വിജിലന്‍സ് നിയമം തീരുമാനിക്കേണ്ട’;അതിന് നിയമവകുപ്പുണ്ട് കെ.എസ്.എഫ്.ഇ വിവാദത്തില്‍ തോമസ് ഐസക്
കെ.എസ്.എഫ്.ഇയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളിക്കൊണ്ട് ധനമന്ത്രി തോമസ് ഐസക്. നിയമവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ തീരുമാനിക്കേണ്ടത് വിജിലന്‍സ് അല്ല അതിന് നിയമവകുപ്പുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ”കെ.എസ്.എഫ്.ഇ യുടെ പണം ദൈനംദിനം കിട്ടുന്നത് ട്രഷറിയില്‍ അടയ്ക്കാനുള്ളതല്ല. പ്രവാസി ചിട്ടിയുടെ പണം കിഫ്ബി ബോണ്ടുകളായാണ് നിക്ഷേപിക്കുന്നത്. സര്‍ക്കാര്‍ അതിന് അനുമതിയും കൊടുത്തിട്ടുണ്ട്. കെ.എസ്.എഫ്.ഇയില്‍ പരിശോധന നടത്തിയതില്‍ തങ്ങള്‍ക്ക് പേടിയൊന്നുമില്ല. അവരുടെ സമയം കളഞ്ഞുവെന്നല്ലാതെ അതുകൊണ്ട് പ്രത്യേകിച്ചൊന്നും സംഭവിക്കാന്‍ പോകുന്നില്ല’, തോമസ് ഐസക് മാധ്യമങ്ങളോട് പ്രതികരിച്ചു.ഇത് നിയമത്തിന്റെ പ്രശ്‌നമാണ്. […]




