സമ്പൂര്‍ണ കുടിവെള്ള വിതരണ പദ്ധതി ഉദ്ഘാടനം നാളെ
ഫറോക്ക് നഗരസഭ സമ്പൂര്‍ണ കുടിവെള്ള വിതരണ കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയതിന്റെയും രണ്ടാം ഘട്ടത്തില്‍ 18.65 കോടി രൂപയുടെ പ്രവൃത്തി തുടങ്ങുന്നതിന്റെയും ഉദ്ഘാടനം നാളെ (ഒക്ടോബര്‍ 11) രാവിലെ 10 മണിക്ക് ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി ഫറോക്ക് പൂതേരി ഗ്രൗണ്ടില്‍ നിര്‍വ്വഹിക്കും. വി കെ സി മമ്മദ് കോയ എം എല്‍ എ അധ്യക്ഷത വഹിക്കും. എം പിമാരായ എളമരം കരീം, എം കെ രാഘവന്‍, നഗരസഭാധ്യക്ഷ കെ കമറുലൈല എന്നിവര്‍ മുഖ്യാതിഥികളാകും. […]









