Kerala

‘രണ്ട് മാസത്തേക്ക് തോമസ് ഐസക്കിനെ ഹാജറാക്കാൻ പറയരുത്’; തുടർ സമൻസുകൾ അയക്കുന്നതിൽ നിന്ന് ഇ.ഡിയെ തടഞ്ഞ് ഹൈക്കോടതി

  • 10th October 2022
  • 0 Comments

ഇ.ഡി അന്വേഷണത്തെയും സമൻസുകളെയും ചോദ്യം ചെയ്ത് മുൻ ധനമന്ത്രി തോമസ് ഐസകും, കിഫ്ബിയും സമർപ്പിച്ച ഹർജികളിൽ നിലപാട് വ്യക്തമാക്കി ഹൈക്കോടതി. ഇ ഡി അന്വേഷണത്തിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്നും രണ്ട് മാസത്തേക്ക് തോമസ് ഐസക്കിനെ ഹാജരാകാൻ പറയരുതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇനി ഐസക്കിന് തുടർ സെമൻസുകൾ അയക്കാൻ പാടില്ല. കേസ് പിന്നീട് പരിഗണിക്കും. മുഖ്യമന്ത്രിയ്ക്ക് എതിരായ് ഗൂഢാലോചന നടത്തുന്നു എന്ന് വരുത്തി തിർക്കാൻ ശ്രമിച്ചത് ഇ.ഡിയെ പ്രതിരോധിക്കാനാണെന്നാണ് ഇ.ഡിയുടെ വാദം. മസാല ബോണ്ട് കേസിലെ ഇഡി സമൻസിനെതിരെയാണ് […]

Kerala

‘അന്വേഷണത്തെ നിശ്ചലമാക്കാൻ ശ്രമിക്കുകയാണ്’; തോമസ് ഐസക്കിനെതിരെ ഇഡി

  • 24th September 2022
  • 0 Comments

കൊച്ചി: മുൻ ധനമന്ത്രി തോമസ് ഐസക്കിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്. മസാല ബോണ്ടിലെ ഇഡി അന്വേഷണത്തിനെതിരായ ഹർജി അപക്വമാണെന്ന് ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. ഇഡി അന്വേഷണത്തിൽ നിന്ന് ഒളിച്ചോടാൻ ഐസക് ശ്രമിക്കുന്നുവെന്നും വസ്തുത വിരുദ്ധമായ ആരോപണമാണ് ഇ ഡിക്കെതിരെ നടത്തുന്നതെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു. ഇഡിയുടെ അന്വേഷണ പരിധിയിൽ നിന്ന് രക്ഷപ്പെടാനാണ് തോമസ് ഐസക്കിൻറെ ശ്രമം. അന്വേഷണത്തെ നിശ്ചലമാക്കാൻ ശ്രമിക്കുകയാണ്. മസാല ബോണ്ട് വിതരണത്തിലെ ഫെമ ലംഘനം അന്വേഷിക്കാൻ ഇഡിക്ക് അധികാരമുണ്ട്. അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. അതിനാൽ ഐസകിൻറെ പങ്കാളിത്തം […]

Kerala News

നിങ്ങള്‍ കഥയുണ്ടാക്കുന്നതിന് നമ്മളെന്തു ചെയ്യാനാ,മുസ്ലിംലീഗ് യു.ഡി.എഫ് വിടുന്ന പ്രശ്‌നമില്ല; ഐസക്കിന്റെ പോസ്റ്റില്‍ രാഷ്ട്രീയമില്ലെന്ന് കുഞ്ഞാലിക്കുട്ടി

  • 22nd February 2022
  • 0 Comments

മുന്‍ മന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് വെച്ച് ചിലര്‍ കഥകള്‍ മെനയുകയാണെന്നും മുസ്ലിം ലീഗ് യു.ഡി.എഫില്‍ ഉറച്ച് നില്‍ക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി. യു.ഡി.എഫിനെ ശക്തിപ്പെടുത്താനാണ് ജനങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്ലിം ലീഗിന് വാക്കും പ്രവര്‍ത്തിയും ഒന്നാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.നിങ്ങള്‍ കഥയുണ്ടാക്കുന്നതിന് നമ്മളെന്തു ചെയ്യാനാ… ഫെയ്‌സ്ബുക്ക് പോസ്റ്റ് എന്നെപ്പറ്റി മാത്രമല്ലല്ലോ…ഫെയ്‌സ്ബുക്ക് പോസ്റ്റിലേത് ചരിത്രം പറയുന്നതല്ലേ. ഉമ്മന്‍ചാണ്ടിയെപ്പറ്റി പറഞ്ഞിട്ടുണ്ട്, മുനീറിനെപ്പറ്റി പറഞ്ഞിട്ടുണ്ട്. വേറെ പലരെപ്പറ്റിയും പറഞ്ഞിട്ടുണ്ട്. അതില്‍ രാഷ്ട്രീയമില്ല. യുഡിഎഫിന്റെ നയം ഒരു കാലത്തും നെഗറ്റീവ് ആയിട്ടില്ല. ക്രിയാത്മകമായിരുന്നു. […]

Kerala News

തുടലഴിച്ചുവിട്ടകേന്ദ്ര ഏജന്‍സികളെ മാത്രമല്ല, ആ തുടലുപിടിക്കുന്ന കരങ്ങളേയും കേരളത്തിന് ഭയമില്ല;തോമസ് ഐസക്

  • 4th March 2021
  • 0 Comments

കിഫ്ബിയ്‌ക്കെതിരെയുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തെ നിശിതമായി വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്ക്.  തുടലഴിച്ചുവിട്ടകേന്ദ്ര ഏജന്‍സികളെ മാത്രമല്ല, ആ തുടലുപിടിക്കുന്ന കരങ്ങളേയും കേരളത്തിന് ഭയമില്ലെന്ന് തോമസ് ഐസക്ക് ഫേസ് ബൂക്കിലൂടെ പ്രതികരിച്ചു ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം തുടലഴിച്ചു വിട്ട കേന്ദ്ര ഏജൻസികളെ കണ്ട് ഭയന്നോടുന്നവരല്ല കേരളം ഭരിക്കുന്നത് എന്ന് പറഞ്ഞതിൽ ആകെ രോഷാകുലനാണ് കേന്ദ്രമന്ത്രി വി.മുരളീധരൻ. ആ സ്ഥിതിയ്ക്ക് ഇത്രയും കൂടി പറഞ്ഞേക്കാം. ആ തുടലു പിടിക്കുന്ന കരങ്ങളെയും ഞങ്ങൾക്കു ഭയമില്ല. കിഫ്ബിയെ തകർത്ത് കേരള വികസനം […]

Kerala News

കിഫ്ബിയെ ഇ.ഡി. ഒരു ചുക്കും ചെയ്യില്ല; ഇ.ഡിയെ വെല്ലുവിളിച്ച് ധനമന്ത്രി

  • 3rd March 2021
  • 0 Comments

കിഫ്ബി മസാലബോണ്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കേസെടുത്ത സംഭവത്തില്‍ ഇ.ഡിയെ വെല്ലുവിളിച്ച് ധനമന്ത്രി ടി.എം. തോമസ് ഐസക്. കിഫ്ബിയെ ഇ.ഡി. ഒരു ചുക്കും ചെയ്യില്ലെന്ന് അദ്ദേഹം ഫേയ്സ്ബുക്കില്‍ പ്രതികരിച്ചു. കിഫ്ബി സിഇഒ കെഎം എബ്രഹാമിനും ഡപ്യൂട്ടി സിഇഒയ്ക്കും ഇ.ഡി ഇന്നലെ നോട്ടീസ് നല്‍കിയിരുന്നു. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. കിഫ്ബി മസാലബോണ്ടില്‍ വ്യാപക ക്രമക്കേടുനടന്നെന്ന് പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നാണ് ഇ.ഡി. നിലപാട്. കേന്ദ്രസര്‍ക്കാര്‍ അനുമതിയില്ലാതെ മസാലബോണ്ടിലൂടെ വിദേശ ധനസഹായം സ്വീകരിച്ചത് […]

”നരേന്ദ്രമോദിയും തോമസ് ഐസക്കും തമ്മില്‍ എന്താ വ്യാത്യാസം”; ധനമന്ത്രിക്കെതിരെ പ്രതിപക്ഷ നേതാവ്

  • 9th February 2021
  • 0 Comments

ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്റെ സമരം പ്രതിപക്ഷം ഇളക്കിവിട്ടതാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ആരോപണത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്തരമൊരു പരാമര്‍ശം നടത്തിയ തോമസ് ഐസക്കും കര്‍ഷക പ്രക്ഷോഭകരെ സമരജീവികള്‍ എന്ന് വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഐക്യകേരള യാത്രക്കിടെയാണ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. നരേന്ദ്രമോദിയും തോമസ് ഐസക്കും തമ്മില്‍ എന്താ വ്യാത്യാസം. നരേന്ദ്രമോദി സമര ജീവികള്‍ എന്ന് വിളിക്കുമ്പോള്‍ യുഡിഎഫ് […]

Kerala

ശബരിമല വിഷയം;കോടതി വിധിയാണ് സര്‍ക്കാര്‍ നയം;തോമസ് ഐസക്

  • 6th February 2021
  • 0 Comments

ശബരിമല വിഷയത്തില്‍ കോടതി വിധിയാണ് സര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇത് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ടെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി. ഒന്നും പറയാനില്ലാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് വീണ്ടും ശബരിമല ഉയര്‍ത്തിക്കാട്ടുന്നതെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ പയറ്റി പരാജയപ്പെട്ട അടവ് തന്നെ അവർ വീണ്ടും പുറത്തിറക്കുകയാമെന്നും ഐസക്ക് പരിഹസിച്ചു.

Kerala News

കേരളത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് താഴേക്ക്

  • 14th January 2021
  • 0 Comments

2020-ല്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര വളര്‍ച്ചാനിരക്ക് 6.49ല്‍ നിന്ന് 3.45 ശതമാനമായി കുറഞ്ഞു. സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക് നിയസഭയില്‍ വെച്ചു. കൊവിഡ് മഹാമാരിയും മറ്റ് പ്രകൃതിദുരന്തങ്ങളുടെ പ്രതിഫലനങ്ങളും തിരിച്ചടിയേല്‍പ്പിച്ച സംസ്ഥാനത്തിന്റെ ആഭ്യന്തരകടബാധ്യത കുതിച്ചുകയറിയിട്ടുണ്ട് . ശമ്പളം, പലിശ, പെന്‍ഷന്‍ ചെലവ് എന്നിവ ഉയര്‍ന്നു. അതിനാല്‍ത്തന്നെ, സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311 കോടി രൂപയായി ഉയര്‍ന്നു. ആഭ്യന്തര കടത്തിന്റെ വര്‍ധന 9.91- ശതമാനമാണ്. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സമ്പദ് വ്യവസ്ഥ 26 ശതമാനം ചുരുങ്ങുമെന്നും റിപ്പോര്‍ട്ട് […]

‘ഇത് കേട്ടാല്‍ തോന്നുമല്ലോ വിജിലന്‍സ് പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന്’, തോമസ് ഐസക്കിനെ തള്ളി സുധാകരന്‍

കെ.എസ്.എഫ്.ഇ റെയ്ഡ് വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക്കിനെ തള്ളി മന്ത്രി ജി. സുധാകരന്‍. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞതാണ് ശരിയെന്നും അത് അംഗീകരിച്ചാല്‍ മതിയെന്നും ജി. സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി കൃത്യമായി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത് നമ്മള്‍ അംഗീകരിച്ചാല്‍ മതി. റെയ്ഡ് സാധാരണമായി നടക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. എന്റെ വകുപ്പില്‍ എത്രയോ പരിശോധനകള്‍ നടന്നിട്ടുണ്ട്. ഞാന്‍ ഒന്നും മിണ്ടിയില്ലല്ലോ. അത് നടന്നോട്ടെ. ഇത് നമ്മളെ ബാധിക്കുന്ന വിഷയമല്ല. കേന്ദ്രഏജന്‍സികള്‍ വട്ടമിട്ടുപറന്നതുകൊണ്ട് ഇവിടുത്തെ വിജിലന്‍സിനെ പിരിച്ചുവിടണോ. ഇത് […]

തോമസ് ഐസക്കിന് അല്‍പമെങ്കിലും ഉളുപ്പ് അവശേഷിക്കുന്നുണ്ടെങ്കില്‍ ഉടന്‍ രാജി വെക്കണം; രമേശ് ചെന്നിത്തല

ധന മന്ത്രി തോമസ് ഐസക്കിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞ സ്ഥിതിക്ക് ധനമന്ത്രി സ്ഥാനത്ത് തുടരാന്‍ തോമസ് ഐസക്കിന് അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണെന്നും അല്‍പമെങ്കിലും ഉളുപ്പ് അവശേഷിക്കുന്നുണ്ടെങ്കില്‍ ഉടന്‍ രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു ദിവസമായി വിജിലന്‍സിനെതിരെ വാളോങ്ങി നിന്ന തോമസ് ഐസക്കിനെ മുഖമടച്ച് പ്രഹരിക്കുന്ന മട്ടിലാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. പരസ്യമായി മുഖ്യമന്ത്രി തന്‍റെ മന്ത്രിസഭയിലെ ഒരംഗത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. അതിനര്‍ത്ഥം ആ മന്ത്രിയില്‍ […]

error: Protected Content !!