Entertainment

അങ്ങനെ ഞാനും ഹാഫ് സെഞ്ച്വറി തികച്ചു’; പിറന്നാൾ ആഘോഷിച്ച് സലിംകുമാർ

നടൻ സലിം കുമാറിന്‍റെ അമ്പതാം പിറന്നാളാണിന്ന്. ക്രിക്കറ്റ് ബാറ്റുമായി നിൽക്കുന്ന സലിം കുമാറിന്‍റെ എഡിറ്റ് ചെയ്ത ഫോട്ടോയും അദ്ദേഹം ഇന്ന് തന്റെ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. ഈശ്വരാനുഗ്രഹമുണ്ടെങ്കിൽ നാളെ എനിക്ക് 50വയസ്സ് എന്ന് അദ്ദേഹം ഇന്നലെ തന്റെ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. സലീംകുമാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:- അങ്ങനെ ഈ കളിയിൽ ഞാനും ഹാഫ് സെഞ്ച്വറി തികച്ചു. ദുർഘടമായിരുന്നു ഈ ഇന്നിങ്സിലുടനീളം എനിക്ക് നേരിടേണ്ടിവന്നത്. എന്നാലും, അനുഭവം എന്ന കോച്ചിന്റെ കീഴിലുള്ള എന്റെ പ്രാക്ടീസുകൊണ്ടു അവയെല്ലാം എനിക്ക് സുഗമമാക്കിതീർക്കാൻ സാധിച്ചു.അനുഭവങ്ങളേ […]

Sports

ഫുട്‌ബോള്‍ ടൂര്‍ണമെന്റ്; പടനിലം ജേതാക്കള്‍

കുന്നമംഗലം; നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളന പ്രചാരണാര്‍ഥം കുന്നമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ്. പി മൊയ്ദീന്‍ കോയ മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിക്കും. പി കെ. ഇ ബ്രാഹിം മെമ്മോറിയല്‍ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി സങ്കെടുപ്പിച്ച പഞ്ചായത്ത് തല ഫൈവ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ പടനിലം ടീം ജേതാക്കളായി. പന്തീര്‍പാഠം ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ഒ.ഹുസൈന്‍ ട്രോഫി സമ്മാനിച്ചു. യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ധീഖ് തെക്കയില്‍ അധ്യക്ഷത […]

Kerala

കേരളപ്പിറവി ദിനത്തിൽ കേരള ബാങ്ക്; അനുമതി നൽകിയതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി

കേരള ബാങ്ക് രൂപീകരണത്തിന് റിസര്‍വ്വ് ബാങ്ക് അന്തിമ അനുമതി നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.. സംസ്ഥാനത്തിന് സ്വന്തം ബാങ്ക് രൂപീകരിക്കുമെന്ന വാഗ്ദാനമാണ് നടപ്പാകുന്നത്. ജില്ലാ സഹകരണ ബാങ്കുകളെ കേരള സംസ്ഥാന സഹകരണബാങ്കില്‍ ലയിപ്പിച്ചാണ് പുതിയ ബാങ്ക് . കോടതിയുടെ കൂടി തീര്‍പ്പിന് വിധേയമായി ബാങ്ക് രൂപീകരണം സാധ്യമാകും. റിസര്‍വ്വ് ബാങ്ക് ചില നിബന്ധനകളോടെയാണ് അന്തിമ അനുമതി നല്‍കിയിരിക്കുന്നത്. അത് പാലിക്കാനുള്ള നടപടികള്‍ സഹകരണവകുപ്പ് കൈക്കൊള്ളും. എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച് കേരളബാങ്കിന്റെ അംഗീകാരത്തിനായി പ്രവര്‍ത്തിച്ച എല്ലാവരേയും മുഖ്യമന്ത്രി […]

Kerala

ജോളിയെയും റോയിയേയും പരിചയമില്ല; കട്ടപ്പനയിലെ ജ്യോത്സ്യന്‍

കൂടത്തായി കൊലപാതക കേസുമായി അന്വേഷണം നേരിടുന്ന കട്ടപ്പന സ്വദേശിയായ ജ്യോത്സന്‍ കൃഷ്ണകുമാര്‍ പുതിയ വെളിപ്പെചുത്തലുമായി രംഗത്ത്. ജോളിയെയും റോയിയേയും പരിചയമില്ലെന്നും തന്നെ ഒരുപാട് പേര്‍ കാണാന്‍ വരാറുണ്ടെന്നും അക്കൂട്ടത്തില്‍ റോയിയും വന്നിട്ടുകാമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. തന്നെ കാണാന്‍ വരുന്നവരുടെ രജിസ്റ്റര്‍ രണ്ട് വര്‍ഷത്തില്‍ അധികം സൂക്ഷിക്കാറില്ലെന്നും ജോത്സ്യന്‍ വ്യക്തമാക്കി. കേസിലെ മുഖ്യപ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി മരിക്കുമ്പോള്‍ ശരീരത്തിലൊരു തകിട് ഉണ്ടായിരുന്നു. ഇതുസംബന്ധിച്ച് നടത്തിയ അന്വേഷണമാണ് കൃഷ്ണകുമാറിലേക്കെത്തിയിരുന്നത്. ഇതോടെ പോലീസ് ഇയാളെ ബന്ധപ്പെടുത്തിയും അന്വേഷണം നടത്തിയിരുന്നു. […]

Kerala Trending

‘പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിയത്’; താൻ നിരപരാധിയാണെന്ന് പ്രജികുമാർ

പെരുച്ചാഴിയെ കൊല്ലാനെന്നു പറഞ്ഞാണ് സയനൈഡ് വാങ്ങിയതെന്ന് കൂടത്തായി കൊലപാതകക്കേസിലെ പ്രതി പ്രജികുമാർ. കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ഇയാൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞ് മാത്യുവാണ് തന്‍റെ കൈയിൽ നിന്ന് സയനൈഡ് വാങ്ങിയതെന്നും പ്രജികുമാർ പറഞ്ഞു. താൻ ഒരു തവണ മാത്രമാണ് മാത്യുവിന് സയനൈഡ് നൽകിയതെന്നും പ്രജികുമാർ പറഞ്ഞിരുന്നു. പ്രജികുമാർ പറയുന്നതിലെ പൊരുത്തക്കേടുകൾ അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഒട്ടേറെപ്പേർക്ക് ഇയാൾ സയനൈഡ് നൽകിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. മാത്യുവുമായി ദീർഘനാളായി ബന്ധമില്ലായിരുന്നുവെന്ന് പറഞ്ഞ പ്രജികുമാർ കേസിൽ […]

information

റേഷന്‍കാര്‍ഡ് വിതരണം മാറ്റി

കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും ഒക്‌ടോബര്‍ 11ന് വിതരണം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന റേഷന്‍കാര്‍ഡുകള്‍ ഒക്‌ടോബര്‍ 19 ന് വിതരണം ചെയ്യുമെന്ന് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരമ്പരാഗത മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇന്‍ഷൂറന്‍സ് കോഴിക്കോട് ജില്ലയില്‍ 2012 മുതല്‍ രജിസ്റ്റര്‍ ചെയ്ത മോട്ടോര്‍ ഘടിപ്പിച്ച് കടലില്‍ മത്സ്യബന്ധനം നടത്തുന്ന പത്ത് മീറ്ററില്‍ താഴെ നീളമുള്ളതും അഞ്ച് മുതല്‍ 15 മീറ്റര്‍ വരെ ഒ.എ.എല്‍ ഉള്ളതുമായ പരമ്പരാഗത മത്സ്യബന്ധന ബോട്ടുകള്‍ക്ക് (എഞ്ചിനുള്‍പ്പെടെ) ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിനായി ക്ഷേമനിധി […]

Local

പാലാട്ട് ഗണേശന്‍ അന്തരിച്ചു

കുന്ദമംഗലം; പാലാട്ട് ഗണേശന്‍ (58) (ടോപ് മോസ്റ്റ് ടൈലേഴ്‌സ് എസ്.എം സ്ട്രീറ്റ് ) അന്തരിച്ചു. ശവസംസ്‌കാരം വൈകീട്ട് 7 മണിക്ക് കുന്ദമംഗലം പൂതകണ്ടിയില്‍ വീട്ടുവളപ്പില്‍ ഭാര്യ;ഷിംജി . മക്കള്‍; സൗരവ്, മേഘ

Local

മഴവില്‍ വര്‍ണസഞ്ചയം നടന്നു

കുന്ദമംഗലം; എസ്.എസ്.എഫ് പതിമംഗലം സെക്റ്റര്‍ മഴവില്‍ സംഘം വര്‍ണസഞ്ചയം പതിമംഗലം സി.എം. വി മദ്‌റസയില്‍ നടന്നു. മഴവില്‍ അസംബ്ലി റഹൂഫ് സഖാഫി ഊര്‍ക്കടവ് ഉദ്ഘാടനം ചെയ്തു. ടി. ഗഫൂര്‍ സഅദി,സിദ്ധീഖ് സഅദി, എം മജീദ്, യു അഷ്‌റഫ് സഖാഫി, പ്രസംഗിച്ചു. മുറിയ നാലില്‍ നടന്ന സമാപന സംഗമം ശഹബാസ് ചളിക്കോട് ഉദ്ഘാടനം ചെയ്തു.എം.പി വാ ബിസ് അധ്യക്ഷത വഹിച്ചു. ലബീബ് സന്ദേശ പ്രഭാഷണം നടത്തി. എം.പി ഹാദി മഴവില്‍ ഗാനം ആലപിച്ചു.മുഹമ്മദ് റാഹി ല്‍ സ്വാഗതവും, റാഫി […]

Sports

സോക്കര്‍ മാമാങ്കത്തിന് തുടക്കം

കുന്നമംഗലം; നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളന പ്രചാരണാര്‍ഥം കുന്നമംഗലം പഞ്ചായത്ത് യൂത്ത് ലീഗ്. പി മൊയ്ദീന്‍ കോയ മെമ്മോറിയല്‍ വിന്നേഴ്‌സ് ട്രോഫിക്കും. പി കെ. ഇബ്രാഹിം മെമ്മോറിയല്‍ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി സങ്കെടുപ്പിച്ച പഞ്ചായത്ത് തല ഫൈവ് ഫുഡ്ബോള്‍ ടൂര്‍ണമെന്റ് മണ്ഡലം ലീഗ്. ജനറല്‍ സെക്കട്ടറി ഖാലിദ് കിളിമുണ്ട ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ധീഖ് തെക്കയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് ഒ ഉസൈന്‍. പ്രെസ്സ് ക്ലബ് പ്രസിഡന്റ് […]

മിസ്റ്റർ സൗത്ത് ഇന്ത്യക് യൂത്ത് ലീഗിന്റെ സ്നേഹാദരം

കുന്ദമംഗലം: മിസ്റ്റർ സൗത്ത് ഇന്ത്യ പട്ടം നേടിയ ഷാനവാസ്‌ കുന്നമംഗലത്തിന് മുസ്ലിം യൂത്ത് ലീഗ് കുന്നമംഗലം പഞ്ചായത്ത്‌ കമ്മറ്റിയുടെ സ്നേഹോപഹാരം പഞ്ചായത്ത്‌ മുസ്ലിം ലീഗ് ട്രഷറർ പി മമ്മികോയ സമ്മാനിച്ചു. യൂത്ത് ലീഗ് പ്രസിഡണ്ട്‌ സിദ്ധീഖ് തെക്കേയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി ഹസ്സൻഹാജി. കെ കെ ഷമീൽ. എം വി ബൈജു. റസാഖ് പതിമംഗലം. സൽമാൻഫാരിസ്.ഷറഫുദ്ധീൻഎരഞ്ചോലി. റിഷാദ് കുന്നമംഗലം എ എം. മിറാഷ്. താജുദ്ധീൻ. അൽത്താഫ്അഹമ്മദ്. സനൂഫ്റഹ്മാൻ.തുടങ്ങിയവർ പങ്കെടുത്തു

error: Protected Content !!