്ങ വറുത്തരച്ച നാടൻ ചിക്കൻ കറി തയാറാക്കിയാലോ?

നല്ല നാടൻ രീതിയിൽ കോഴിക്കറി വീട്ടിൽ തയാറാക്കിയാലോ? തേങ്ങാ വറുത്തരച്ചത് ചേർത്തു വെന്തു വരുമ്പോൾ ചോറിനും ചപ്പാത്തിക്കുമൊപ്പം വേറെ കറി വേണ്ട.  ചേരുവകൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
Food

വെജിറ്റബിള്‍ മസാല കറി

അപ്പം, ചപ്പാത്തി, പത്തിരി, പുട്ട് തുടങ്ങിയ ആഹാരങ്ങള്‍ക്ക് അനുയോജ്യമായ കൂട്ടുകറിയാണ് വെജിറ്റബിള്‍ മസാലക്കറി. നിങ്ങളുടെ ഫ്രിഡ്ജില്‍ ചിലപ്പോള്‍ പച്ചക്കറികള്‍ ബാക്കിയാവാറുണ്ടാകും.ഇങ്ങനെ ബാക്കിയായ പച്ചക്കറികളെല്ലാം ചേര്‍ത്ത് ഒരു കറിയുണ്ടാക്കിയാല്‍
error: Protected Content !!