കോഴിക്കോട്: നവീകരിച്ച കാരപ്പറമ്പ് ഗവ. എച്ച്എസ്എസ് കാണാന്‍ മന്ത്രി ഡോ. ടി എം തോമസ് ഐസക് എത്തി. ഞായറാഴ്ച പകല്‍ ഒന്നോടെ എ പ്രദീപ് കുമാര്‍ എംഎല്‍എയ്‌ക്കൊപ്പം എത്തിയ അദ്ദേഹം മുക്കാല്‍ മണിക്കൂറോളം സ്‌കൂളിലെ എല്ലാ ഭാഗവും നടന്ന് കണ്ടു. ലൈബ്രറി, ഇന്‍ഡോര്‍ സ്‌റ്റേഡിയം, ഡൈനിങ് ഹാള്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും കണ്ട അദ്ദേഹം അധ്യയന രംഗത്തും ഈ മികവ് നിലനിര്‍ത്തണമെന്ന് സന്ദര്‍ശക കുറിപ്പില്‍ രേഖപ്പെടുത്തി.
മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കാരപ്പറമ്പ് സ്‌കൂളിന് പ്രത്യേകമായി അഞ്ചുകോടി രൂപ മന്ത്രി തോമസ് ഐസക് അനുവദിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇത്തവണ മറ്റ് സ്‌കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചത്. ഫ്രണ്ട്ലൈന്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ വെങ്കിടേഷ് രാമകൃഷ്ണനും ഒപ്പമുണ്ടായി.