Local

കാരന്തൂരില്‍ ലോറി ഡ്രൈവറെ കത്തിചൂണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

കാരന്തൂർ : ക​ത്തി​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ഇ​ത​ര​സം​സ്ഥാ​ന ലോ​റി ഡ്രൈ​വ​റു​ടെ പ​ണം ക​വ​ര്‍​ന്നു. കാരന്തൂർ പാ​ല​യ്ക്ക​ല്‍ പെ​ടോ​ള്‍ പ​മ്പി​നു സ​മീ​പം ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ച​ത്തീ​സ്ഗ​ഡ് ജി​ലാ​യ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് വി​നാ​യ​ക് എ​ന്ന​യാ​ൾ ലോ​റി​യി​ലെ ബാ​ഗി​ൽ സൂ​ക്ഷി​ച്ച 21,400 രൂ​പ​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​രാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. കു​ന്ന​മം​ഗ​ലം പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചിട്ടുണ്ട്.

Kerala

കേരളത്തില്‍ 50,000 കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നെന്ന് തോമസ് ഐസക്

കോഴിക്കോട്: 50,000 കോടിയോളം രൂപയുടെ നിക്ഷേപമാണ് വരുംവര്‍ഷങ്ങളില്‍ കേരളത്തിന്റെ വികസന രംഗത്ത് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘ജനകീയ ബദലുകളുടെ നിര്‍മിതി, ഊരാളുങ്കല്‍ സൊസൈറ്റിയുടെ അനുഭവം’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വന്‍ നിക്ഷേപങ്ങള്‍ വരുമ്പോള്‍ പ്രവൃത്തികള്‍ വിശ്വസിച്ച് ഏല്‍പിക്കാന്‍ കഴിയുന്ന, ആത്മാര്‍ഥതയുള്ള ഏജന്‍സികള്‍ വേണം. മാറി വരുന്ന നിര്‍മാണാവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രതികരിക്കാനും പുതിയ നിര്‍മാണ രീതികള്‍ സ്വായത്തമാക്കാനുമാണ് ഊരാളുങ്കല്‍ സൊസൈറ്റി ശ്രമിക്കുന്നത് എന്നും മുന്നോട്ടുള്ള പാതകള്‍ സൃഷ്ടിക്കാനും മുന്നേ […]

Local

മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം: 29 ന് ദേശീയ പാത ഉപരോദം

മാനാഞ്ചിറ: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന് പ്രഖ്യാപിച്ച നൂറു കോടി രൂപ ഉടന്‍ ലഭ്യമാക്കുക, സമ്മതപത്രം നല്‍കാത്തവരുടെ ഭൂമി ലാന്‍ഡ് അക്വിസിഷന്‍ നിയമമനുസരിച്ച് ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് കര്‍മസമിതി ജൂലായ് 29-ന് ് മലാപ്പറമ്പ് ജങ്ഷനില്‍ ദേശീയപാത ഉപരോധിക്കും. സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ എഴുത്തുകാരി പി. വത്സല ഉദ്ഘാടനം ചെയ്തു. റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ 234.5 കോടി രൂപ ഒന്നിച്ച് നല്‍കണമെന്ന് ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. സമരസമിതി പ്രസിഡന്റ് ഡോ. എം.ജി.എസ്. നാരായണന്‍ […]

News

കാരപ്പറമ്പ് എച്ചഎസ്എസ് കാണാന്‍ മന്ത്രി തോമസ് ഐസക്ക് എത്തി

കോഴിക്കോട്: നവീകരിച്ച കാരപ്പറമ്പ് ഗവ. എച്ച്എസ്എസ് കാണാന്‍ മന്ത്രി ഡോ. ടി എം തോമസ് ഐസക് എത്തി. ഞായറാഴ്ച പകല്‍ ഒന്നോടെ എ പ്രദീപ് കുമാര്‍ എംഎല്‍എയ്‌ക്കൊപ്പം എത്തിയ അദ്ദേഹം മുക്കാല്‍ മണിക്കൂറോളം സ്‌കൂളിലെ എല്ലാ ഭാഗവും നടന്ന് കണ്ടു. ലൈബ്രറി, ഇന്‍ഡോര്‍ സ്‌റ്റേഡിയം, ഡൈനിങ് ഹാള്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും കണ്ട അദ്ദേഹം അധ്യയന രംഗത്തും ഈ മികവ് നിലനിര്‍ത്തണമെന്ന് സന്ദര്‍ശക കുറിപ്പില്‍ രേഖപ്പെടുത്തി. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കാരപ്പറമ്പ് സ്‌കൂളിന് പ്രത്യേകമായി അഞ്ചുകോടി […]

Local

സാങ്കേതിക തകരാര്‍: ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണം മാറ്റിവച്ചു

ശ്രീഹരിക്കോട്ട: ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണം മാറ്റിവെച്ചു. ക്രയോജനിക് ഇന്ധനടാങ്കില്‍ ഉണ്ടായ പ്രശ്നമാണ് അവസാന നിമിഷം വിക്ഷേപണം മാറ്റിവെയ്ക്കാന്‍ കാരണമായത്. പുലര്‍ച്ചേ 2.51 ന് നടത്താനിരുന്ന വിക്ഷേപണം 56 മിനിറ്റ് 24 സെക്കന്റ് മാത്രം ബാക്കി നില്‍ക്കെയാണ് നിര്‍ത്തിവെച്ചത്. വിക്ഷേപണത്തിനുള്ള പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് ഐ.എസ്.ആര്‍.ഒ പറഞ്ഞു. ക്രയോജനിക് ഇന്ധനടാങ്കില്‍ ഉണ്ടായ പ്രശ്നമാണ് അവസാന നിമിഷം വിക്ഷേപണം മാറ്റിവെയ്ക്കാന്‍ കാരണമായത്. ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ ചന്ദ്രദൗത്യമാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ 2. 978 കോടി […]

Kerala

മൂഴിക്കലില്‍ ജ്വല്ലറിയില്‍ കവര്‍ച്ച ശ്രമം; കവര്‍ച്ചക്കാര്‍ ഓടിരക്ഷപ്പെട്ടു

മൂഴിക്കല്‍: മൂഴിക്കലില്‍ ജ്വല്ലറിയില്‍ കവര്‍ച്ചാ ശ്രമം. ഈസ്റ്റ് മൂഴിക്കലിലെ ജ്വല്ലറിയുടെ പൂട്ട് തകര്‍ക്കാനായിരുന്നു ശ്രമം എന്നാല്‍ പോലീസ് പട്രോളിങ് വാഹനം കണ്ടപ്പോള്‍ കവര്‍ച്ചക്കാര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു കവര്‍ച്ച ശ്രമം. കവര്‍ച്ചക്കാര്‍ക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ഓമശ്ശേരിയിലും തോക്കുചൂണ്ടി കവര്‍ച്ച നടന്നിരുന്നു. അതിനാല്‍ പോലീസ് വളരെ ഗൗരവത്തോടെയാണ് വിഷയം കാണുന്നത്.

Kerala

ഓമശ്ശേരി ജ്വല്ലറിയിലെ കവര്‍ച്ച: പ്രതികള്‍ ബംഗ്ലാദേശ് സ്വദേശികളെന്ന് സ്ഥിരീകരിച്ചു

ഓമശ്ശേരി :ഓമശ്ശേരി ജ്വല്ലറിയിലെ കവര്‍ച്ച കേസിലെ മൂന്ന് പ്രതികളും ബംഗ്ലാദേശ് സ്വദേശികളെന്ന് സ്ഥിരീകരിച്ചു. പ്രതികള്‍ താമസിച്ചിരുന്ന പൂളപൊയ്യിലിലെ മുറിയില്‍ പരിശോധന നടത്തിയതിനെത്തുടര്‍ന്നാണ് ് പ്രതികള്‍ ബംഗ്ലാദേശുകാരെന്ന് പോലീസ് സ്ഥിരീകരിച്ചത്. പ്രതികള്‍ ഉപയോഗിച്ചത് വ്യാജ തിരിച്ചറിയല്‍രേഖയാണെന്നും് മഹാരാഷ്ട്രയിലെ താനെയില്‍നിന്നാണ് ഇവര്‍ ഇത് നിര്‍മിച്ചതെന്നും പോലീസ് സംശയിക്കുന്നു. അതേസമയം ജ്വല്ലറിയില്‍ ഇന്നലെ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും തെളിവെടുത്തു. രാവിലെ പത്തരയോടെ പോലീസും വിദഗ്ധസംഘവും സംഭവസ്ഥലത്തെത്തി. അടച്ചിട്ട മുറിയില്‍ ജീവനക്കാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പ്രതികളുടേതെന്നു സംശയിക്കുന്ന വിരലടയാളവും ലഭിച്ചതായി […]

അൽമദ്രസത്തു സുന്നിയ്യയിൽ രക്ഷാകർതൃ സംഗമം

കുന്ദമംഗലം: അൽ മദ്രസത്തു സുന്നിയ്യ രക്ഷാകർതൃ സംഗമം മഹല്ല് ഇമാം അബ്ദുന്നൂർ സഖാഫി ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം അഷ്റഫ് സഖാഫി അധ്യക്ഷത വഹിച്ചു. മഹല്ല് പ്രസിഡണ്ട് കെ.ആലിക്കുട്ടി ഹാജി, പി.അഹമ്മദ് കുട്ടി ഹാജി, എം.പി ആലി ഹാജി, സി.സലീം, ആശിഖ് ലത്തീഫി, റസാഖ് മുസ് ലിയാർ പ്രസംഗിച്ചു.ഭാരവാഹികൾ അബൂബക്കർ കുന്ദമംഗലം (പ്ര. സി) എം.പി റസാഖ്, .സലീം ചേരിക്കമ്മൽ (വൈ. പ്രസി) അഷ്റഫ് സഖാഫി (ജന. സെക്ര) കെ അബ്ദുൽ ലത്തീഫ് ,ഷാജഹാൻ മൂത്തിടക്കാട്ട് ( […]

സാഹിത്യോത്സവത്തിൽ പതിമംഗലം യൂണിറ്റ് ജേതാക്കളായി

കുന്ദമംഗലം: കളരിക്കണ്ടിയിൽ നടന്ന പതിമംഗലം സെക്റ്റർ എസ്.എസ്.എഫ് സാഹിത്യോത്സവത്തിൽ പതിമംഗലം യൂണിറ്റ് ജേതാക്കളായി, കളരിക്കണ്ടി, പടനിലം യൂണിറ്റുകൾ യഥാക്രമം രണ്ടും, മൂന്നും സ്ഥാനം, നേടി. പി.ടി.എ റഹീം എം എൽ എ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് , കാർട്ടൂണിസ്റ്റ് അനീഷ് പെരുമണ്ണ ട്രോഫി വിതരണം ചെയ്തു. . എസ്.എസ് എഫ് ജില്ലാ സിക്രട്ടറി അബ്ദുൽ വാഹിദ് സഖാഫി. സന്ദേശ പ്രഭാഷണം നടത്തി .ഉബൈദ് പടനിലം അധ്യക്ഷത വഹിച്ചു. ഇ.കെ മൊയ്തീൻ കുട്ടി സഖാഫി ഒ.കെ സൈഫുദ്ധീൻ, ഷുഹൈബ്, […]

ഉല്ലാസ പറവകൾ അദ്ധ്യാപക ശിൽപശാല

പെരിങ്ങൊളം : ഉല്ലാസപ്പറവകൾ ആരോഗ്യ വിദ്യാഭ്യാസ ജീവിത നൈപുണി വികസന പദ്ധതി കോഴിക്കോട് ജില്ലയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി പെരിങ്ങാളം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ അധ്യാപക പരിശീലന പദ്ധതി ഡി.ഡി.ഇ ഇ സുരേഷ് കുമാർ ഉൽഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ആർ.വി.ജാഫർ അധ്യക്ഷം വഹിച്ച ചടങ്ങിൽ ഡയറ്റ് എൻസിപ്പൽ കെ.വി.പത്മനാഭൻ ,ഡയറ്റ് ഫാക്കൽറ്റി ബിന്നു ,പ്രിൻസിപ്പൽ അജിത ,ഹെഡ്മിസ്ട്രസ് ദീപ എം.ആർ ,വി.അഷ്റഫ് ,രാമചന്ദ്രൻ ,ഗഫൂർ എന്നിവർ സംസാരിച്ചു

error: Protected Content !!