‘ഭാര്യയെ കൊന്നു’ സ്റ്റേഷനിലെത്തി ഭർത്താവിന്റെ മൊഴി; സമയോചിത ഇടപെടലിലൂടെ യുവതിയുടെ ജീവൻ രക്ഷിച്ച് പൊലീസ്
കോഴിക്കോട്: കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ശ്വാസം മുട്ടിച്ച ശേഷം മരിച്ചെന്ന് കരുതി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ഭർത്താവ് അറസ്റ്റിൽ. വെള്ളയിൽ സ്വദേശിയായ സക്കീറാണ് വെള്ളയിൽ പോലീസ് സ്റ്റേഷനിൽ ഹാജരായത്. എന്നാൽ, പോലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ യുവതിക്ക് ജീവനുണ്ടെന്ന് കണ്ടെത്തുകയും ഉടൻ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുകയുമായിരുന്നു. സക്കീറും ഭാര്യയും തമ്മിൽ വീട്ടിൽ വെച്ച് കടുത്ത കുടുംബവഴക്കുണ്ടാവുകയും, ഇതിനിടെയുണ്ടായ പ്രകോപനത്തിൽ സക്കീർ ഭാര്യയുടെ കഴുത്ത് ഞെരിക്കുകയുമായിരുന്നു. ശ്വാസം കിട്ടാതെ യുവതി അബോധാവസ്ഥയിലായതോടെ ഇവർ മരിച്ചെന്ന് സക്കീർ ഉറപ്പിച്ചു. തുടർന്ന് […]







