Kerala kerala

കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി

  • 10th July 2026
  • 0 Comments

കല്‍പ്പറ്റ: വയനാട്ടിലെ കള്ളാടി മണ്ണിടിച്ചിലില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരണം ഏഴായി. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ നടക്കുന്നത്. ദുരന്തമേഖലയെ നാല് സോണുകളാക്കി തിരിച്ചാണ് തെരച്ചില്‍ നടത്തുന്നത്. ഇന്നലെ നടന്ന പരിശോധനയില്‍ ഒന്നാമത്തെ സോണില്‍ നിന്നാണ് ആദ്യത്തെ മൃതദേഹം കണ്ടെത്തിയത്. ബിഹാര്‍ സ്വദേശി മുഹമ്മദ് ഇമ്രാന്‍ (എസ്‌കവേറ്റര്‍ ഓപറേറ്റര്‍) എന്നയാളുടെ മൃതദേഹമാണ് ആദ്യം കണ്ടെത്താനായത്. ഹിമാചല്‍ പ്രദേശ് സ്വദേശിയായ […]

kerala Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് തീപിടിച്ചു

  • 10th July 2026
  • 0 Comments

കൊല്ലം: ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിന് തീപിടിച്ചു. പുനലൂര്‍ ഡിപ്പോയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ആളപായമില്ല. പുക ഉയരുന്നത് കണ്ട ഉടന്‍ ഡ്രൈവര്‍ ബസ് റോഡരികിലേക്ക് ഒതുക്കി നിര്‍ത്തി ആളുകളെ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഇന്ന് പുലര്‍ച്ചെ 5.45ഓടെയാണ് സംഭവം. ബസ്സിന്റെ മുന്നിലെ ടയറിന്റെ ഭാഗത്തുനിന്നാണ് തീ ഉയര്‍ന്നത്. കടയ്ക്കല്‍ നിന്ന് ഫയര്‍ ഫോഴ്സ് എത്തിയാണ് തീയണച്ചത്. ബാറ്ററി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

kerala Kerala

കള്ളാടി മണ്ണിടിച്ചിലില്‍ സര്‍ക്കാര്‍ വാദം തള്ളി കൊങ്കണ്‍ റെയില്‍വേ; നിര്‍മ്മാണത്തില്‍ പിഴവില്ല; അപകട കാരണം മണ്ണിടിച്ചില്‍; തുരങ്ക നിര്‍മാണത്തിനായുള്ള മണ്ണെടുത്തത് ശാസ്ത്രീയമായെന്നും കമ്പനി

  • 10th July 2026
  • 0 Comments

കല്‍പ്പറ്റ: വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ സര്‍ക്കാര്‍ വാദം തള്ളി കൊങ്കണ്‍ റെയില്‍വേ. നിര്‍മ്മാണത്തില്‍ പിഴവില്ലെന്നും അപകട കാരണം മണ്ണിടിച്ചിലെന്നുമാണ് വിശദീകരണം. തുരങ്ക നിര്‍മാണത്തിനായുള്ള മണ്ണെടുത്തത് ശാസ്ത്രീയമായെന്നും കമ്പനി അവകാശപ്പെട്ടു. തുരങ്ക മുഖത്ത് നിന്നും നൂറ് മീറ്ററോളം അകലെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്, മണ്ണ് കൂട്ടിയിട്ടത് അപകടത്തിന് കാരണമായിട്ടില്ലെന്നും കൊങ്കണ്‍ റെയില്‍വേ പറയുന്നു. നിര്‍മ്മാണ രീതിയും രൂപകല്‍പ്പനയും ശാസ്ത്രീയമാണ് നടന്നത്. കട്ട് ആന്റ് കവര്‍ പ്രദേശത്ത് മണ്ണിന് ഒന്നും സംഭവിച്ചിട്ടില്ല. തുരങ്കനിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണെടുത്തതും ശാസ്ത്രീയമായാണ്. മലയിടിച്ചിലാണ് ദുരന്ത കാരണമെന്നും […]

Trending

തുരങ്കപ്പാത തൊഴിലാളികളെ മാറ്റി പാർപ്പിച്ചു

പുല്പള്ളി: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി നിർമാണ ക്യാംപിലെ തൊഴിലാളികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കർശന മുൻകരുതലിന്റെ ഭാഗമായാണ് മാറ്റിയത്. ഇവരെ മുത്തപ്പൻപുഴ സെന്റ് സെബാസ്റ്റ്യൻ സ്കൂൾ ക്യാംപിലേക്കാണ് മാറ്റിയിരിക്കുന്നത്. തുരങ്കപ്പാത നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

Trending

എയിംസിനുവേണ്ടി ഒന്നല്ല, 10 സ്ഥലങ്ങൾ; കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ച് സർക്കാർ

തിരുവനന്തപുരം: എയിംസിന് വേണ്ടി 10 സ്ഥലങ്ങൾ കണ്ടെത്തിയ വിവരം കേന്ദ്രത്തെ അറിയിച്ച് സർക്കാർ. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കോട്ടയം ജില്ലകളിൽ സ്ഥലം കണ്ടെത്തിയതായി സർക്കാർ അറിയിച്ചു. 10 സ്ഥലങ്ങളിൽ ഏതെങ്കിലും ഒരിടത്ത് എയിംസ് അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടു. എയിംസിന് വേണ്ടി ഫീസിബിലിറ്റി സ്റ്റഡി എത്രയും വേഗം നടത്തണം. കേന്ദ്രം അനുയോജ്യമെന്ന് പറയുന്ന സ്ഥലം വിട്ടു നൽകാൻ സംസ്ഥാനം തയ്യാറാണ്. ഇതും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര മന്ത്രി ജെ.പി. നദ്ദ സമയബന്ധിതമായി എംയിസ് അനുവദിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. […]

kerala Kerala

നവവധു ജീവനൊടുക്കി; വര്‍ക്കലയില്‍ 19കാരി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു

തിരുവനന്തപുരം വര്‍ക്കലയില്‍ നവവധു ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. റാത്തിക്കല്‍ സ്വദേശിനി നാസിയയാണ് (19) മരിച്ചത്. ഇന്നലെ വൈകുന്നേരം ആണ് കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്. രണ്ട് മാസം മുന്‍പാണ് നാസിയയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞു 13 ദിവസം കഴിഞ്ഞപ്പോള്‍ നാസിയയുടെ ഭര്‍ത്താവ് അന്‍സര്‍ ഗള്‍ഫിലേക്ക് മടങ്ങി പോയി. വിവാഹം കഴിഞ്ഞ് രണ്ടുമാസം മാത്രമായതിനാല്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്റ്റ് നടക്കും. സംഭവത്തില്‍ വര്‍ക്കല പോലീസ് അന്വേഷണം […]

Kerala kerala

പാലാ നഗരസഭയില്‍ ചെയര്‍പേഴ്‌സനെതിരെ അവിശ്വാസപ്രമേയവുമായി എല്‍ഡിഎഫ്

കോട്ടയം പാലാ നഗരസഭയില്‍ അവിശ്വാസപ്രമേയവുമായി എല്‍ഡിഎഫ്. പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട അവിശ്വാസം LSGD ജോയിന്റ് ഡയറക്ടര്‍ക്ക് കൈമാറി. ഭരണസ്തംഭനം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ നീക്കം. അധികാരം പിടിക്കാനില്ലെന്നും രാഷ്ട്രീയ സാഹചര്യം നോക്കി തീരുമാനമെടുക്കുമെന്നും നഗരസഭയിലെ പ്രതിപക്ഷനേതാവ് ബിജു പാലൂപ്പടവന്‍ പറഞ്ഞു. പ്രതിപക്ഷത്തെ 12 പേരും അവിശ്വാസത്തിന് ഒപ്പുവെച്ചു. ഭരണ സ്തംഭനം മൂലമാണ് അവിശ്വാസം നല്‍കിയത് എന്നാല്‍ അധികാരം പിടിക്കാന്‍ ഞങ്ങളില്ല. രാഷ്ട്രീയ സാഹചര്യം നോക്കി തീരുമാനമെടുക്കും. സ്വതന്ത്ര കൂട്ടായ്മയുടെ പിന്തുണ വാങ്ങി അധികാരത്തില്‍ എത്തില്ല. അവിശ്വാസത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുമെന്നാണ് […]

Trending

ക്ലോക്ക് ടവർ അപകടം: മലബാറിലെ ട്രെയിൻ ഗതാഗതം താറുമാറായി; കോഴിക്കോട് സ്റ്റേഷനിലെ ഒന്ന്, രണ്ട്, മൂന്ന് ട്രാക്കുകൾ അടച്ചു

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ക്ലോക്ക് റൂം കെട്ടിടം തകർന്നു വീണതിനെത്തുടർന്ന് മലബാറിലെ ട്രെയിൻ ഗതാഗതത്തിൽ വലിയ മാറ്റങ്ങൾ. അപകടത്തെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്റ്റേഷനിലെ ഒന്ന്, രണ്ട്, മൂന്ന് ട്രാക്കുകളിലൂടെയുള്ള ട്രെയിൻ സർവീസുകൾ നിർത്തിവെച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്ത് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രമേ ഈ ട്രാക്കുകളിലൂടെ ഗതാഗതം പുനഃസ്ഥാപിക്കൂ. നിലവിൽ നാലാമത്തെ ട്രാക്കിലൂടെ മാത്രമാണ് ട്രെയിനുകൾ കടന്നുപോകുന്നത്. ഈ നിയന്ത്രണം യാത്രക്കാരെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട […]

Kerala kerala

പത്തനംതിട്ടയിലെ 13 കാരിയുടെ വ്യാജ പോക്‌സോ കേസ് ; കൂടല്‍ എസ്‌ഐ ജയ്‌മോനെ സ്ഥലംമാറ്റി

പത്തനംതിട്ട: കൂടല്‍ സ്റ്റേഷനിലെ 13 കാരിയുടെ വ്യാജ പരാതി കേസില്‍ സിഐക്ക് എതിരെ നടപടി. കൂടല്‍ എസ്‌ഐ ജയ്‌മോനെയാണ് സ്ഥലം മാറ്റിയത്. കസ്റ്റഡിയിലെടുത്തവരെ മര്‍ദിച്ചെന്ന പരാതിയിലാണ് നടപടി. കേസില്‍ പൊലീസിനെതിരെ കസ്റ്റഡിയില്‍ എടുത്ത കുട്ടികളുടെ രക്ഷിതാക്കള്‍ രംഗത്തെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ എടുത്തുവെന്നും കുട്ടികളോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. പത്തനാപുരത്ത് വാടകക്ക് താമസിക്കുന്ന പത്തനംതിട്ട പാടം സ്വദേശിയായ യുവാവ് എസ്‌ഐക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് പരാതി നല്‍കിയിരുന്നു. സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന […]

error: Protected Content !!