Get started with the Mostbet app: essential tips for new casino players

The world of online casinos offers an exhilarating experience filled with endless possibilities for entertainment and winning potential. For newcomers, finding the right platform is crucial to making the most of this journey. The Mostbet app stands out as an excellent choice for both seasoned players and beginners alike, especially with its robust features and […]

kerala Kerala

മഴ മുന്നറിയിപ്പുണ്ടായിട്ടും വയനാട്ടില്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായി:പിണറായി വിജയന്‍

കല്‍പ്പറ്റ: ശക്തമായ മഴ മുന്നറിയിപ്പുണ്ടായിട്ടും വയനാട്ടില്‍ മുന്നൊരുക്കങ്ങള്‍ നടത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് വീഴ്ച സംഭവിച്ചതായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇത് ഗൗരവമായി കാണേണ്ട വിഷയമാണെന്നും പിണറായി വിജയന്‍ പറഞ്ഞു. ദുരന്തമേഖലയും ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ച ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പില്‍ പലര്‍ക്കും വസ്ത്രമില്ലെന്നും വന്ന വസ്ത്രത്തില്‍ തന്നെയാണ് പലരും കഴിയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷം പിന്തുണ അറിയിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 246 MM-ല്‍ അധികം മഴയാണ് മേഖലയില്‍ ലഭിച്ചത്. […]

GLOBAL International Trending

വീണ്ടും യുദ്ധ ഭീതിയില്‍; ഇറാനില്‍ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

തെഹ്‌റാന്‍: ഇറാനെതിരെ കനത്ത വ്യോമാക്രമണവുമായി അമേരിക്ക. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള ബുഷെഹര്‍, ചാബഹാര്‍, ബന്ദര്‍ അബ്ബാസ്, സിറിക്, ജാസ്‌ക്, അബു മൂസ ദ്വീപ് എന്നിവിടങ്ങളില്‍ ശക്തമായ സ്‌ഫോടനങ്ങള്‍ കേട്ടതായാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെക്കുകിഴക്കന്‍ നഗരമായ കോണറാക്കിലും സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ഷഹറിലെ വിമാനത്താവള സമുച്ചയം ലക്ഷ്യമിട്ട ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹോര്‍മുസ് കടലിടുക്കിന്റെ മേല്‍നോട്ടത്തിലും നിയന്ത്രണത്തിലും നിര്‍ണായക പങ്ക് വഹിക്കുന്ന പ്രദേശമായ സിറികില്‍ അമേരിക്ക കനത്ത ആക്രമണം നടത്തിയെന്നാണ് […]

Kerala kerala Trending

സത്യപ്രതിജ്ഞ ചെയ്യാം; കൗണ്‍സിലര്‍ സുഗതന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി

വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന് ഇടക്കാല ജാമ്യം. നഗരസഭയില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനാണ് ജാമ്യം അനുവദിച്ചത്. നെടുമങ്ങാട് കോടതിയാണ് ഇടക്കാല ജാമ്യം നല്‍കിയത്. ജൂലൈ 13 ന് വൈകിട്ട് അഞ്ച് മുതല്‍ ജൂലൈ 14 രാത്രി 9 മണി വരെയാണ് ഇളവ് അനുവദിച്ചത്. നെടുമങ്ങാട് രണ്ടാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.നെടുമങ്ങാട് കോടതിയുടെ പരിഗണനയിലുള്ള രണ്ട് കേസുകള്‍ക്കാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. സുഗതന് സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരു ദിവസത്തെ ഇളവ് ആവശ്യപ്പെട്ട് കോടതിയെ ബിജെപിയും സമീപിച്ചിരുന്നു. […]

Kerala kerala

കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ ക്ലോക്ക് ടവര്‍ തകര്‍ന്നു; ഒഴിവായത് വന്‍ദുരന്തം

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കെട്ടിടം തകര്‍ന്നുവീണ് അപകടം. മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ ക്ലോക്ക് ടവറാണ് തകര്‍ന്നുവീണത്. യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഒരു തീവണ്ടി ഈ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്നു. അതില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. രണ്ടും മൂന്നും പ്ലാറ്റ്‌ഫോമുകള്‍ക്കിടയിലാണ് ക്ലോക്ക് ടവര്‍ സ്ഥിതി ചെയ്തിരുന്നത്. മുകളിലെ മേല്‍ക്കൂര ഉള്‍പ്പെടെയാണ് രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് തകര്‍ന്നുവീണിരിക്കുന്നത്. രാവിലെ പതിനൊന്നേകാലോടെയാണ് സംഭവമുണ്ടായത്.

National

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനാക്കൊള്ള: കുറ്റം സമ്മതിച്ച് പ്രതികള്‍

അയോധ്യായ രാമക്ഷേത്രത്തിലെ സംഭാവനാക്കൊള്ളയില്‍ പൊലീസ് ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച് പ്രതികള്‍. അനുകല്‍പ് മിശ്ര, ലവ്കുശ് മിശ്ര, കരുണേഷ് പാണ്ഡെ എന്നിവരാണ് കുറ്റം സമ്മതിച്ചത്. ട്രസ്റ്റ് മുന്‍ ജനറല്‍ സെക്രട്ടറി ചമ്പത് റായുടെ വിശ്വസ്തന്‍ ടിന്നു യാദവിന്റെ പിന്തുണ തങ്ങള്‍ക്കുണ്ടായിരുന്നെന്നും പ്രതികളുടെ മൊഴി. അയോധ്യക്ക് പിന്നാലെ ഉത്തരാഖണ്ഡിലെ ബദരീനാഥ്, മധ്യപ്രദേശിലെ ബാഗലമുഖി ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്. കേസിലെ പ്രതി അനുകല്പ് മിശ്രയുടെ ബന്ധുക്കളെ അന്വേഷണസംഘം ചോദ്യം ചെയ്തു. സ്വര്‍ണ്ണ വ്യാപാരിയെയും അന്വേഷണസംഘം ചോദ്യം […]

Trending

താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം വീണു; കുട്ടിയ്ക്കുൾപ്പെടെ പരിക്ക്, വൻ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ ഓടിക്കൊണ്ടിരുന്ന ടാക്സി ഇന്നോവ കാറിന് മുകളിലേക്ക് മരം വീണ് അപകടം. വ്യാഴാഴ്ച രാവിലെയുണ്ടായ ഈ സംഭവത്തിൽ കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ ഒരു കുട്ടിയും ഉൾപ്പെടുന്നുണ്ടെങ്കിലും ആരുടെയും പരിക്ക് ഗുരുതരമല്ല. വാഹനത്തിന്റെ ഏറ്റവും പിൻഭാഗത്തെ സീറ്റിന് മുകളിലേക്കാണ് മരം പതിച്ചത് എന്നതിനാൽ മാത്രമാണ് കാറിലുണ്ടായിരുന്നവർ വലിയൊരു ദുരന്തത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. അപകടത്തിൽ കാറിന്റെ പിൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് […]

Trending

ആഭ്യന്തരമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്ക് കമൻ്റ്; ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഫെയ്‌സ്ബുക്കിൽ കമൻ്റിട്ട ആർഎസ്എസ് പ്രവർത്തകനെതിരെ പോലീസ് കേസെടുത്തു. മണ്ണാറശാല സ്വദേശിയായ അനിൽ കുമാറിനെതിരെയാണ് നടപടി. ആയുധക്കേസിലെ പ്രതിയായ കിഷോർ എന്ന വ്യക്തി രമേശ് ചെന്നിത്തലയ്‌ക്കൊപ്പം വേദി പങ്കിടുന്ന ചിത്രം സഹിതമായിരുന്നു അനിൽകുമാറിന്റെ ഫെയ്‌സ്ബുക്ക് കമന്റ്. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലറെ പിടികൂടാൻ കാണിച്ച അതേ താല്പര്യം പ്രതിയായ കിഷോറിനെ പിടികൂടുന്നതിലും പോലീസ് കാണിക്കണമെന്നായിരുന്നു കമന്റിന്റെ ഉള്ളടക്കം. കാര്യങ്ങൾ വിശദീകരിക്കുക എന്നതിനപ്പുറം അധിക്ഷേപകരമായോ മോശമായോ ഉള്ള യാതൊരു പരാമർശങ്ങളും ഈ കമൻ്റ്റിൽ […]

kerala Kerala kerala politics

കള്ളാടിയിലുണ്ടായത് പ്രകൃതി ദുരന്തം;പദ്ധതി അവസാനിപ്പിക്കുക എന്നത് ശരിയായ സമീപനമല്ല; ആവശ്യമായ പരിശോധനയും അന്വേഷണവും നടത്തണം; എം വി ഗോവിന്ദന്‍

വയനാട് കള്ളാടിയിലുണ്ടായത് പ്രകൃതി ദുരന്തമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മല ഇടിച്ചിലാണ് ഉണ്ടായത്. പദ്ധതി അവസാനിപ്പിക്കുക എന്നത് ശരിയായ സമീപനമല്ല. പദ്ധതിപ്രദേശത്തുള്ള ആളുകളെ പുനരധിവസിപ്പിക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പദ്ധതിക്ക് അനുമതി നല്‍കിയത് കേന്ദ്ര സര്‍ക്കാരാണ്. ആവശ്യമായ പരിശോധനയും അന്വേഷണവും നടത്തണം. ഫലപ്രദമായ രീതിയില്‍ പദ്ധതി കൈകാര്യം ചെയ്യണം. യോജിച്ച പ്രവര്‍ത്തനം ഉണ്ടാകണമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. കള്ളാടി ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. അതേസമയം ദുരന്തത്തില്‍ മരണം അഞ്ചായി. […]

Trending

ട്രെയിനില്‍ ദമ്പതികള്‍ക്ക് മണിയറയൊരുക്കി; ടിക്കറ്റ് എക്‌സാമിനറെ സസ്‌പെന്‍ഡ് ചെയ്തു

ട്രെയിനില്‍ ദമ്പതികള്‍ക്ക് മണിയറയൊരുക്കിയ സംഭവത്തില്‍ ടിക്കറ്റ് എക്‌സാമിനര്‍ക്കെതിരെ നടപടി. ടിക്കറ്റ് എക്‌സാമിനറെ സസ്‌പെന്‍ഡ് ചെയ്തു. ട്രെയിന്‍ നമ്പര്‍ 11002 നന്ദിഗ്രാം എക്‌സ്പ്രസിലെ ഫസ്റ്റ് എസി ക്യാബിനില്‍ ആണ് സംഭവം.ബലൂണുകളും പൂക്കളും കൊണ്ട് അലങ്കരിച്ച ട്രെയിനിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. സംഭവത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി റെയില്‍വേ അറിയിച്ചു. അലങ്കാര പണികള്‍ ചെയ്തയാള്‍ ട്രെയിനില്‍ പ്രവേശിച്ചത് ടിക്കറ്റില്ലാതെ. ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നടപടിയെടുത്തായി റെയില്‍വേ അറിയിച്ചു. വിശദമായ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് എന്നും റെയില്‍വേ വ്യക്തമാക്കി ജൂലൈ 6 ന് ട്രെയിന്‍ നമ്പര്‍ […]

error: Protected Content !!