kerala Kerala

ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിര്‍ബന്ധമല്ല; ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി

ബിരുദ പ്രവേശനത്തിന് ഇനി പ്ലസ് ടു നിര്‍ബന്ധമല്ല. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് നല്‍കിയ പ്രൊപ്പോസലിനാണ് അംഗീകാരമായത്. പത്താം ക്ലാസ് കഴിഞ്ഞ് ഐടിഐ/ ഡിപ്ലോമ/ മറ്റു ഭാഷ കോഴ്‌സുകള്‍ എടുത്തവര്‍ക്കും ഇനിമുതല്‍ ബിരുദ പഠനത്തിന് അവസരം. ഡിപ്ലോമയോ ഐടിഐ യോഗ്യതയോ ഉള്ളവര്‍ക്ക് ഇനി ഡിഗ്രി കോഴ്സുകളിലേക്ക് പ്രവേശനം നേടാം എന്നാണ് പുതിയ ഉത്തരവില്‍ പറയുന്നത്.

ഐടിഐ പാസായവര്‍ക്ക് ബിരുദ കോഴ്സുകളുടെ ഒന്നാം വര്‍ഷത്തിലേക്കും മൂന്ന് വര്‍ഷത്തെ പോളിടെക്നിക് ഡിപ്ലോമ നേടിയവര്‍ക്ക് രണ്ടാം വര്‍ഷത്തിലേക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെയും പ്രവേശനം ലഭിക്കും.202728 അധ്യയന വര്‍ഷം മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരുക. സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും പുതിയ ഉത്തരവ് നടപ്പാക്കാന്‍ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!