ചകിരി ഉൽപാദനം– സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും -മന്ത്രി തോമസ് ഐസക്
കയർ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ചകിരി ഉത്പാദിപ്പിക്കാൻ സ്വകാര്യ സംരംഭകർ തയ്യാറായി വരികയാണെങ്കിൽ അവർക്ക് വേണ്ട സഹായ സഹകരണം ചെയ്തു നൽകാൻ സർക്കാർ തയ്യാറാണെന്ന് ധനകാര്യ-കയര്‍ വകുപ്പ് മന്ത്രി ഡോ ടി.എം. തോമസ് ഐസക് പറഞ്ഞു. കയര്‍ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘500 ചകിരി മില്ലുകള്‍’ ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കയർ വ്യവസായത്തെ ഉയർത്തി കൊണ്ടുവരാൻ സ്വകാര്യമേഖലയെ ഉപയോഗിക്കും. കേരളത്തിൽ,പ്രത്യേകിച്ച് മലബാറിൽ കയർ വ്യവസായത്തെ പോലെ ലാഭകരമായി ചെയ്യാവുന്ന മറ്റൊരു വ്യവസായമില്ലെന്നും […]


