Trending

പ്രോജക്ട് ഗെയിം ചേഞ്ചർ’ എറണാകുളത്ത് ഉജ്ജ്വല തുടക്കം; സൂപ്പർ ലീഗ് കേരള സീസൺ 3 മെഗാ ലോഞ്ചിൽ സിദ് ശ്രീറാം എത്തും

കൊച്ചി: കേരളത്തിലെ വളർന്നുവരുന്ന ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനായി സൂപ്പർ ലീഗ് കേരളയും, കേരള ഫുട്ബോൾ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘പ്രോജക്ട് ഗെയിം ചേഞ്ചർ’ അഞ്ചാം പതിപ്പ് എറണാകുളം ഡോ. അംബേദ്കർ സ്റ്റേഡിയത്തിൽ തുടക്കം. നാല് കേന്ദ്രങ്ങളിലായി ഇതിനോടകം 2,500-ലധികം താരങ്ങൾ പങ്കെടുത്ത ട്രയൽസ് പരമ്പരയുടെ തുടർച്ചയായാണ് എറണാകുളത്ത് ട്രയൽസ് സംഘടിപ്പിച്ചത്.

കെ.എഫ്.എ പ്രസിഡന്റ് നവാസ് മീരാൻ, സൂപ്പർ ലീഗ് കേരള മാനേജിംഗ് ഡയറക്ടർ ഫിറോസ് മീരാൻ, കെ.എഫ്.എ ജനറൽ സെക്രട്ടറി ഷാജി സി. കുര്യൻ, എ.എഫ്.സി മെമ്പർ അനിൽകുമാർ പി, ഡി.എഫ്.എ സെക്രട്ടറി വിജു ചൂളയ്ക്കൽ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു.

കായികരംഗത്ത് പുത്തൻ തലമുറയ്ക്ക് കൃത്യമായ അവസരങ്ങൾ ഒരുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രോജക്ട് ഗെയിം ചേഞ്ചറിന്റെ മുന്നേറ്റത്തെക്കുറിച്ചും ചടങ്ങിൽ സംസാരിച്ച എ.എഫ്.സി മെമ്പർ അനിൽകുമാർ പി, എസ്.എൽ.കെ എം.ഡി ഫിറോസ് മീരാൻ എന്നിവർ വ്യക്തമാക്കി.

“കേരളത്തിലെ ഗ്രാസ്റൂട്ട് ഫുട്ബോൾ വികസനത്തിൽ ‘പ്രോജക്ട് ഗെയിം ചേഞ്ചർ’ വലിയ മാറ്റമാണ് സൃഷ്ടിക്കുന്നത്. യുവ താരങ്ങൾക്ക് മികച്ച വേദി ഒരുക്കി കൊടുക്കുക എന്നതാണ് സൂപ്പർ ലീഗ് കേരളയുടെ ലക്‌ഷ്യം. വരുന്ന സൂപ്പർ ലീഗ് കേരള സീസൺ 3 കൂടുതൽ ആവേശകരമായിരിക്കും, ഇതിന്റെ ഭാഗമായി നടക്കുന്ന മെഗാ ലോഞ്ച് ചടങ്ങിൽ പ്രശസ്ത ഗായകൻ സിദ് ശ്രീറാം മുഖ്യ ആകർഷണമായി കൊച്ചിയിലെ ചടങ്ങിൽ സെപ്റ്റംബർ 12-ന് എത്തും.” — ഫിറോസ് മീരാൻ, മാനേജിംഗ് ഡയറക്ടർ, സൂപ്പർ ലീഗ് കേരള

സംസ്ഥാനത്തെ യുവ ഫുട്ബോൾ പ്രതിഭകൾക്ക് പ്രൊഫഷണൽ തലത്തിലേക്ക് ഉയർന്നുവരാനുള്ള മികച്ച വേദിയായി ഈ പദ്ധതി മാറുകയാണെന്ന് ഭാരവാഹികൾ കൂട്ടിച്ചേർത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!