കുന്ദമംഗലം: മഴക്കാലമാണെങ്കിലും വേനല്‍ കാലമാണെങ്കിലും കുന്ദമംഗലത്തെ ബസ്സ് യാത്രക്കാരുടെ ദുരിതം തീരുന്നില്ല. ഗതാഗത പരിഷ്‌കരണങ്ങളുടെ ഭാഗമായി തിരക്കൊഴിവാക്കുവാന്‍ വേണ്ടി നടത്തിയ മാറ്റങ്ങളാണ് ബസ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായിരിക്കുന്നത്. വയനാട്, താമരശ്ശേരി, അടിവാരം, കൊടുവള്ളി, മുക്കം ഭാഗത്തേക്ക് യാത്ര ചെയ്യേണ്ടവരാണ് മഴ മഴക്കാലം വന്നതോടെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ബസ്സുകള്‍ സ്റ്റാന്റിനുള്ളില്‍ കയറ്റാത്തതിനാല്‍ റോഡ് സൈഡിലെ ഫുട്പാത്തിലാണ് യാത്രക്കാര്‍ ബസ്സ് കാത്ത് നില്‍ക്കുന്നത്. വൈകുന്നേരങ്ങളില്‍ ശക്തമായ മഴ പെയ്തതേടെ റോഡരികിലെ കടകളില്‍ മഴ നനയാതിരിക്കാന്‍ അഭയം തേടേണ്ട അവസ്ഥ. പലരും മഴ നനഞ്ഞുമാണ് നില്‍ക്കാറ്.
വൈകുന്നേരങ്ങളില്‍ കുന്ദമംഗലം യു.പി ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍ ഉള്‍പ്പെടെ വിവധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ എത്തുന്നതോടെ വലിയ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. തിരക്കില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മഴ നനഞ്ഞുമാണ് നില്‍ക്കുന്നതും.
വൈകുന്നേരങ്ങളില്‍ കുട്ടികളെ നിയന്ത്രിക്കാനും ട്രാഫിക് നിയന്ത്രിക്കാനും പോലീസുകാര്‍ ഏറെ പ്രയാസപ്പെടുന്നതും പതിവ് കാഴ്ചയാണ്. കടകളുടെ മുന്‍പില്‍ ബസ്സ് കാത്ത് നില്‍ക്കുന്നത് കച്ചവടക്കാര്‍ക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കും യാത്രക്കാര്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും നനയാതെ സുരക്ഷിതമായി ബസ്സ് കയറാനുള്ള സംവിധാനം എത്രയും വേഗം നടപ്പിലാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.