മാനാഞ്ചിറ: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡിന് പ്രഖ്യാപിച്ച നൂറു കോടി രൂപ ഉടന്‍ ലഭ്യമാക്കുക, സമ്മതപത്രം നല്‍കാത്തവരുടെ ഭൂമി ലാന്‍ഡ് അക്വിസിഷന്‍ നിയമമനുസരിച്ച് ഏറ്റെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് കര്‍മസമിതി ജൂലായ് 29-ന് ് മലാപ്പറമ്പ് ജങ്ഷനില്‍ ദേശീയപാത ഉപരോധിക്കും.
സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ എഴുത്തുകാരി പി. വത്സല ഉദ്ഘാടനം ചെയ്തു.
റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ 234.5 കോടി രൂപ ഒന്നിച്ച് നല്‍കണമെന്ന് ഡോ. എം.കെ. മുനീര്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. സമരസമിതി പ്രസിഡന്റ് ഡോ. എം.ജി.എസ്. നാരായണന്‍ അധ്യക്ഷനായി. ഗ്രോ വാസു, ഡോ. കെ. മൊയ്തു, എന്‍.വി. ബാബുരാജ്, പി.എം. നിയാസ്, കെ.വി. സുബ്രഹ്മണ്യന്‍, പ്രശാന്ത്കുമാര്‍, വിദ്യാ ബാലകൃഷ്ണന്‍, എം.പി. വാസുദേവന്‍, പി. ഗോപിനാഥന്‍, സി. ചേക്കുട്ടിഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.