Trending

കള്ളാടി ദുരന്തം: മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

കല്പറ്റ: വയനാട് മേപ്പാടി കള്ളാടിയിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, മുഖ്യമന്ത്രി വി ഡി സതീശനുമായി ഫോണിൽ സംസാരിച്ചു. രക്ഷാപ്രവർത്തനങ്ങളുടെയും ദുരന്തത്തിന്റെയും വിശദാംശങ്ങൾ ആരാഞ്ഞ കേന്ദ്രമന്ത്രി, പ്രതിസന്ധി ഘട്ടത്തിൽ കേരളത്തിന് കേന്ദ്രത്തിന്റെ എല്ലാവിധ പിന്തുണയും സഹായങ്ങളും വാഗ്ദാനം ചെയ്തു. ദുരന്തമുഖത്ത് കേരള സർക്കാർ ഇതുവരെ നടത്തിയ അടിയന്തര രക്ഷാപ്രവർത്തനങ്ങളിൽ അദ്ദേഹം പൂർണ്ണ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. അതോടൊപ്പം, ഈ വലിയ അപകടത്തെക്കുറിച്ച് ഗൗരവമേറിയ ഉന്നതതല അന്വേഷണം നടത്തണമെന്ന് അമിത് ഷാ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സംഭവത്തിൽ […]

Trending

പത്തനംതിട്ടയില്‍ വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി വയോധികന് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ടയില്‍ ലിഫ്റ്റില്‍ തല കുടുങ്ങി വീട്ടുടമസ്ഥന്നായ വയോധികൻ മരിച്ചു. കടമ്മനിട്ട കല്ലേലിമുക്കിലാണ് സംഭവം നടന്നത്. 75കാരനായ മാത്തുക്കുട്ടിയാണ് മരിച്ചത്. വീട്ടിലെ ലിഫ്റ്റിലാണ് ഇദ്ദേഹം കുടുങ്ങിയത്. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും മാത്തുക്കുട്ടിയുടെ ജീവന്‍ നഷ്ടമായിരുന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം നടന്നത്. ശാരീരിക പരിമിതിയുള്ള വ്യക്തിയാണ് മാത്തുക്കുട്ടി. വീട്ടില്‍ നിന്നും റോഡിലേക്ക് ഇറങ്ങുന്നതിനായി വീടിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റിലാണ് തല കുടുങ്ങിയത്. മാത്തുക്കുട്ടിയും ഭാര്യയും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചിരുന്നത്.

Kerala kerala

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തം: മരിച്ച മൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കും

തിരുവനന്തപുരം: വയനാട്ടില്‍ കള്ളാടിയില്‍ ഉണ്ടായ ദുരന്തത്തില്‍ മരിച്ച മൂന്ന് പേരുടെ കുടുംബങ്ങള്‍ക്കും അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. അവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികളും, പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായത്തിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജാര്‍ഖണ്ഡ് സ്വദേശിയായ തൊഴിലാളി അന്‍മോല്‍ റായ്, ബിഹാര്‍ സ്വദേശിയായ സിവില്‍ ഫോര്‍മാന്‍ ബികാഷ് കുമാര്‍ സിങ്, മധ്യപ്രദേശ് സ്വദേശിയായ ഓപ്പറേറ്റര്‍ ചന്ദ്ര പാന്‍ പാല്‍ എന്നിവരാണ് മരിച്ചത്. ദുരന്തത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെല്ലാം […]

Kerala kerala

അവയവക്കടത്തിലെ കള്ളപ്പണക്കേസ്; ലേക്ഷോര്‍ ആശുപത്രി എംഡിയെ ചോദ്യം ചെയ്ത് ഇഡി

കൊച്ചി: അവയവക്കടത്തിലെ കള്ളപ്പണക്കേസില്‍ കൊച്ചി ലേക്ഷോര്‍ ആശുപത്രി എംഡിയെ ചോദ്യം ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കൊച്ചി ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍. കേസില്‍ കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രികളിലടക്കം വിവിധയിടങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. കേരളത്തിലെ 6 പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വ്യാജ രേഖ ഉപയോഗിച്ചുള്ള അവയവ കച്ചവടത്തിലെ കള്ളപ്പണ ഇടപാടിലാണ് ഇഡി കേസ് എടുത്ത് പരിശോധന നടത്തിയത്. കേരളത്തിന് അകത്തും പുറത്തമുള്ള വന്‍ മാഫിയ സംഘം അവയവ കച്ചവടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്നായിരുന്നു […]

Kerala kerala

”കോടികള്‍ മുക്കി..’; ബിജെപി സംസ്ഥാന സെക്രട്ടറി എം പി അഞ്ജന രഞ്ജിത്തിനെതിരെ നേതൃത്വം

തിരുവനന്തപുരം: ബിജെപിയില്‍ സാമ്പത്തിക തിരിമറി. സംസ്ഥാന സെക്രട്ടറി എം.പി അഞ്ജന രഞ്ജിത്തിനെതിരെ നടപടിയുമായി നേതൃത്വം. അഞ്ജനെയെ സംസ്ഥാന കമ്മിറ്റി ഓഫീസ് ചുമതലയില്‍ നിന്നാണ് മാറ്റിയിരിക്കുന്നത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോടികള്‍ മുക്കിയെന്നായിരുന്നു ആരോപണം. മേഖല സെക്രട്ടറി പള്ളിപ്പുറം വിജയകുമാര്‍, സംസ്ഥാന സമിതി അംഗം പങ്ങാപ്പാറ രാജീവ് എന്നിവരെ പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തിയ പണം തിരിച്ചടക്കാനും അഞ്ജനയ്ക്ക് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കു നേരെയും നടപടിക്ക് സാധ്യത. മൊത്തം 12 കോടി രൂപയുടെ […]

National

12 വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവം; മുഖ്യപ്രതിയെ പോലീസ് വെടിവെച്ചുകൊന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂയിപൂരില്‍ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രഭാഷ് മണ്ഡലിനെ പൊലീസ് വെടിവെച്ചുകൊന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോഴാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. പൊലീസിന്റെ കൈവശം നിന്നും തോക്ക് തട്ടിപ്പറിച്ച് വെടിവെച്ച് ഓടാന്‍ ശ്രമിച്ച പ്രതിയെ പ്രതിരോധത്തിന്റെ ഭാഗമായി പൊലീസ് തിരികെ വെടിവെക്കുകയായിരുന്നു എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. പൊലീസ് സംഘം പുലര്‍ച്ചെ 12.45ഓടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സൂര്യപൂര്‍ ഹാട്ട് പ്രദേശത്തേക്ക് പ്രതിയുമായി തെളിവെടുപ്പിന് […]

Kerala kerala

മണ്ണാര്‍ക്കാട് ബസും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികനായ 19കാരന്‍ മരിച്ചു

പാലക്കാട്: മണ്ണാര്‍ക്കാട് ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ 19കാരന്‍ മരിച്ചു. തെങ്കര സ്വദേശി ബക്കറിന്റെ മകന്‍ സല്‍മാന്‍ ഫാരിസ് ആണ് മരിച്ചത്. കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ മണ്ണാര്‍ക്കാട് ആശുപത്രിപ്പടി ഭാഗത്ത് ഇന്ന് രാവിലെ ഏഴുമണിക്കാണ് അപകടം. ബൈക്കിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു സല്‍മാന്‍. മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

kerala Kerala

കള്ളാടി മണ്ണിടിച്ചില്‍; ദുരന്തത്തില്‍ ഇരട്ട അന്വേഷണം; തുരങ്കപാത നിര്‍മ്മാണം പുനരാരംഭിക്കുന്നത് അന്വേഷണങ്ങള്‍ക്ക് ശേഷം മാത്രം; മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ആനക്കാംപൊയില്‍ കള്ളാടി തുരങ്കപാത നിര്‍മാണ സ്ഥലത്തുണ്ടായ ദുരന്തത്തില്‍ സര്‍ക്കാര്‍ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക നിയമ പരിശോധനയും പാരിസ്ഥിതി അനുമതി നല്‍കിയപ്പോഴുള്ള നിബന്ധനകള്‍ കമ്പനി പാലിച്ചോ എന്നതിലുള്ള പരിശോധനയും നടത്തുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സാങ്കേതിക നിയമ പരിശോധന നടത്തും. പാരിസ്ഥിതിക അനുമതി ലഭിച്ച വേളയില്‍ കേന്ദ്രം നല്‍കിയ നിര്‍ദ്ദേശങ്ങളും നിബന്ധനകളും പാലിച്ചാണോ കരാര്‍ കമ്പനി പണി നടത്തിയതെന്നതില്‍ പരിശോധന നടത്തും. ഈ രണ്ട് അന്വേഷണങ്ങള്‍ക്കും ശേഷം മാത്രമേ തുരങ്കപാത നിര്‍മ്മാണം പുനരാരംഭിക്കുവെന്നും […]

GLOBAL International

കുവൈത്തിന് നേരെ മിസൈല്‍-ഡ്രോണ്‍ ആക്രമണ ശ്രമം: പ്രതിരോധിച്ചതായി മന്ത്രാലയം

കുവൈത്ത് സിറ്റി: കുവൈത്തിന് നേരെ വീണ്ടും മിസൈല്‍-ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായതായി പ്രതിരോധ മന്ത്രാലയം. ആക്രമണ ഭീഷണികളെ രാജ്യം ശക്തമായി പ്രതിരോധിച്ചതായി കുവൈത്ത് ആര്‍മി ജനറല്‍ സ്റ്റാഫ് അറിയിച്ചു. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നിലവില്‍ സജീവമായി രംഗത്തുണ്ടെന്നും ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിച്ചു വരികയാണെന്നും സൈന്യം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേള്‍ക്കുന്ന സ്‌ഫോടന ശബ്ദങ്ങള്‍ വ്യോമ പ്രതിരോധ സംവിധാനം ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും ആകാശത്തുവെച്ച് നിര്‍വീര്യമാക്കുന്നതിന്റെ ഭാഗമായിട്ടുള്ളതാണെന്ന് സൈനിക വക്താക്കള്‍ അറിയിച്ചു. നിലവിലുള്ള പ്രതിരോധ […]

Kerala kerala

മാസപ്പടി കേസ്; ഇഡി വീണ്ടും പിണറായില്‍, വില്ലേജ് ഓഫീസില്‍ എത്തി രേഖകള്‍ പരിശോധിച്ചു

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി.വീണ പ്രതിയായ മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി വീണ്ടും പിണറായിയില്‍. ഇന്നലെ എത്തിയ സംഘം വില്ലേജ് ഓഫിസിലെത്തി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചു. വില്ലേജ് ഓഫീസര്‍ക്കൊപ്പമെത്തി ഭൂമി കാണുകയും ചെയ്തു. മാസപ്പടി കേസില്‍ വീണയുടെ കൈയ്യിലുള്ള രേഖകള്‍ പരിശോധിക്കുകയും കൊണ്ടുപോവുകയും ചെയ്തിരുന്നു. അതില്‍ തുടരന്വേഷണങ്ങള്‍ക്കായാണ് ഇഡി സംഘം ചൊവ്വാഴ്ച പിണറായിയില്‍ എത്തിയത്. രണ്ട് ഇഡി ഉദ്യോ?ഗസ്ഥരാണ് പരിശോധനകള്‍ക്കായി എത്തിയത്. ഏത് വര്‍ഷമാണ് ഭൂമി വാങ്ങിയത്, എത്ര രൂപക്കാണ് […]

error: Protected Content !!