News

ഓമശ്ശേരി വേനപ്പാറ റോഡിന് രണ്ട് കോടിയുടെ ഭരണാനുമതി:കാരാട്ട് റസാഖ് എംഎല്‍എ

ഓമശ്ശേരി: ഓമശ്ശേരി വേനപ്പാറ റോഡിന് രണ്ട് കോടിയുടെ ഭരണാനുമതി ലഭിച്ചതായി കാരാട്ട് റസാഖ് എംഎല്‍എ. ടൂറിസം മേഖലയില്‍ ഏറെ പ്രാധാന്യമുള്ള സംസ്ഥാന പാതയായ കാപ്പാട്- തുഷാരഗിരി- അരീക്കോട് റോഡില്‍ ഓമശ്ശേരി ടൗണില്‍ നിന്നും ആരംഭിച്ച് വേനപ്പാറ വഴി കടന്നു പോകുന്നതാണ് റോഡ്. റോഡിന്റെ ആധുനിക രീതിയിലുള്ള നവീകരണ പ്രവൃത്തിക്ക് 2019-20 വര്‍ഷത്തെ ബഡ്ജറ്റിലായിരുന്നു തുക പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ ഒന്നര കിലോമീറ്റര്‍ ദൂരത്തിലാണ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതെന്നും ആധുനിക രീതിയിലുള്ള BM BC ടാറിംഗും, ഡ്രൈനേജ് സംവിധാനവും, നടപ്പാതകളില്‍ ടൈല്‍ […]

Local

അനുസ്മരണം സംഘടിപ്പിച്ചു

മടവൂര്‍: കെ.ടി റഹീസ് എന്നിവരുടെ അനുസ്മരണം മടവൂര്‍ ടൗണ്‍ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. നീലഞ്ചേരിതാഴം കെ.പി. ജബ്ബാറിന്റെ വീട്ടില്‍ വെച്ച് നടന്ന അനുസ്മരണം വി.കെ.അബ്ദുറഹിമാന്‍ ഉത്ഘാടനം ചെയ്തു. ഫൈസല്‍ ഫൈസി മടവൂര്‍ അനുസ്മരണപ്രഭാഷണംനടത്തി. ടി.കെ.അഷ്റഫ് അധ്യക്ഷത വഹിച്ചു. ടി.അബ്ദുറഹിമാന്‍ മാസ്റ്റര്‍, പി. മൊയ്തീന്‍ കുട്ടി മാസ്റ്റര്‍, കാസിം കുന്നത്ത്,കെ.പി.യസാര്‍, വി. റാസിഖ്,മുനീര്‍ പുതുക്കുടി, പി.സി.തസ്ലീമലി, ടി.സക്കീര്‍, എം.സി. അന്‍വര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജലീല്‍ പുതുക്കുടി സ്വാഗതവും റബീല്‍ ആരാമം നന്ദി യും […]

Local

മടവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് യുഡിഎഫ് നിലനിര്‍ത്തി

മടവൂര്‍ : മടവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണം യു.ഡി.ഫ് നിലനിര്‍ത്തി. ബാങ്ക് പ്രസിഡന്റ് ആയി മുസ്ലിം ലീഗിലെ കെ. അബ്ദുല്‍ അസീസ് മാസ്റ്ററും വൈസ് പ്രസിഡന്റ് ആയി ജനതാദളിലെ രാമന്‍ എന്നവരും തെരഞ്ഞെടുക്കപ്പെട്ടു. ഭരണ സമിതി അംഗങ്ങളായി മുസ്ലിം ലീഗിലെ യു.പി.അസീസ് മാസ്റ്റര്‍, പി.കെ. ഹനീഫ,നജ്മുന്നിസ മില്ലത്ത്, ടി.പി.ഹഫ്‌സത്ത് കോണ്‍ഗ്രസ്സിലെ ടി.വി.അബൂബക്കര്‍, ജനാര്‍ദ്ദനന്‍ മടവൂര്‍ മുക്ക്, ഗോപാലന്‍ അംഗത്തായി, ബിന്ദു തുടങ്ങിയവര്‍ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് നടന്ന ഒരു സീറ്റില്‍ യൂസുഫ് പുല്ലാളൂരാണ് വിജയിച്ചത്.

പൊട്ടിവീണ ലൈനിൽ നിന്ന് വൈദ്യുതി പ്രവഹിച്ച വെള്ളത്തിൽ ചവിട്ടി യുവാവ് ഷോക്കേറ്റ് മരിച്ചു

കുന്ദമംഗലം: മഴയത്ത് പൊട്ടിവീണ ഇലക്ട്രിക് ലൈനിൽ നിന്ന് വൈദ്യുതി പ്രവഹിച്ച വെള്ളത്തിൽ ചവിട്ടിയ യുവാവ് ഷോക്കേറ്റ് മരിച്ചു. പന്തീർപാടം കാരക്കുന്നുമ്മൽ ഷമീർ (28) ആണ് മരിച്ചത്.കോവൂരിനടുത്ത് ഇരിങ്ങാടൻ പള്ളി റോഡിന് സമീപം ചൊവ്വാഴ്ച രാത്രി 7 മണിക്കാണ് സംഭവം. ജോലി ചെയ്യുന്ന കോവൂരിലെ പച്ചക്കറി കടയിൽ നിന്ന് കട ഉടമയുടെ വീട്ടിലേക്ക് പോയതായിരുന്നു ഷമീർ.സമയം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് വഴിയിലെ വെള്ളത്തിൽ പൊട്ടിവീണ ഇലക്ട്രിക്ക് ലൈനിന് സമീപം ഷോക്കേറ്റ് വീണ അവസ്ഥയിൽ കണ്ടെത്തിയത്.പിതാവ്: കാത്തിരികുട്ടി , […]

News

കോഴിവേസ്റ്റ് തള്ളി മാലിന്യ പ്രശ്‌നം സൃഷ്ടിക്കുന്നതിന് അറുതി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ എഴുപതോളം പഞ്ചായത്തുകളില്‍ കോഴി മാലിന്യം സംസ്‌കരിക്കുന്നതിന് സംവിധാനമായി. താമരശ്ശേരി അമ്പായത്തോടിലെ സ്വകാര്യ കമ്പനിയാണ് കോഴി മാലിന്യം സംസ്‌കരിക്കുന്നതിന് സംവിധാനമൊരുക്കിയത്. ആഗസ്റ്റ് 15 ന് മുന്‍പ് എല്ലാ പഞ്ചായത്തുകളും മാലിന്യം സംസ്‌കരിക്കുന്ന കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടണമെന്ന് ജില്ല പഞ്ചായത്ത് നിര്‍ദേശം നല്‍കി. പദ്ധതിയുടെ ഭാഗമായി കുന്ദമംഗലം പഞ്ചായത്തിലെ മുഴുവന്‍ കോഴിക്കച്ചവടക്കാരില്‍ നിന്നും വേസ്റ്റ് കമ്പനി 7 രൂപ നിരക്കില്‍ സ്വീകരിക്കും. ഫ്രീസറില്‍ സൂക്ഷിച്ച വേസ്റ്റ് മാത്രമേ കമ്പനി സ്വീകരിക്കുകയുള്ളു. സംസ്‌കരിക്കുന്ന ഈ മാലിന്യം മൃഗങ്ങള്‍ക്കുള്ള […]

Local

ദുരിതമൊഴിയാതെ ബസ്സ് യാത്രക്കാര്‍: കുന്ദമംഗലത്ത് മഴ കൊണ്ട് ബസ്സ് കാത്തിരിപ്പ്

കുന്ദമംഗലം: മഴക്കാലമാണെങ്കിലും വേനല്‍ കാലമാണെങ്കിലും കുന്ദമംഗലത്തെ ബസ്സ് യാത്രക്കാരുടെ ദുരിതം തീരുന്നില്ല. ഗതാഗത പരിഷ്‌കരണങ്ങളുടെ ഭാഗമായി തിരക്കൊഴിവാക്കുവാന്‍ വേണ്ടി നടത്തിയ മാറ്റങ്ങളാണ് ബസ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായിരിക്കുന്നത്. വയനാട്, താമരശ്ശേരി, അടിവാരം, കൊടുവള്ളി, മുക്കം ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടവരാണ് മഴ മഴക്കാലം വന്നതോടെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ബസ്സുകള്‍ സ്റ്റാന്റിനുള്ളില്‍ കയറ്റാത്തതിനാല്‍ റോഡ് സൈഡിലെ ഫുട്പാത്തിലാണ് യാത്രക്കാര്‍ ബസ്സ് കാത്ത് നില്‍ക്കുന്നത്. വൈകുന്നേരങ്ങളില്‍ ശക്തമായ മഴ പെയ്തതേടെ റോഡരികിലെ കടകളില്‍ മഴ നനയാതിരിക്കാന്‍ അഭയം തേടേണ്ട അവസ്ഥ. പലരും […]

News

എസ് വൈ എസ് ജില്ലാ ദേശ രക്ഷാവലയം .സ്വാഗത സംഘം രൂപീകരിച്ചു

കുന്ദമംഗലം: എസ് വൈ എസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്രദിനത്തിൽ കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ദേശ രക്ഷാവലത്തിന്റെ പ്രവർത്തനത്തിന് വിപുലമായ സ്വാഗത സംഘം രൂപവത്ക്കരിച്ചു.എം.പി ആലി ഹാജി (ചെയർമാൻ) ടി.പി സൈനുദ്ധീൻ നിസാമി (ജന. കൺ) എം.പി മൂസ ഹാജി (ഫിനാൻസ് സിക്രട്ടറി) എൻ.കെ ശംസുദ്ധീൻ ( കോർഡിനേറ്റർ) എന്നിവർ ഭാരവാഹികളായി 501 അംഗ സ്വാഗത സംഘമാണ് രൂപവത്കരിച്ചത്.വിവിധ സബ് കമ്മിറ്റികളും യോഗത്തിൽ വെച്ച് തിരെഞ്ഞെടുത്തു . ഒലീവ് അംഗങ്ങളുടെ റാലി ഉച്ചക്ക് ശേഷം […]

Kerala

ആഗസ്റ്റ് 07,08,09 തീയതികളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ ‘റെഡ്’, ‘ഓറഞ്ച്’ അലേർട്ടുകൾ!

റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (Extremely Heavy 24 മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ തയ്യാറാക്കുകയുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും.  ആഗസ്റ്റ്  06 ന്  മലപ്പുറം,കോഴിക്കോട് ,കണ്ണൂർ,  കാസർഗോഡ്  ജില്ലകളിലും, ആഗസ്റ്റ്  07 ന് എറണാകുളം ,ഇടുക്കി ,മലപ്പുറം,കോഴിക്കോട് […]

Kerala

അങ്കണവാടി ജീവനക്കാര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കും- മന്ത്രി എ.കെ ശശീന്ദ്രന്‍

 സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു വരുന്ന നിലയ്ക്ക് അങ്കണവാടി ജീവനക്കാര്‍ക്കും അര്‍ഹമായ പരിഗണന നല്‍കുമെന്ന്  ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. സര്‍ക്കാറിന് അങ്കണവാടികളോടും ജീവനക്കാരോടും സ്‌നേഹപരമായ സമീപനമാണ് ഉള്ളത്. കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മാതൃകാ അങ്കണവാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് വര്‍ഷം മുന്‍പ് 7000 രൂപയായിരുന്നു അങ്കണവാടി അധ്യാപകരുടെ വേതനം. ഇത് 10,000 രൂപയാക്കി ഉയര്‍ത്താന്‍ സര്‍ക്കാരിന് സാധിച്ചു. മുലയൂട്ടുന്ന അമ്മമാര്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും ആശ്വാസ കേന്ദ്രമായി കുരുവട്ടൂര്‍ മാതൃകാ അങ്കണവാടി മാറണമെന്നും അതിന് […]

Kerala

ആഗസ്റ്റ് 12 ന് കേരളത്തില്‍ പൊതുഅവധി

2019 ആഗസ്റ്റ് 12 ന് ഈദ്-ഉല്‍-അദ്ഹ (ബക്രീദ്) പ്രമാണിച്ച് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി.

error: Protected Content !!